എല്ലാം ഒറ്റയ്ക്ക് നിന്ന് നേരിടണമെന്ന് തോന്നി, വിവാഹ ശേഷം നേരിടേണ്ടി വന്നതിനെ കുറിച്ച് അനന്യ

മലയാളത്തിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ ആരാധകരുള്ള താരമാണ് അനന്യ. 2008 ൽ പുറത്തിറങ്ങിയ നരൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ തിളങ്ങുകയായിരുന്നു. തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പടുന്ന താരമാണ് അനന്യ.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടി വിവാഹിതയാകുന്നത്. എന്നാൽ വിവാഹത്തിന് ശേഷം നിരവധി വിമർശനങ്ങൾ നടിയെ തേടിയെത്തിയിരുന്നു. അനന്യ ആഞ്ജനേയനെ വിവാഹം കഴിക്കാന്‍ വേണ്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയി തുടങ്ങിയ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത വിവാഹത്തെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തി നടി. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവാഹം

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു അനന്യയുടെ വിവാഹം. വളരെ പെട്ടെന്നാണ് നടി വിവാഹിതയാകുന്നത്. ആഞ്ജനേയനുമായുള്ള നടി വിവാഹം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു. എന്നാൽ ഇത് അറിഞ്ഞു കൊണ്ട് തന്നെയാണ് വിവാഹം കഴിച്ചതെന്നാണ് നടി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി വിവാഹജീവിതത്തെ കുറിച്ചും നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും വെളിപ്പെടുത്തിയത്.

വ്യാജ വാർത്ത

ആഞ്ജനേയനുമായി വിവാഹം കഴിക്കാൻ വേണ്ടി വീട്ടുകാരുമായി വഴക്കുണ്ടാക്കിയെന്നും വീടുവിട്ടു ഇറങ്ങിപ്പോയെന്നുമൊക്ക വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊക്കെ തീർത്തും വ്യാജമായ കാര്യമാണ്. ഞാനും ആഞ്ജനേയനും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ആഞ്ജനേയന്റെ രണ്ടാം വിവാഹമായിരുന്നുവെന്ന് എനിക്കും വീട്ടുകാർക്കും അറിയാമായിരുന്നു.വിവാഹത്തിന്റെ കാര്യത്തില്‍ വീട്ടില്‍ ആദ്യം എതിര്‍പ്പ് ആയിരുന്നു എന്നത് സത്യമാണ്. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ വിവാഹത്തിന് അവര്‍ക്ക് സമ്മതം ആണെന്നും പറഞ്ഞു. തന്റെ അഭിപ്രായത്തിൽ പ്രണയിച്ച് വിവാഹം കഴിക്കുന്നതാണ് നല്ലതെന്നു നടി പറയുന്നു. നമ്മുടെ പങ്കാളിയാകാൻ പോകുന്ന ആളിനെ കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്നും നടി പറഞ്ഞു.

 ബോഡി ഷെയിംമിങ്

ഞങ്ങളുടെ വിവാഹശേഷം ആഞ്ജനേയന് വലിയ രീതിയില്‍ തന്നെ ബോഡി ഷെയിംമിങ് നേരിടേണ്ടി വന്നു. അന്ന് എനിക്ക് ഒരു വാശി ഉണ്ടായി, ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണം എന്ന്. അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇത് വരെ എത്തിയത് എന്നും താരം പറഞ്ഞു .

സിനിമയിലെ ഇടവേള

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു നടി. 2018 ൽ പുറചത്തു വന്ന കുട്ടനാടൻ ബ്ലോഗാണ് ഏറ്റവും ഒടുവിൽ അനന്യ അഭിനയിച്ച മലയാള ചിത്രം. ഭ്രമമാണ് ഇനി പുറത്തു വരാനുള്ള അനന്യയുടെ ചിത്രം. പൃഥ്വിരാജ്, മംമ്ത, റാഷി ഖന്ന., ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു തെലുങ്ക് ചിത്രവും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read more about: ananya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X