'അദ്ദേഹത്തിന് സ്യൂട്ടബിളായ പാട്നറെ കിട്ടിയപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു, ഞാനും അഭിനന്ദിച്ചു'; ആര്യ
പലരും ബിഗ് ബോസിൽ ആര്യ പെരുമാറിയ രീതിയുമായി താരതമ്യപ്പെടുത്തിയാണ് ഇപ്പോഴും ആര്യയുടെ സ്വഭാവത്തെ വിലയിരുത്തുന്നതും പരിഹസിക്കുന്നതും
നടിയും അവതാരകയുമായ ആര്യയെ അറിയാത്ത മലയാളി പ്രേക്ഷകര്‍ വളരെ ചുരുക്കമാണ്. സൂപ്പർഹിറ്റ് സ്റ്റാൻഡ് അപ് കോമഡി സെലിബ്രിറ്റി ചിറ്റ് ചാറ്റ് ഷോയായ ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയുമാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. നിരവധി ആരാധകരാണ് ആര്യയ്ക്ക് ഉള്ളത്.
ബിഗ് ബോസ് സീസണ്‍ 2 മത്സരാർത്ഥി കൂടിയായിരുന്നു ആര്യ. എന്നാൽ ആര്യ ഉണ്ടായിരുന്ന സീസൺ പകുതിയ്ക്ക് വെച്ച് നിർത്തുകയായിരുന്നു. കൊവിഡിും ലോക്ക്ഡൗണുമായിരുന്നു അതിന്റെ കാരണം. മികച്ച മത്സരാർഥികളിലൊരാൾ കൂടിയായിരുന്ന ആര്യ വിജയ സാധ്യത കൽപ്പിച്ചിരുന്ന മത്സരാർഥികളിൽ ഒരാൾ കൂടിയായിരുന്നു.

പക്ഷെ ആര്യയ്ക്ക് ജനപിന്തുണ വളരെ കുറവായിരുന്നു. ആ സീസണിൽ രജിത്ത് കുമാറിനായിരുന്നു ജനപിന്തുണ കൂടുതൽ. രജിത്ത് കുമാറിനെ ആര്യയും ഗ്യാങും ഒറ്റപ്പെടുത്തിയെന്ന് പറഞ്ഞും ബിഗ് ബോസ് പ്രേക്ഷകരിൽ ഒരു വിഭാഗം ആര്യയ്ക്ക് നേരെ തിരിഞ്ഞിരുന്നു.
ആദ്യത്തെ വിവാഹ ബന്ധത്തിൽ ആര്യയ്ക്ക് ഒരു മകളുണ്ട്. നടിയും മുൻ ബിഗ് ബോസ് താരവുമായിരുന്ന അർച്ചന സുശീലന്റെ സഹോദരനെയാണ് ആര്യ വിവാഹം ചെയ്തത്. പക്ഷെ മകൾ പിറന്ന ശേഷം ഇരുവരും വേർപിരിഞ്ഞു.
വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ബിഗ് ബോസിലേക്ക് പോകും മുമ്പ് മറ്റൊരാളുമായി ആര്യ പ്രണയത്തിലായിരുന്നു. കാമുകന്റെ പേര് ആര്യ വെളിപ്പെടുത്തിയിരുന്നില്ല. പകരം ജാൻ എന്നാണ് തന്റെ കാമുകനെ ആര്യ അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇരുവരും വേർപിരിഞ്ഞു.
ഇപ്പോഴിത തന്റെ റിലേഷൻ സെപ്പറേറ്റ് ആകാനുള്ള കാരണം വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ആര്യ. അദ്ദേഹത്തിന് സ്യൂട്ടബിൾ ആയിട്ടുള്ള പാട്നറെ കിട്ടിയപ്പോൾ ഒരുമിച്ച് ജീവിക്കാൻ അദ്ദേഹം തീരുമാനിച്ചുവെന്നും താൻ അതിനെ അഭിനന്ദിച്ചുവെന്നുമാണ് ആര്യ പറയുന്നത്.
'എന്തുകൊണ്ടാണ് ഞാനും അദ്ദേഹവും സെപ്പറേറ്റ് ആയതെന്ന് വെച്ചാൽ... തമ്മിലുള്ള റിലേഷൻ വർക്ക്ഔട്ടാകുന്നില്ല. അതുകൊണ്ടാണ് രണ്ട് വഴിക്ക് പിരിയാൻ ഞങ്ങൾ തീരുമാനിച്ചത്. പിന്നെ അദ്ദേഹത്തിന് സ്യൂട്ടബിൾ ആയിട്ടുള്ള പാട്നറെ കിട്ടിയപ്പോൾ അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു തീരുമാനം എടുത്തത് കൊണ്ട് അവരെ നമ്മൾ കൺഗ്രാജുലേറ്റ് ചെയ്തു.'
'അത്രയേയുള്ളു... അതിൽ ഒന്നും ഇല്ല. സിംപിൾ...' ആര്യ പറഞ്ഞു. അതേസമയം ആര്യയുടെ വെളിപ്പെടുത്തൽ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ആര്യയ്ക്ക് എതിരേയുള്ള ഹേറ്റ് കമന്റുകളാണ് ഏറെയും.

പലരും ബിഗ് ബോസിൽ ആര്യ പെരുമാറിയ രീതിയുമായി താരതമ്യപ്പെടുത്തിയാണ് ഇപ്പോഴും ആര്യയുടെ സ്വഭാവത്തെ വിലയിരുത്തുന്നതും പരിഹസിക്കുന്നതും. നാലാം സീസൺ ബിഗ്ബോസ് മലയാളത്തിൽ വീക്കെൻഡ് എപ്പിസോഡിൽ അവതാരകൻ മോഹൻലാലിൻ്റെ പിറന്നാൾ സ്പെഷ്യൽ എപ്പിസോഡിൽ ആര്യ എത്തിയിരുന്നു.
ഇതിനെ പറ്റി ആര്യ പിന്നീട് വിശദമായി പറയുകയും ചെയ്തിരുന്നു. അവതാരകയുടെ വേഷത്തിലാണ് ആര്യ എത്തിയത്. ഒരു ദിവസത്തെ ഷൂട്ടിന് വേണ്ടി മാത്രമാണ് ആര്യ മുംബൈയിലെ ബിഗ്ബോസ് സെറ്റിൽ എത്തിയത്.
തൻ്റെ കരിയറിലെ ഏറ്റവും അനുഗ്രഹീതമായ നിമിഷമായിരുന്നു അതെന്നായിരുന്നു ബിഗ് ബോസിൻ്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പിന്നീട് കുറിച്ചത്. ഇപ്പോൾ ആര്യ ബൊട്ടീക്കും അഭിനയവും ആങ്കറിങുമെല്ലാമായി സജീവമാണ്.
ജാനുമായുള്ള പ്രണയബന്ധം തകർന്ന ശേഷം ആര്യ ഡിപ്രഷനിലേക്ക് വരെ എത്തിയിരുന്നു. ദിവസങ്ങളോളം മുറിയിൽ അടച്ചിട്ടിരുന്നു കരയുകയായിരുന്നുവെന്നും അവസാനം പാനിക്ക് അറ്റാക്ക് വരുന്ന അവസ്ഥ വരെ എത്തിയെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications