അനു സിത്താര ഹോട്ടാല്ലേ, ചിക്ക്.. ഹോട്ട് നടൻ ആസിഫ് അലി, അനാർക്കലി മരയ്ക്കാർ പറയുന്നു...

ആനന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴക്കിടക്കിയ നടിയാണ് അനർക്കലി മരയ്ക്കാർ. ബോയകട്ടിൽ അധികം മിണ്ടാത്ത ഒരു പാവം കുട്ടിയെയാണ് ആനന്ദത്തിലൂടെ അനാർക്കലി പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്. എന്നാൽ ഉയരെയിൽ കണ്ടത് ആനനന്ദത്തിലെ മിണ്ടാക്കുട്ടിയെ അല്ലേ. പാർവതിയ്ക്കൊപ്പം തിളങ്ങാൻ അനാർക്കലിയ്ക്കും കഴിഞ്ഞിരുന്നു.

വ്യക്തി ജീവിതത്തിൽ ഏറെ ബോൾഡാണ് അനാർക്കലി. കൃത്യമായ നിലപാടുകളും അത് തുറന്നു പറയാൻ താരത്തിന് മടിയുമില്ല. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനാർക്കലിയുടെ ചാറ്റ് ഷോയാണ്. ചോദ്യങ്ങൾക്ക് വളരെ രസകരമായിട്ടാണ് താരം പ്രതികരിച്ചിരിക്കുന്നത്. അനാർക്കലി മരയ്ക്കാറുടെ അഭിമുഖം സമൂഹമാധ്യമങ്ങളിലും സിനിമ പേജുകളിലും ചർച്ചയായിട്ടുണ്ട്.

ഹോട്ട്  താരം

മലയാളത്തിലെ ഏറ്റവും ഹോട്ടായ നടി അനു സിത്താരയാണെന്നാണ് അനാർക്കലിയുടെ അഭിപ്രായം. ആസിഫ് അലിയാണ് നടൻമാരിൽ ഏറ്റവും ഹോട്ടെന്നും താരം പറയുന്നു. കൂടാതെ യുവ നടി സാനിയ ഇയ്യപ്പന്റെ ഫോട്ടോ ഷൂട്ടുകളൊക്കെ കാണാൻ വളരെ ഇഷ്ടമാണെന്നും , അതിനാൽ ചിത്രങ്ങൾ കാണാനായി താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കുമെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ ഹോട്ട്  ചിത്രങ്ങൾ

താൻ അറിയാതെ തന്റ ഹോട്ട് ചിത്രങ്ങൾ യൂട്യൂബിൽ വന്നോ എന്ന് അറിയാനായി സെർച്ച് ചെയ്തു നോക്കുമായിരുന്നെന്നും അഭിമുഖത്തിൽ താരം പറഞ്ഞു കഴിഞ്ഞ കുറച്ചു ദിവസം മുൻപാണ് തന്റെ കുറച്ച് ഫോട്ടോ ഷൂട്ടുകൾ പുറത്തു വന്നത്. എന്നാൽ അതിനും മുൻപ് തന്നെ അനാർക്കലി മരയ്ക്കാറുടെ ഹോട്ട് വീഡിയോ എന്ന് പറഞ്ഞ് യൂഡ്യൂബിൽ വീഡിയോസ് പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് അനാർക്കലി മരയ്ക്കാർ കൂട്ടിച്ചേർത്തു.

 കേട്ടു മടുത്ത ചോദ്യങ്ങൾ

സ്ഥിരം കേട്ടു മടുത്ത ചോദ്യങ്ങളെ കുറിച്ചും താരം പറഞ്ഞു. ഫെമിനിസ്റ്റാണോ എന്ന് നിരവധി പേർ തന്നോട് ചോദിക്കാറുണ്ടെന്ന് അനാർക്കലി പറഞ്ഞു. പാർവതിയേ പോലെയുണ്ടല്ലോ എന്നുളള ചോദ്യവും കേൾക്കാറുണ്ട്. അതുപോലെ മറ്റൊരു ചോദ്യമാണ് പുറത്തിറങ്ങാൻ പോകുന്ന ചിത്രങ്ങളെ കുറിച്ച്. ഏതാണ് അടുത്ത പടം എന്നുള്ള ചോദ്യവും സ്ഥിരം കേൽക്കാറുണ്ടെന്നും അനാർക്കലി പറഞ്ഞു

 ഹെയർ സ്റ്റൈൽ‌

വെക്കേഷൻ സമയത്താണ് മുടി ബേയ്കട്ട് ചെയ്തത്. ആ സമയത്ത് മുടി മുറിച്ച് ഷർട്ടും പാന്റൊക്കെ ഇട്ട് നടപ്പോൾ താനൊരു പെൺകുട്ടിയാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ആ സമയത്ത് ശബരിമലയിൽ പോയാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും അനാർക്കലി കൂട്ടിച്ചേർത്തു. ആനന്ദത്തിൽ ബേയാകട്ട് ഹെയ്ർ സ്റ്റൈലിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഉയരെയിൽ എത്തിയപ്പോൾ ഗെറ്റപ്പിലും ലുക്കിലും വല്ലാത്ത മാറ്റമായിരുന്നു.

 ഡേറ്റസ്

‌പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും ഡേറ്റ്സിനെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. ആദ്യമായി ക്രഷ് തോന്നിയത് തന്റേ കോളേജിലുണ്ടായിരുന്ന സഹപാഠിയോടായിരുന്നു. ആളൊരു ഫ്രീക്കനായിരുന്നു. എന്നാൽ ജീവിതത്തിൽ ഒരിക്കലും അയാളെ പോലെ ഒരാളോട് പ്രണയം തോന്നില്ലെന്നും താരം പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം പോയി മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X