അദ്ദേഹം എന്നോട് കാണിച്ച പരിഗണന മുൻപ് എവിടെ നിന്നും ലഭിച്ചിട്ടില്ല; മൈ അമൽ നീരദ് മൊമന്റ്; വർഷ രമേശ്
അമൽ നീരദ് ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ബോഗെയ്ൻ വില്ല റിലീസിന് എത്തിയത്. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, അമൽ നീരദ് എന്നിവർ പ്രധാന വേഷം ചെയ്ത ബോഗെയ്ൻവില്ല പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. മികച്ച ദൃശ്യാനുഭവമാണ് ബോഗെയ്ൻ വില്ലയെന്ന് പ്രേക്ഷകർ പറയുന്നു. ജ്യോതിർമയിയുടെ തിരിച്ച് വരവ് കൊണ്ടും ബോഗെയ്ൻ വില്ല റിലീസിന് മുമ്പ് ശ്രദ്ധ പിടിച്ച് പറ്റിയതാണ്. മികച്ച പ്രകടനമാണ് നടി സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ ബോഗെയ്ൻ വില്ലയിൽ ഒരു റോൾ ചെയ്തതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടിയും അവതാരകയുമായ വർഷ രമേശ്.
'പെട്ടന്ന് ഒരു ദിവസം എന്റെ സ്വന്തം മാല ചേച്ചി (മാല പാർവതി) വിളിച്ചു പറഞ്ഞു അമൽ സാറിന്റെ ഓഫീസിൽ നിന്നും വിളിക്കും.
വിളിച്ചു. നീതു ചേച്ചി!!. പിന്നീട് എന്റെ നല്ലൊരു കൂട്ടായി ചേച്ചി മാറി.ഒരു ദിവസം വരാൻ പറഞ്ഞു. ആ ദിവസം പറ്റുന്ന അത്ര വേഗത്തിൽ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നു. കോസ്റ്റും ട്രയൽ ചെയ്യാൻ'

'താഴെ ഞാൻ കാത്തിരിക്കുമ്പോൾ പെട്ടന്ന് ലിഫ്റ്റിൽ അമൽ സാർ വന്നു. പിന്നെ എനിക്ക് ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റീല്ല. നേരിയ ചന്ദനത്തിന്റെ മണവുമായി അന്നദ്ദേഹം ഇറങ്ങി വന്നത്. ഞാൻ സ്വപ്നം പോലും കാണാത്ത ഒരു നിമിഷത്തിലേക്കായിരുന്നു'
ചെറിയ ഒരു റോൾ ആണ്, ഡയലോഗ് ഒന്നും ഇല്ല. പക്ഷേ ചെയ്‌താൽ നല്ലതായിരിക്കും എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഫ്രെയ്മിൽ നിക്കാ എന്നതന്നെ എനിക്ക് ഏറ്റവും വലിയ കാര്യം ആണ്. അദ്ദേഹം എന്നോട് കാണിച്ച പരിഗണന മുൻപ് എവിടെ നിന്നും എനിക്ക് ലഭിച്ചിട്ടില്ല എന്നത് തന്നെയാണ് ആ സംഭവത്തിന്റെ ഒരു ബ്യൂട്ടി'

'ഇന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് മൈ അമൽ നീരദ് മൊമന്റ് എന്നും പറഞ്ഞ്, ആദ്യമായിട്ട് കണ്ടതും, ആദ്യത്തെ ആക്ഷൻ പറഞ്ഞതും, ഒപ്പം ഇരുന്നു ഊണ് കഴിച്ചതും, എന്നെ പോകാൻ നേരത്ത് കൈ തന്ന് കെട്ടിപിടിച്ചതും ഒക്കെ വാ തോരാതെ ഞാൻ പറയാറുണ്ട്. ഈ സെറ്റിൽ നിന്ന് എനിക്ക് ലഭിച്ച അനുഭവങ്ങൾക്കും, കൂട്ടുകൾക്കും നന്ദി. ലൈഫ് ഈസ് ഗ്രേറ്റ് ഐ ആം ഗോയിങ് ടു മേക്ക് ഈവൻ മോർ ഗ്രേറ്റർ,' വർഷയുടെ കുറിപ്പിങ്ങനെ.
ബോഗെയ്ൻ വില്ലയിൽ താൻ നായികയായതിനെക്കുറിച്ച് ജ്യോതിർമയി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഒരുപാട് കാലം മാറി നിന്നതിനാൽ ഈ സിനിമ ചെയ്താൽ ശരിയാകുമോ എന്ന് തോന്നി. മറ്റ് നടിമാരെ വെച്ച് ചെയ്തൂടെ എന്ന് അമലിനോട് ചോദിച്ചിരുന്നു. താൻ ചെയ്തില്ലെങ്കിൽ ഈ സിനിമയുണ്ടാകില്ലെന്ന് അമൽ പറഞ്ഞു. അത് തനിക്ക് വലിയ ഉത്തരവാദിത്വമായെന്നും ജ്യോതിർമയി വ്യക്തമാക്കി. തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി ബോഗെയ്ൻവില്ലയുടെ പ്രദർശനം തുടരുകയാണ്.


Click it and Unblock the Notifications











