'മാറി നിന്നതല്ല.... ആളുകൾ മറന്ന് പോയി, ഇത്രയും നാൾ എവിടെയായിരുന്നു'; നടി അനന്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനന്യ. നാളുകൾക്ക് ശേഷം ഭ്രമം എന്ന ചിത്രത്തിലൂടെ അനന്യ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയും പ്രകടനം കൊണ്ട് അമ്പരപ്പിക്കുകയും ചെയ്തിരുന്നു. വെറും നാല് സീനുകൾ മാത്രമെ ഭ്രമത്തിൽ ചെയ്തിട്ടുള്ളൂവെങ്കിലും ഭ്രമം കണ്ടവരെല്ലാം ആദ്യം പറഞ്ഞത് അനന്യ-ഉണ്ണി മുകുന്ദൻ കോമ്പിനേഷനിൽ പിറന്ന സീനുകളെ കുറിച്ചും അനന്യയുടെ പ്രകടനത്തെ കുറിച്ചുമാണ്. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി.കെ.ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു ഭ്രമം.

Actress Ananya, Actress Ananya movies, Ananya, നടി അനന്യ, അനന്യ സിനിമകൾ, അനന്യ ഭ്രമം

ഹിന്ദി സിനിമ അന്ധാധുന്നിന്റെ മലയാളം റീമേക്കായിരുന്നു ഭ്രമം. ഫോണിലൂടെ കഥ കേട്ടപ്പോൾ എത്ര വലിയ കഥാപാത്രമാണ് എന്നല്ല ചിന്തിച്ചതെന്നും തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നാണ് നോക്കിയതെന്നും അനന്യ കൈരളിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. നാടൻ വേഷങ്ങളിലൂടെ സിനിമയിൽ എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് അനന്യ. ബാലതാരമായെത്തി നായികയായി മാറിയ താരമാണ് അനന്യ. അഭിനയത്തിന് പുറമേ നൃത്ത പരിപാടികളിലും സജീവമായിരുന്നു അനന്യ. മലയാളത്തിനൊപ്പം തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് അനന്യ. ആഞ്ജനേയനുമായുള്ള അനന്യയുടെ വിവാഹം വിവാദമായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു അനന്യ.

ആയില്യ നായർ എന്നാണ് താരത്തിന്റെ ശരിക്കുള്ള പേര്. മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നിർമാതാവ് ഗോപാലകൃഷ്ണൻ നായരുടെ മകളാണ് അനന്യ. പൈ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ 1995ലാണ് അനന്യ ബാലതാരമായി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ബാലതാരമായി എത്തിയ അനന്യ 2008ൽ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. 2009ൽ നാടോടികൾ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. നാടോകളിലെ കഥാപാത്രത്തിന്റെ പേരായ അനന്യ എന്ന പേര് പിന്നീട് തന്റെ സിനിമാ ജീവിതത്തിലേക്കും അനന്യ സ്വീകരിക്കുകയായിരുന്നു. അഭിനയം മാത്രമല്ല പാട്ടിലും ഒരു കൈ നോക്കിയിട്ടുണ്ട് താരം. നിരവധി ടി വി ഷോകളിൽ ഹോസ്റ്റ് ആയും മത്സരാർത്ഥി ആയും എത്തിയിട്ടുണ്ട് താരം. ദൂരെ എന്ന ടെലിഫിലിമിലെ അഭിനയത്തിന് 2012ലെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. 2011ൽ എങ്കയും എപ്പോതും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡും സ്വന്തമാക്കിയിരുന്നു.

സീനിയേഴ്സ്, ഡോക്ട‌ർ ലവ് എന്ന സിനിമകളിലെ അഭിനയത്തിന് 2010ൽ മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാ‌‌ർഡ് ലഭിച്ചിരുന്നു. 2009ൽ നാടോടികളിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള വിജയ് അവാർഡും ലഭിച്ചിട്ടുണ്ട്. ഒരു കുട്ടനാടൻ ബ്ലോ​ഗ് എന്ന സിനിമയിൽ അഭിനയിച്ച ശേഷം പിന്നീട് ആരും അനന്യയെ മലയാളത്തിൽ കണ്ടിട്ടില്ല. അതിനുള്ള കാരണവും അനന്യ വെളിപ്പെടുത്തി. 'എനിക്ക് എന്റെ സിനിമകൾ കണ്ടപ്പോൾ കുറച്ച് കൂടി സെലക്ടീവ് ആകണമെന്ന് തോന്നി. അങ്ങനെയാണ് മാറി നിന്നത്. ക്ലീഷേ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. മലയാളത്തിൽ അഭിനയിച്ചിരുന്നില്ലെങ്കിലും മറ്റ് ഭാഷകളിൽ സിനിമ ചെയ്തിരുന്നു. അല്ലാതെ അഭിനയം നിർത്തിയിരുന്നില്ല. ഒരിടക്ക് കഥ പറയാൻ വിളിക്കുന്നവർ ആദ്യം ചോദിച്ചിരുന്നത് ഇപ്പോൾ അിനയിക്കുന്നുണ്ടോ എന്നായിരുന്നു. ഭ്രമം ഇഷ്ടപ്പെട്ടത് കൊണ്ടാണ് കഥാപാത്രത്തിന്റെ വലിപ്പം പോലും നോക്കാതെ അഭിനയിച്ചത്. പിന്നെ ഇനി ഇങ്ങനൊരു കഥാപാത്രം കിട്ടുമോ എന്ന് സംശയമായിരുന്നുവെന്നതും ഭ്രമം ചെയ്യാൻ പ്രേരിപ്പിച്ചു' അനന്യ പറയുന്നു.

More from Filmibeat

Read more about: anannya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X