For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആജ്ഞനേയന്റെ മുൻകാല ജീവിതം അറിയാമായിരുന്നു, ഈ ബന്ധം അധികകാലം പോവില്ലെന്ന് പറഞ്ഞവരുണ്ട്'; അനന്യ പറഞ്ഞത്!

  |

  തെന്നിന്ത്യയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സീനിയേഴ്സ് അടക്കമുള്ള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ അനന്യ. മുപ്പത്തിനാലുകാരിയായ അനന്യ ബാലതാരമായിട്ടാണ് സിനിമകളിൽ അഭിനയിച്ച് തുടങ്ങിത്. താരത്തിന്റെ അച്ഛൻ സിനിമകളിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു.

  Recommended Video

  അനന്യയും ഭർത്താവും കൂടി കല്യാണം നടത്തുന്നത് കണ്ടോ

  അതിനാൽ തന്നെ അദ്ദേഹം ഭാ​ഗമായ സിനിമകളിൽ കുട്ടിക്കാലം മുതൽ ചില വേഷങ്ങൾ ചെയ്യാൻ അനന്യയ്ക്ക് സാധിച്ചു. ആയില്യ ​ഗോപാലകൃഷ്ണൻ നായർ എന്നാണ് അനന്യുടെ യഥാർഥ പേര്. സിനിമയിൽ നായികയായ ശേഷമാണ് താരം പേര് മാറ്റിയത്.

  Also Read: ദുൽഖറിന് ഞാൻ മെസേജ് അയച്ചപ്പോൾ എന്തോ വലിയ നിധി കിട്ടിയപോലെ ആയിരുന്നു അവന്; താരപുത്രന്മാരെ കുറിച്ച് സിദ്ദിഖ്

  അടുത്തിടെയായി അനന്യ മലയാള സിനിമയിൽ സജീവമാണ്. ഏറ്റവും അവസാനം അനന്യ അഭിനയിച്ച് റിലീസ് ചെയ്ത സിനിമ പൃഥ്വിരാജ് സുകുമാരന്റെ ഭ്രമമാണ്. ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ ഭാര്യ വേഷമാണ് അനന്യ ചെയ്തത്. അഭിനയത്തിന് പുറമെ മോഡലിങിലും അനന്യ സജീവമാണ്. അപ്പൻ അടക്കമുള്ള അനന്യയുടെ സിനിമകൾ റിലീസിന് തയ്യാറെടുക്കുകയാണ്.

  അതേസമയം ​കഴിഞ്ഞ ദിവസം അനന്യ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിന്റെ സഹോദരൻ അർജുൻ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്.

  Also Read: അപ്പും അഞ്ജുവും ബാലനെതിരെ! സാന്ത്വനം വീട് നാലാകുമോ? ഇത്തവണ സാവിത്രി പറഞ്ഞത് ന്യായം

  വിവാഹ ദിനത്തിൽ വധൂവരന്മാരെക്കാൾ ആളുകൾ ശ്രദ്ധിച്ചത് അനന്യയേയും ഭർത്താവ് ആഞ്ജനേയനേയുമാണ്. അനന്യയുടെ വിവാഹം നാളുകൾക്ക് മുമ്പ് വലിയ വാർത്തയായിരുന്നു. വിവാഹമോചിതനായ വ്യക്തിയെ അനന്യ പ്രണയിച്ച് വിവാഹം ചെയ്തുവെന്നതാണ് അന്ന് താരത്തിന്റെ വിവാഹം ചർച്ചയാകാൻ കാരണമായത്.

  അന്ന് വലിയ രീതിയിൽ വിമർശനവും അനന്യ നേരിട്ടിരുന്നു. ശേഷം തന്റെ വിവാഹത്തെ കുറിച്ചും കേട്ട പരിഹാസങ്ങളെ കുറിച്ചും അനന്യ മാധ്യമങ്ങളോട് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. അന്ന് താരം പറഞ്ഞത് ഇങ്ങനെയാണ്. 'യോജിച്ച് പോവാന്‍ പറ്റുമെന്ന് ഉറപ്പുള്ളതിനാലാണ് ഞാന്‍ അദ്ദേഹത്തെ ജീവിതപങ്കാളിയാക്കിയത്.'

