'ചാൻസിന് വേണ്ടി അനശ്വര ഇങ്ങനെ ചെയ്യുന്നത് എന്തിനാണ് എന്നാണ് അമ്മയ്ക്ക് മെസേജ് വരുന്നത്'; അനശ്വര രാജൻ

സൂപ്പർ ശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന കോമഡി റൊമാന്റിക് എന്റർടെയ്നർ പ്രണയവിലാസം റിലീസിന് തയ്യാറെടുക്കുകയാണ്. അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും.

നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു എന്നിവരാണ് മറ്റ് താരങ്ങള്‍.

സൂപ്പർ ശരണ്യ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് അനശ്വരയ്ക്കും നമിതയ്ക്കും ഇത്രയേറെ റീച്ച് കൂടിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഭാവിയിൽ മലയാളത്തിലെ മുൻ‌നിര നായികമാരായി ഇരുവരേയും ആരാധകർക്ക് കാണാൻ സാധിക്കും.

സോഷ്യൽമീഡിയയിൽ സജീവമായ ഇരുവരും നിരന്തരം സൈബർ ബുള്ളിയിങിനും മറ്റും ഇരയാകുന്നവരാണ്. അനശ്വരയാണ് ഏറ്റവും കൂടുതൽ വസ്ത്രധാരണത്തെ പേരിൽ പരിഹ​സിക്കപ്പെട്ടിട്ടുള്ളത്.

സ്ക്രിപ്റ്റ് ക്വാളിറ്റി

ഇപ്പോഴിത വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ സിനിമാ വിശേഷങ്ങളും മറ്റും പങ്കുവെച്ചിരിക്കുകയാണ് മമിത ബൈജുവും അനശ്വര രാജനും. 'സ്ക്രിപ്റ്റ് ക്വാളിറ്റി ഉള്ളതാണോയെന്നാണ് സിനിമ തെരഞ്ഞെടുക്കും മുമ്പും ശ്രദ്ധിക്കുന്നത്.'

'ഞാൻ ഒരു സെൻസിബിൾ ലവ്വർ അല്ല. വേണ്ട സമയത്ത് സെൻസിബിളാകും. ഒരാളെ വിശ്വസിക്കുന്ന കാര്യത്തിൽ ഞാൻ‌ നൂറ് ശതമാനവും കൊടുക്കും. ചെയ്യുന്ന സിനിമകളിലൂടെയും ആളുകളെ പരിചയപ്പെടുന്നതിലൂടെയും മറ്റുമാണ് പല രീതിയിൽ ചിന്തിച്ച് മുന്നോട്ട് പോകാൻ‌ സാധിക്കുന്നത്.'

ചാൻസ് കിട്ടാൻ വേണ്ടിയാണോ?

'ഒരു കാര്യത്തെ പല രീതിയിൽ കാണാൻ ശ്രമിക്കാറുണ്ട്. ആളുകൾ വന്ന് സംസാരിക്കുമ്പോൾ അവർ എങ്ങനെയുള്ള ആളുകളാണെന്ന് മനസിലാക്കാൻ ശ്രമിക്കാറുണ്ട്' മമിത ബൈജു പറഞ്ഞു.

ചാൻസ് കിട്ടാൻ വേണ്ടിയാണോ മകൾ ഇങ്ങനെ വസ്ത്രധാരണം നടത്തുന്നതെന്ന് തന്റെ അമ്മയോട് പലരും മെസേജ് അയച്ച് ചോദിക്കാറുണ്ടെന്ന് പറയുകയാണ് അനശ്വര രാജൻ. 'കഥപാത്രത്തിന്റെ പ്രാധാന്യം തന്നെയാണ് ഞാനും നോക്കുന്നത്. ലവ് സ്റ്റോറി വായിക്കാനും കാണാനുമെല്ലാം എനിക്കിഷ്ടമാണ്.'

