'കാലം ആളുകളിൽ ഇങ്ങനെ മാറ്റം വരുത്തുമോ..?, അമൃതയും സ്കിൻ ലൈറ്റിനിങ് ട്രീറ്റ്മെന്റെടുത്തോ അതോ ഗ്ലൂട്ടാത്തിയോണോ?'
മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. മീര വാസുദേവ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായ ശീതൾ എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധേയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചുനാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു.
പിന്നീട് സ്റ്റാർ മാജിക്ക് അടക്കമുള്ള ഷോകളിലും മിനി സ്ക്രീനിലെ മറ്റ് പരമ്പരകളിലും വെബ് സീരിസിലുമെല്ലാം അമൃത അഭിനയിച്ചിരുന്നു. മോഡലിങ്ങിലും സജീവമായ അമൃത സോഷ്യൽമീഡിയ പേജുകളിൽ മാത്രമല്ല യുട്യൂബ് ചാനലുമായും സജീവമാണ്. മോംമ്സ് ആന്റ് മി ലൈഫ് ഓഫ് അമൃത നായർ എന്ന പേരിലാണ് നടിയുടെ യുട്യൂബ് ചാനൽ.

അമ്മയും സഹോദരനും മാത്രമാണ് അമൃതയ്ക്കുള്ളത്. അച്ഛനെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരമായി വന്നപ്പോൾ ഒരിക്കൽ അമൃത നൽകിയ മറുപടി ഇങ്ങനെയായിരുന്നു... എന്നെയും അനിയനെയും സിംഗിൾ പേരന്റായാണ് അമ്മ വളർത്തിയത്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല അച്ഛനെ കുറിച്ച് ആരും ചോദിക്കേണ്ടെന്നാണ് അമൃത പറഞ്ഞത്. അമൃതയുടെ സഹോദരൻ വിദ്യാർത്ഥിയാണ്.
ഇരുപത്തിയഞ്ചുകാരിയായ അമൃത പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണിപ്പോൾ ശ്രദ്ധ വൈറലാകുന്നത്. വർഷങ്ങൾക്ക് മുമ്പുള്ള തന്റെ ഒരു ചിത്രത്തോടൊപ്പം തന്റെ പുതിയൊരു വീഡിയോ കൂടി ചേർത്ത് സ്ട്രഗിൾ ഇല്ലെങ്കിൽ പുരോഗതിയുണ്ടാകില്ലെന്നാണ് അമൃത കുറിച്ചത്. പഴയ ഫോട്ടോയിലെ അമൃതയും പുതിയ വീഡിയോയിലെ അമൃതയും തമ്മിൽ വലിയൊരു മാറ്റം നടി പങ്കുവെച്ച വീഡിയോയിൽ കാണാം.
നടിയുടെ മാറ്റം കണ്ട് അമൃതയാണെന്ന് പോലും മനസിലാകുന്നില്ലെന്നാണ് ആരാധകർ കുറിച്ചത്. പഴയ ഫോട്ടോയിൽ ഇരുനിറവുള്ള മുഖവും നാടൻ ഹെയർ സ്റ്റൈലുമായി സാരി ചുറ്റി നിൽക്കുന്ന അമൃതയാണുള്ളത്. വളരെ സൂക്ഷിച്ച് നോക്കിയാൽ മാത്രമാണ് അമൃതയാണെന്ന് തിരിച്ചറിയാൻ കഴിയു. പുതിയ ഫോട്ടോയിൽ വെളുത്ത് തുടുത്ത മുഖവും നിറയെ ആഭരണങ്ങളും അണിഞ്ഞ് ചുവന്ന സാരിയിൽ അതീവ സുന്ദരിയായാണ് അമൃത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നടിയുടെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ വെളുക്കാനും സൗന്ദര്യം വെക്കാനുമായി അമൃത എന്താണ് ചെയ്തത് എന്നാണ് കൂടുതലും പേർക്ക് അറിയേണ്ടിയിരുന്നത്. വെളുക്കാനായി നടി ഗ്ലൂട്ടാത്തിയോൺ എടുത്തോടെയെന്ന സംശയവും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. ചര്‍മത്തിന് നിറം നല്‍കാനായി ഉപയോഗിയ്ക്കുന്ന ഒരു വഴിയാണിത്.

മെലാനിന്‍ എന്ന പിഗ്മെന്റ് കൂടുമ്പോഴാണ് ചര്‍മത്തിന് ഇരുണ്ട നിറം വരുന്നത്. മെലാനിന്‍ ഉല്‍പാദത്തിനായി തൈറോസിനേസ് എന്ന എന്‍സൈം ആവശ്യമാണ്. ഗ്ലൂട്ടാത്തിയോണ്‍ ഈ തൈറോസിനേസിന്റെ ഉല്‍പാദനം തടഞ്ഞാണ് ചര്‍മത്തിന് നിറം നല്‍കുന്നത്. ഇത് ഇഞ്ചക്ഷന്‍ രൂപത്തിലാണ് കൊടുത്തേ വരുന്നത്.
ഇതിന് കൃത്യ അളവില്‍ കൃത്യ ഡോസില്‍ എടുക്കേണ്ടി വരും. ഇതു പൊതുവെ നല്ല വിലയുള്ള ഒന്നുമാണ്. ഇതിനാല്‍ തന്നെ പലപ്പോഴും സിനിമാ-സീരിയൽ മേഖലയിലും മറ്റുമാണ് ഇത് ഉപയോഗിച്ച് വരുന്നത്. കാലം ആളുകളിൽ മാറ്റം വരുത്തുമെന്ന് അറിയാം... ഇങ്ങനെ മാറ്റുമെന്നത് അതിശയമായി തോന്നുന്നുവെന്നാണ് അമൃതയുടെ വീഡിയോയ്ക്ക് ഒരാൾ കുറിച്ച കമന്റ്. ഒരുപക്ഷെ മരുന്നുകളും ചികിത്സയുമൊന്നും എടുക്കാതെ ജീവിത രീതിയിൽ മാറ്റം വരുത്തിയുമാകാം അമൃത ചർമം സംരക്ഷിക്കുന്നത്.
സീരിയൽ താരം സാജൻ സൂര്യ അടക്കമുള്ളർ അമൃതയുടെ മാറ്റത്തെ പ്രശംസിച്ച് എത്തി. കുടുംബം നോക്കാനും അനിയനെ പഠിപ്പിക്കാനുമായി 19 വയസിൽ ജോലി ചെയ്ത് തുടങ്ങിയയാളാണ് അമൃത. ഠനം കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് അമൃതയ്ക്ക് സീരിയലിലേക്ക് അവസരം വന്നത്. പത്തനാപുരം പുന്നലയാണ് അമൃതയുടെ നാട്. ഇപ്പോൾ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസം.


Click it and Unblock the Notifications