  'ഇഷ്ടപ്പെട്ട ആളെത്തന്നെ വിവാഹം ചെയ്യണമെന്ന് വാശിയായിരുന്നു. ആ സമയത്തെ പ്രതിസന്ധി തനിച്ചാണ് നേരിട്ടത്. വിവാഹവുമായി ബന്ധപ്പെട്ട് പല തരത്തിലായിരുന്നു പ്രചാരണങ്ങള്‍. ഞങ്ങൾ വിവാഹമോചിതരായി എന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വിവാഹബന്ധം അധികം പോവില്ല.'

  'വീട്ടുകാരുടെ അനുഗ്രഹമില്ലെങ്കില്‍ പിന്നെന്ത് ജീവിതമാണ്. അധികം വൈകാതെ തന്നെ ഇരുവരും തെറ്റിപ്പിരിഞ്ഞേക്കും തുടങ്ങിയ കമന്റുകളായിരുന്നു വിവാഹശേഷം കേൾക്കേണ്ടി വന്നത്. വിമര്‍ശനങ്ങള്‍ അതിരുവിട്ടപ്പോഴും മൗനം പാലിച്ചു. പെട്ടന്നൊരു സുപ്രഭാതത്തിലായിരുന്നു ഞങ്ങള്‍ വിവാഹിതരായത്. അധികമാരേയും അറിയിക്കാതിരുന്നതിനാല്‍ത്തന്നെ പിന്നീട് പല തരത്തിലുള്ള ഗോസിപ്പുകളായിരുന്നു പ്രചരിച്ചത്.'

  'വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നുവെന്നും അവരോട് വഴക്കിട്ട് വീടുവിട്ടിറങ്ങുകയായിരുന്നു ഞാന്‍ എന്നുമായിരുന്നു കഥകള്‍. അതൊക്കെ തെറ്റായ കാര്യമാണ്. ആഞ്ജനയേന്റെ രണ്ടാം വിവാഹമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പ്രണയിച്ചിരുന്ന സമയത്ത് തന്നെ അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്നു.'

  'പൊതുവെ ലവ് മാര്യേജാണ് നല്ലത് എന്ന അഭിപ്രായക്കാരിയാണ് ഞാൻ. വിവാഹശേഷം ആഞ്ജനേയന് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിരുന്നു. അദ്ദേഹത്തിന്റെ തടിയെ കളിയാക്കുന്ന തരത്തിലായിരുന്നു കമന്റുകള്‍' അനന്യ പറഞ്ഞു. ഇന്ന് വിമർശനങ്ങളെല്ലാം കാറ്റിൽ പറത്തി സന്തോഷകരമായ ദാമ്പത്യമാണ് അനന്യ നയിക്കുന്നത്.

  പണ്ടത്തേക്കാൾ സുന്ദരിയായിരിക്കുന്നു ഇപ്പോൾ അനന്യയെന്നാണ് ആരാധകരെല്ലാം കുറിച്ചത്. അനന്യയും ആജ്ഞനേയനും അടിച്ചുപൊളിച്ചാണ് സഹോദരൻ അർുന്റെ വിവാഹം ആഘോഷിച്ചത്. സഹോദരന് വേണ്ടി ആദ്യം പെണ്ണ് കാണാൻ പോയത് താനാണെന്നും അനന്യ വിവാഹത്തിന് ശേഷമുള്ള റിസപ്ഷനിൻ വെളിപ്പെടുത്തിയിരുന്നു.

  'ആദ്യമായിട്ട് അവന്റെ പെണ്ണിനെ കണ്ടത് ഞാനാണ്. നമ്മുടെ കൂടെത്തന്നെ അടിപൊളിയായിട്ട് അവളും ചേരുമെന്നായിരുന്നു പെണ്ണ് കാണാന്‍ പോയിട്ട് വന്ന ശേഷം ഞാന്‍ അമ്മയോട് പറഞ്ഞത്. വളരെയധികം സന്തോഷത്തോടെയാണ് ഇവിടെ നില്‍ക്കുന്നത്.'

  'ഏട്ടത്തിയമ്മ എന്ന വിശേഷണമൊന്നും എനിക്ക് ചേരില്ല. എടോ എന്നാണ് അനിയന്‍ എന്നെ വിളിക്കാറുള്ളത്. അപൂര്‍വമായി മാത്രമാണ് ചേച്ചിയെന്ന് വിളിക്കുന്നത്' അനന്യ പറഞ്ഞു. മാധവി ബാലഗോപാലിനെയാണ് അനന്യയുടെ സഹോദരനായ അര്‍ജുന്‍ ജീവിതസഖിയാക്കിയത്.

  Read more about: ananya
  English summary
  actress Ananya talks about criticism that she faced after marrying a divorced man
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X