നടി ഡയാന ഹമീദ് വിവാഹിതയായി; വരന്‍ നടന്‍; പ്രണയ വിവാഹമല്ലെന്ന് നവദമ്പതിമാര്‍

By Desk

വീണ്ടുമൊരു താരവിവാഹം കൂടി. നടിയും അവതാരകയുമായ ഡയാന ഹമീദ് വിവാഹിതയായി. നടനും അവതാരകനുമായ അമീന്‍ ആണ് ഡയാനയുടെ വരന്‍. കൊച്ചിയില്‍ വച്ചായിരുന്നു ഇരുവരുടേയും നിക്കാഹ് നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സിനിമാപ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതമായ മുഖമാണ് ഡയാന ഹമീദ്.

അതേസമയം തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ഡയാനയും അമീനും നിക്കാഹിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ വ്യക്തമാക്കുന്നുണ്ട്. ടെലിവിഷന്‍ ഷോയിലൂടെയാണ് പരിചയപ്പെടുന്നതും സുഹൃത്തുക്കളുമാകുന്നതും. പിന്നീട് വട്ടുകാര്‍ വഴിയാണ് വിവാഹാലോചന നടത്തുന്നതെന്നും ഡയാന പറയുന്നുണ്ട്.

Dayyana Hameed

''വളരെ പെട്ടെന്ന് നടന്നൊരു കല്യാണമാണ്. അറേഞ്ച്ഡ് മാര്യേജാണ്. സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും ഉദ്ദേശിച്ച് നടത്തിയൊരു ചടങ്ങായിരുന്നു. അമീന്‍ ആര്‍ട്ടിസ്റ്റാണ്. നടനും അവതാരകനുമാണ്. സൂര്യ ടിവിയില്‍ സീരിയലുകള്‍ ചെയ്തിരുന്നു. സ്റ്റാര്‍ മാജിക്കിലുണ്ടായിരുന്നു. സൂര്യ കോമഡിയിലും ഷോ ചെയ്യുന്നുണ്ടായിരുന്നു. എഞ്ചീനിയറാണ്. മലപ്പുറം എടപ്പാള്‍ ആണ് അമീന്റെ സ്ഥലം'' എന്നും ഡയാന പറയുന്നു.

ഒരേ ഷോയില്‍ വന്നവര്‍ ആയതിനാല്‍ സ്വഭാവികമായും എല്ലാവരും ഊഹിക്കുക ലവ് മാര്യേജ് ആണെന്നാകും. അതിനാലാണ് ആദ്യമേ അറേഞ്ച്ഡ് മാര്യേജ് ആണെന്ന് പറഞ്ഞതെന്നും താരങ്ങള്‍ പറയുന്നുണ്ട്. ഞങ്ങള്‍ രണ്ടു പേരുടേയും സുഹൃത്തായ ആതിരയാണ് രണ്ട് കുടുംബത്തിലും സംസാരിക്കുന്നത്. പിന്നെയാണ് ഞങ്ങള്‍ സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്യുന്നതെന്ന് അമീന്‍ പറയുന്നുണ്ട്.

നിക്കാഹായിട്ടാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇനി അമീനിന്റെ നാട്ടില്‍ വച്ച് ഒരു ഫങ്ഷനുണ്ടാകും. അതിന് കുറച്ച് മാസങ്ങളുടെ താമസമുണ്ടാകും. സെപ്തംബര്‍-ഒക്ടോബര്‍ സമയത്തായിരിക്കും. സഹോദരനും കുടുംബവും വിദേശത്താണ്. അവര്‍ വരേണ്ടതുമുണ്ടെന്നും താരങ്ങള്‍ പറയുന്നു. അതേസമയം വിവാഹ ശേഷവും അഭിനയത്തില്‍ ആക്ടീവായി തന്നെ തുടരുമെന്നാണ് ഡയാന പറയുന്നത്. സിനിമകള്‍ റിലീസാകാനുണ്ട്. അമൃത ടിവിയില്‍ കോമഡി മാസ്‌റ്റേഴ്‌സ് എന്ന ഷോ ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

Dayyana Hameed

മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഡയാന. അവതാരകയായും കയ്യടി നേടിയിട്ടുണ്ട് താരം. സ്റ്റാര്‍ മാജിക്കിലും ഡയാന ഭാഗമായിരുന്നു. ദ ഗാംബ്ലര്‍ എന്ന സിനിമയിലൂടെയാണ് ഡയാന സിനിമയിലെത്തുന്നത്. പിന്നീട് യുവം, വീകം, പാപ്പന്‍, മകള്‍, ടര്‍ക്കിഷ് തര്‍ക്കം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഈയ്യടുത്തിറങ്ങിയ സോള്‍ സ്‌റ്റോറീസ് എന്ന വെബ് സീരീസിലെ ഡയാനയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ഒരുമ്പെട്ടവന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X