എനിക്ക് സ്വന്തം ചേച്ചിയെ പോലെ, എന്തും തുറന്ന് സംസാരിക്കാം; അനന്യയെക്കുറിച്ച് സഹോദരന്റെ ഭാര്യ

നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ വിവാഹിതനായി. ഇന്നലെ ​ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. മാധവി ബാല​ഗോപാൽ ആണ് അർജുന്റെ വധു. വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. വിവാഹ ചടങ്ങുകൾക്കും അതിഥികളെ സ്വീകരിക്കാനും മുന്നിൽ നിൽക്കുന്ന അനന്യയെ ദൃശ്യങ്ങളിൽ കാണാം.

ഇപ്പോൾ സഹോദരന്റെ വിവാഹത്തെക്കുറിച്ച് ഫിൽമിബീറ്റ് മലയാളത്തോട് സംസാരി‌ക്കുകയാണ് അനനയും സഹോദരന്റെ ഭാര്യ മാധവിയും. താനാണ് ആദ്യം മാധവിയെ കാണുന്നതും പരിചയപ്പെടുന്നതുമെന്നും മാധവിയെ ഒരു വർഷമായിട്ട് അറിയാമെന്നും അനന്യ പറയുന്നു.

ഒരു വർഷമായിട്ട് അറിയാം

'മാതുവിനെ ഒരു വർഷമായിട്ട് അറിയാം. അഞ്ച് മാസം മുമ്പാണ് ഇവരുടെ എൻ​ഗേജ്മെന്റ് കഴിഞ്ഞത്. അതിന് ശേഷം അവർക്ക് സമാധാനമായിട്ട് പ്രണയിക്കാനുള്ള സമയം കിട്ടി. വർഷങ്ങളായുള്ള പ്രണയമാണ് ഇവരുടേത് എന്നൊക്കെ വാർത്ത കേട്ടപ്പോൾ ഞങ്ങളാകെ ഞെട്ടി. പെൺകുട്ടിയെ കണ്ടത് ഞാനാണ് അതുകൊണ്ട് എനിക്കറിയാം'

'അവൾ ബാം​ഗ്ലൂരിൽ വർക്ക് ചെയ്യുകയായിരുന്നു. ഇപ്പോൾ എറണാകുളത്ത് ജോലി ചെയ്യുന്നു. ഏടത്തിയമ്മ എന്ന തോന്നലില്ല. അനിയനും എന്നെ ഇടയ്ക്കിടെ എടോ എന്നാണ് വിളിക്കുന്നത്. നല്ലൊരു അനിയത്തിക്കുട്ടിയെ കിട്ടിയതിൽ സന്തോഷം, അനന്യ പറഞ്ഞു'

ഴ കണ്ടപ്പോൾ പലർക്കും കാലു വേദന, കൈ വേദന

'വിവാഹത്തിന് വിളിച്ച എല്ലാവരും വന്നില്ല. ആദ്യം മഴ ചതിച്ചു. മഴ കണ്ടപ്പോൾ പലർക്കും കാലു വേദന, കൈ വേദന, തലവേദന എന്ന് പറഞ്ഞ് മേസേജുകൾ. കുറച്ച് പേർക്ക് ഷൂട്ട് ഉണ്ടായിരുന്നു. സമാധാനത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതം ഇരുവർക്കും ആശംസിക്കുന്നു,' അനന്യ കൂട്ടിച്ചേർത്തു.

ചേച്ചി എന്ന രീതിയിൽ തന്നെയാണ് കണ്ടത്

അനന്യ തനിക്ക് ചേച്ചിയെ പോലെ ആണെന്ന് അർജുന്റെ ഭാര്യ മാധവിയും പറയുന്നു. 'അനന്യ ചേച്ചിയെ സിസ്റ്റർ ഇൻ ലോ എന്ന രീതിയിൽ കണ്ടിട്ടില്ല. ഞാനാദ്യം സംസാരിക്കുമ്പോൾ തൊട്ട് ചേച്ചി എന്ന രീതിയിൽ തന്നെയാണ് കണ്ടത്. രണ്ട് പേർക്കും എന്തും പരസ്പരം തുറന്നു സംസാരിക്കാം,' മാധവി ബാല​ഗോപാൽ പറഞ്ഞു.

അനന്യയുടെ അച്ഛൻ ​ഗോപാലകൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചില സിനിമകളിൽ ബാലതാരമായി അഭിനയിച്ചാണ് അനന്യ സിനിമാ രം​ഗത്തെത്തുന്നത്.

Recommended Video

കല്യാണത്തിന് കാര്യസ്ഥന്റെ പോലെ അനന്യയുടെ ഭർത്താവ് | *Celebrity
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അനന്യ അഭിനയിക്കുന്നുണ്ട്

2008 ൽ ജയസൂര്യ നായകനായ പോസിറ്റീവ് എന്ന സിനിമയിലൂടെയാണ് നായികയായി അനന്യ അരങ്ങേറ്റം കുറിക്കുന്നത്. പൃഥിരാജ് ചിത്രമായ ഭ്രമം, സണ്ണി വെയ്ൻ നായകനായ അപ്പൻ എന്നിവയാണ് അനന്യ അടുത്തിടെ അഭിനയിച്ച മലയാള സിനിമകൾ. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അനന്യ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: ananya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X