ഒരു ഉമ്മ കൊടുത്ത് എമി ജാക്‌സണ്‍ കാമുകനെ പരിചയപ്പെടുത്തി! വിവാഹം ഉടന്‍ ഉണ്ടാവുമോ?
2018 ല്‍ ബോളിവുഡില്‍ താരവിവാഹങ്ങളുടെ മേളമായിരുന്നു. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖ നടിമാര്‍ വിവാഹം കഴിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാഹത്തിനുള്ള സാധ്യത തെളിഞ്ഞ് വന്നിരിക്കുകയാണ്. നടി എമി ജാക്‌സണനാണ് താന്‍ പ്രണയത്തിലാണെന്ന കാര്യം പരസ്യമാക്കിയിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമിലൂടെ ന്യൂയറിനെ കുറിച്ച് സംസാരിച്ചായിരുന്നു കാമുകനൊപ്പമുള്ള ചിത്രം എമി പങ്കുവെച്ചത്. 2019 ജനുവരി ഒന്നിന് ഞങ്ങളുടെ സാഹസിക യാത്ര തുടങ്ങിയിരിക്കുകയാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എന്നെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയാക്കിയതിന് നന്ദി എന്നുമാണ് എമി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

ബ്രിട്ടീഷ് നടിയും മോഡലുമായ എമി ജാക്‌സണ്‍ ഇന്ന് ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയാണ്. 2010 ല്‍ മദ്രാസ്പട്ടിനം എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ഇന്ത്യന്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ബോളിവുഡിലേക്ക് എത്തിയ എമി തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.
രജനികാന്ത് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ 2.O ആയിരുന്നു എമി നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് അവസാനമെത്തിയ ചിത്രം. 600 കോടി രൂപയോളം മുതല്‍ മുടക്കിലായിരുന്നു സിനിമ എത്തിയത്. പ്രതീക്ഷിച്ച പ്രതികരണം സിനിമയ്ക്ക് ലഭിച്ചിരുന്നില്ല.


Click it and Unblock the Notifications