ഇന്നേവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രം

'പിന്നെ ഞാൻ ഇന്നേവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് പ്രണയവിലാസത്തിലേത്. ഷൂട്ട് കഴിഞ്ഞിട്ടും കഥാപാത്രവും പ്രണയവിലാസത്തിന്റെ കഥയും മനസിൽ നിന്നും പോകുന്നില്ലായിരുന്നു. മണിരത്നം സാറിന്റെയോ പാ ര‍ഞ്ജിത്ത് സാറിന്റെയോ സിനിമകളിൽ ഭാ​ഗമാകണമെന്ന് ആ​ഗ്രഹമുണ്ട്.'

'സെൻസിബിളായിട്ടുള്ള ‍ഡീപ്പ് ലവ്വറാണ് ഞാൻ. എന്നെ തേടി വന്നതാണ് അടുത്തിടെ വൈറലായ ആ ഫോട്ടോഷൂട്ട്. ബീച്ചിൽ ഷൂട്ട് ചെയ്യാനായിരുന്നില്ല ഞങ്ങൾ തീരുമാനിച്ചത്. ഐശ്വര്യയാണ് ഫോട്ടോ​ഗ്രാഫർ.'

ഹെയർ കട്ട് ചെയ്തപ്പോൾ എനിക്ക് കോൺഫിഡൻസ് കൂടി

'പഴയ കെട്ടിടങ്ങൾക്ക് ഇടയിൽ നിന്നാണ് ഫോട്ടോഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. പിന്നീട് അത് മാറി. ഹെയർ കട്ട് ചെയ്തപ്പോൾ എനിക്ക് കോൺഫിഡൻസ് കൂടിയിരുന്നു. ഫോട്ടോഷൂട്ട് കണ്ടിട്ട് വിമർശനം കിട്ടുന്നത് പുത്തിരിയല്ല എനിക്ക്. പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും.'

'ഇടയ്ക്കൊക്കെ ഇത് എന്നേയും കുടുംബത്തേയും ബാധിക്കാറുണ്ട്. അനശ്വര നല്ല കുട്ടിയാണ് പക്ഷെ അവൾ ഇങ്ങനെ ഫോട്ടോഷൂട്ട് ചെയ്യുന്നത് കാണുമ്പോൾ‌ സങ്കടമുണ്ട്. ചാൻസിന് വേണ്ടി ഇങ്ങനെ ചെയ്യണോ എന്നൊക്കെയാണ് എന്റെ അമ്മയുടെ ഫോണിലേക്ക് മെസേജ് വരുന്നത്.'

ശീമാട്ടിയുടെ പരസ്യം

'ഡ്രെസ്സിന് മാത്രമായിരുന്നില്ല മെലിഞ്ഞിരിക്കുന്നതിന് വരെ സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ട്. ശീമാട്ടിയുടെ പരസ്യം ചെയ്യാൻ വളരെ എക്സൈറ്റഡായിരുന്നു. ചെറുപ്പം മുതൽ അവരുടെ പരസ്യങ്ങൾ നമ്മൾ കാണുന്നതാണല്ലോ' അനശ്വര രാജൻ പറഞ്ഞു.

അടുത്തിടെ മമിതയും അനശ്വരയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ശീമാട്ടിയുടെ പരസ്യം വൈറലായിരുന്നു. 'സങ്കല്‍പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ളതാണ്. സ്വപ്നങ്ങള്‍ക്ക് നിറം തുന്നുന്ന ശീമാട്ടിയുള്ളപ്പോള്‍ അവളോളം പോന്നൊരു അത്ഭുതമിനിയുണ്ടാവില്ല.'

'ഓരോ പെണ്‍ സ്വപ്നങ്ങള്‍ക്കുമൊപ്പമാണ് ശീമാട്ടി ഷീ ഫോര്‍ ശീമാട്ടി' എന്നതാണ് പുതിയ പരസ്യത്തിന്റെ ആശയം. സാജിദ് യഹിയയാണ് വീഡിയോയുടെ സംവിധായകന്‍.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X