മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും പിന്‍ഗാമിയായി മറ്റൊരു നടി! അനശ്വര പൊന്നമ്പത്തും ഓരേ പാതയിലാണ്

സിനിമാ പാരമ്പര്യം ഇല്ലെങ്കിലും സ്വന്തം കഴിവിലൂടെ മലയാള സിനിമാലോകം കീഴടക്കിയ ഒത്തിരി നടിമാരുണ്ട്. പലരും വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ചെങ്കില്‍ മറ്റ് ചിലര്‍ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. മഞ്ജു വാര്യര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം സ്വന്തമാക്കി മലയാളത്തിലും തമിഴിലുമായി നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ ദിവ്യ ഉണ്ണി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരെല്ലാം നൃത്ത ലോകത്താണ് സജീവമായി പ്രവര്‍ത്തിക്കുന്നത്.

മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നവ്യ നായര്‍ തുടങ്ങി ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം നൃത്ത ലോകത്ത് നിന്നും വെള്ളിത്തിരയിലേക്ക് എത്തിയവരായിരുന്നു. ഇവര്‍ക്കെല്ലാം പിന്‍ഗാമിയായി ഒരു നടി കൂടി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. കലോത്സവ വേദികളില്‍ മിന്നുന്ന പ്രകടനം നടത്തിയതോടെയാണ് അനശ്വര പൊന്നമ്പത്ത് എന്ന നടിയ്ക്ക് സിനിമയിലേക്കുള്ള അവസരങ്ങളെത്തിയത്.

(ഫോട്ടോ: ഫേസ്ബുക്ക്)

അനശ്വര പൊന്നമ്പത്ത്

ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ നടിയാണ് അനശ്വര പൊന്നമ്പത്ത്. ദീപക് പറമ്പേല്‍ ആയിരുന്നു ചിത്രത്തില്‍ നായകനായിട്ടെത്തിയത്. നഷ്ടപ്രണയത്തെ കുറിച്ചുള്ള ചിന്തകള്‍ സമ്മാനിച്ച സിനിമ വിവേക് ആര്യനാണ് സംവിധാനം ചെയ്തത്. പ്ലസ് ടു കാലഘട്ടം മുതല്‍ കൗമാരക്കാലത്തിലെത്തിയ നായികയുടെയും നായകന്റെയു കഥ പറയുന്ന ചിത്രത്തില്‍ അനശ്വരയും ദീപക്കും തകര്‍ത്തഭിനയിച്ചിരുന്നു. ഇതോടെയാണ് നടിയെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

 അനശ്വര പൊന്നമ്പത്ത്

കഴിഞ്ഞ വര്‍ഷം വരെ അഞ്ച് കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം ചൂടിയ കലാകാരിയാണ് അനശ്വര പൊന്നമ്പത്ത്. ഇംഗ്ലീഷില്‍ ബിരുദമുള്ള നടി ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്. ചെറുപ്പം മുതല്‍ സിനിമാ അഭിനയം മനസില്‍ കൊണ്ട് നടന്ന അനശ്വരയ്ക്ക് സിനിമയിലെത്താന്‍ തുണയായത് കലോത്സവ വേദിയിലെ പ്രകടനമികവാണ്. സിനിമാ പോലെ തന്നെ നൃത്തവും ഒരുപോലെ കൊണ്ട് നടക്കണമെന്ന ആഗ്രഹമാണ് അനശ്വരയ്ക്കുള്ളത്.

അനശ്വര പൊന്നമ്പത്ത്

ആദ്യ സിനിമയിലെ പ്രകടന മികവ് വിലയിരുത്തപ്പെട്ടതോടെ മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നവ്യ നായര്‍ എന്നിവരുടെ എല്ലാം പിന്‍ഗാമിയായി അനശ്വരയെ കാണമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നടിയെ തേടി എത്തുന്നതേയുള്ളു. ഇനിയും മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് സിനിമയില്‍ സജീവമായി തുടരാനാണ് അനശ്വര ആഗ്രഹിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി വലിയ പിന്തുണയാണ് നടിയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.

അനശ്വര പൊന്നമ്പത്ത്

സ്‌കൂള്‍ കലോത്സവത്തിലൂടെ ഒട്ടനവധി പ്രതിഭകളെയാണ് കേരളം തിരിച്ചറിയപ്പെടുന്നത്. അവരില്‍ പലരും ഭാവിയില്‍ വെള്ളിത്തിരയിലേക്ക് എത്താനുള്ളവരായിരിക്കും. അങ്ങനെയാണ് നായികമാരായി മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നവ്യ നായര്‍, അമ്പിളി ദേവി, വിനുജ എന്നിവരെല്ലാം സിനിമയിലേക്ക് എത്തിയത്. സിനിമയ്ക്കപ്പുറം നൃത്തത്തിന് പ്രധാന്യം കൊടുക്കുന്നവരാണ് ഇവരെല്ലാവരും. ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്ത്, രേവതി, ശോഭന, ദിവ്യ ഉണ്ണി, റിമ കല്ലിങ്കല്‍ തുടങ്ങി ഈ പട്ടിക അങ്ങനെ നീണ്ട് പോവുകയാണ്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X