For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തമിഴിലേക്കും ക്ഷണമുണ്ട്, എന്നേയും ശരണ്യയേയും വ്യത്യസ്തരാക്കുന്നത് ഇക്കാരണങ്ങളാണ്'; അനശ്വര രാജൻ പറയുന്നു!

  |

  ഇന്ന് മറ്റെല്ലാ മേഖലകളേയും പോലെ തന്നെ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന മേഖലയാണ് സിനിമാ മേഖല. ദിവസവും കഴിവുള്ള സംവിധായകരും അഭിനേതാക്കളും എഴുത്തുകാരുമെല്ലാം സിനിമാ മേഖലയിലേക്ക് തങ്ങളുടേതായ ഇടം കണ്ടെത്താൻ എത്തുണ്ട്. അവരിൽ കുറച്ച് പേർ മാത്രമാണ് ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നതും മുൻനിരയിലേക്ക് ഉയരുന്നത്. അത്തരത്തിൽ കഴിവുണ്ടായാൽ മാത്രം പോരാ കഠിനാധ്വാനവും സിനിമയെ എത്തിപ്പിടിക്കാൻ ആവശ്യമാണെന്ന് തെളിയിച്ച യുവ നടിയാണ് അനശ്വര രാജൻ.

  Recommended Video

  Anaswara Rajan Interview

  'എക്സ്പ്രഷനാണ് സാറെ ഇവരുടെ മെയിൻ'; സാന്ത്വനം താരങ്ങളുടെ ഭാവപ്രകടനങ്ങളെ പ്രശംസിച്ച് പ്രേക്ഷകർ!

  'ദിലീപ് സിനിമയെ പരി​ഹസിച്ച് അശ്വതി', സ്വന്തം സീരിയലുകൾ ആദ്യം വിലയിരുത്തൂവെന്ന് ആരാധകർ!

  ഉദാഹരണം സുജാതയ്ക്ക് ശേഷം എവിടെ എന്ന സിനിമയിലാണ് അനശ്വര അഭിനയിച്ചത്. പിന്നീടാണ് അനശ്വര നായികയായ ആദ്യ സിനിമ തണ്ണീർമത്തൻ ദിനങ്ങൾ റിലീസിനെത്തിയത്. വിനീത് ശ്രീനിവാസനായിരുന്നു ചിത്രത്തിൽ നായകൻ. കീർത്തി എന്ന സ്കൂൾ വിദ്യാർഥിനിയായിരുന്നു അനശ്വര ചിത്രത്തിൽ. ​ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമ വലിയ ഹിറ്റായിരുന്നു. സിമ്പിളായി കഥ പറഞ്ഞ സിനിമ അക്കൊല്ലത്തെ മെ​ഗാ ഹിറ്റുകളിലൊന്നായി മാറി. സിനിമ മാത്രമല്ല നായകനും നായികയും ചിത്രത്തിലെ പാട്ടുകളുമെല്ലാം ഹിറ്റായിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം ആദ്യരാത്രി, വാങ്ക് തുടങ്ങിയ സിനിമകളാണ് അനശ്വരയുടേതായി റിലീസ് ചെയ്തത്.

  ഇപ്പോൾ റിലീസിനൊരുങ്ങുന്ന അനശ്വരയുടെ ഏറ്റവും പുതിയ സിനിമ സൂപ്പർ ശരണ്യയാണ്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനുമെല്ലാം വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങളുടെ സംവിധായകന്റേത് തന്നെയാണ് സൂപ്പർ ശരണ്യയും. ടൈറ്റിൽ റോളാണ് അനശ്വര അവതരിപ്പിക്കുന്നത്. ജനുവരി 7ന് ചിത്രം തീയേറ്ററുകളിൽ എത്തും. അർജുൻ അശോകൻ, മമിത ബൈജു, ദേവിക ഗോപാൽ നായർ, റോസ്‌ന ജോഷി, വിനീത് വിശ്വം, നസ്ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്‌നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

  നായികയാകുന്ന പുതിയ സിനിമ തിയേറ്ററുകളിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അന‌ശ്വര ഇപ്പോൾ. 'യഥാർഥത്തിൽ കോളജ്, ഹോസ്റ്റൽ ജീവിതം ജീവിക്കുന്ന പോലെയാണ് സിനിമയുടെ ചിത്രീകരണ വേളയിൽ അനുഭവപ്പെട്ടത്. ഞാനും ശരണ്യയും തമ്മിൽ‌ ഒരുപാട് വ്യത്യാസങ്ങളുണ്ട്. മമിതയും മറ്റുള്ളവരും അടുത്ത സുഹൃത്തുക്കളായതിനാൽ‌ കെമിസ്ട്രി നന്നായി വർക്കൗട്ട് ആയപോലെ തോന്നിയിരുന്നു. തണ്ണീർ മത്തൻ ദിനങ്ങൾ ആസ്വദിച്ചപ്പോലെ എല്ലാവർക്കും സൂപ്പർ ശരണ്യയും ആസ്വദിക്കാൻ സാധിക്കും. ഒരുപാട് നർമ മുഹൂർത്തങ്ങളും ഉണ്ട്. ​ഗിരീഷേട്ടൻ സ്ക്രിപ്റ്റ് അയച്ച് തന്നപ്പോൾ വായിച്ച് നോക്കി ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്.'

  'ജോൺ എബ്രഹാം സർ ആദ്യമായി നിർമിക്കുന്ന മലയാള സിനിമയുടെ ഭാ​ഗമാകുന്നത് സന്തോഷം നൽകുന്നുണ്ട്. ഓഡീഷൻ ഒന്നും ഉണ്ടായിരുന്നില്ല. സംവിധായകൻ വിളിച്ച് ഇങ്ങനൊരു കഥാപാത്രമുണ്ട് എന്ന് പറയുകയായിരുന്നു. മൈക്കിന്റെ ആദ്യ ഷെഡ്യൂൾ മാത്രമാണ് പൂർത്തിയായത്. സിനിമയുടെ വിവരങ്ങൾ പുറത്ത് പറയാൻ ആയിട്ടില്ല. സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ സ്ക്രിപ്റ്റ് വായിച്ച് എന്റെ കഥാപാത്രത്തിന് എന്തേലും ചെയ്യാനുണ്ടോ.... പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രമാണോ എന്നാണ് ആദ്യം നോക്കുന്നത്. ചില സിനിമകൾ ഇപ്പോൾ ലൈൻ അപ്പ് ആയിട്ടുണ്ട്. തമിഴിലേക്കും അരങ്ങേറാൻ പോവുകയാണ്' അനശ്വര പറഞ്ഞു.

  Read more about: anaswara rajan
  English summary
  actress Anaswara Rajan open up about her Super Sharanya movie and tamil debut movie details, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X