'വീണയുടെ സ്വന്തം അമാൻ എന്നായിരുന്നു വേണ്ടത്, മനസിന്റെ അകൽച്ച വരികളിലുണ്ട്, നിങ്ങൾക്ക് ഒന്നിച്ചൂടെ..?'; ആരാധകർ!
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് വീണ നായർ. പാട്ടും ഡാൻസും അഭിനയവുമൊക്കെയായി സജീവമായ വീണ സോഷ്യൽമീഡിയയിലൂടെയായും വിശേഷങ്ങൾ പങ്കിടാറുണ്ട്. റേഡിയോ ജോക്കിയായ അമാനാണ് വീണയെ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി വീണയും അമാനും വേർപിരിഞ്ഞാണ് താമസം. അമാൻ ജോലിയും മറ്റുമായി ദുബായിലാണ്. മകനൊപ്പം നാട്ടിലാണ് വീണയുടെ താമസം. ഇപ്പോഴിതാ അമാനന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് വീണ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
മകനൊപ്പമുള്ള ഭർത്താവ് അമാന്റെ ചിത്രം പങ്കുവെച്ചായിരുന്നു വീണ് പിറന്നാൾ ആശംസകൾ നേർന്നത്. അമ്പാടിയുടെ അച്ചക്കുട്ടിക്ക് പിറന്നാൾ ആശംസകൾ... ഹാപ്പി ബെർത്ത് ഡെ അമാൻ എന്നാണ് വീണ കുറിച്ചത്. പോസ്റ്റ് അതിവേഗത്തിൽ ശ്രദ്ധനേടുകയും അമാന് ആശംസകളുമായി ആരാധകർ എത്തുകയും ചെയ്തു.

ചിത്രം പൂർണമായില്ലെന്നായിരുന്നു ചിലർ കുറിച്ചത്. വീണ ഫോട്ടോയിൽ ഇല്ലത്തതിനാലാണ് ആരാധകർ അത്തരത്തിലുള്ള കമന്റ് എഴുതിയത്. മറ്റ് ചിലർ മകന്റെ സന്തോഷം ഓർത്തെങ്കിലും ഒരുമിക്കാമായിരുന്നില്ലേ എന്നാണ് ചോദിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥിയായിരുന്നു വീണ.
ആ സമയത്തെല്ലാം വീണ ഏറെയും സങ്കടപ്പെട്ടതും സംസാരിച്ചതുമെല്ലാം മകനെയും ഭർത്താവിനെയും കുറിച്ചായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നതെന്ന വാർത്ത പുറത്ത് വന്നപ്പോൾ ആരാധകർക്കും വിശ്വസിക്കാനായില്ല.
വീണയും അമാനും ഒന്നിച്ചുള്ളൊരു ഫോട്ടോയും അമാനെ കുറിച്ചുള്ള വീണുയുടെ പോസ്റ്റിന് കമന്റായി വന്നപ്പോള്‍ വീണ സന്തോഷം പ്രകടിപ്പിച്ചിരുന്നു. വീണയും അമ്പുച്ചനും അമനേയും ഒന്നിച്ച് കാണാനാണ് ഇഷ്ടമെന്നായിരുന്നു ഒരാള്‍ കുറിച്ചത്. 'പറയുന്നതിൽ തെറ്റുണ്ടോയെന്നറിയില്ല. എന്നാലും പറയുവാ... ലൈഫിൽ കുടുംബമാണ് പ്രധാനം.'
'എന്തൊക്കെയുണ്ടായിയെന്ന് പറഞ്ഞിട്ടും കുടുംബം ഇല്ലെങ്കിൽ നമ്മൾ ഒന്നുമല്ല. കുട്ടികൾക്കും നല്ല ഓർമ്മകൾ വേണമെങ്കിൽ അച്ഛനും അമ്മയും ഒന്നിച്ച് നിൽക്കണം. പ്രശ്നം ഇല്ലാത്ത ഒരു കുടുംബവും ഇല്ല. ഈ ലോകത്ത് ആരും നൂറ് ശതമാനം പെർഫെക്ടല്ല. കുറ്റങ്ങൾ പറയുന്നവരും കുറ്റപ്പെടുത്തുന്നവരും കൂടി വരുന്ന കാലമാണ്. ഈ പറയുന്ന ആളുകളിലും ആരും ഒരു മിസ്റ്റ്റ്റേക്ക് ഇല്ലാത്തവരാണെന്നാണ് അവരുടെ തോന്നൽ.'

'നിങ്ങൾ മൂന്ന് പേരുമായി നിൽക്കുന്ന ഫോട്ടോ ഉടനെ തന്നെ കാണാൻ ആഗ്രഹിക്കുന്നു. കുറച്ചൊരു ജീവിതമെ നമുക്കുള്ളൂ. അവിടെയും ഇവിടെയും നിന്നല്ല മോൻ വളരേണ്ടത്. ഒന്നിച്ച് നിന്നിട്ടാണ്. ഈശ്വരൻ രണ്ടാളുടെ മനസിലും നല്ല ചിന്തകൾ ഉണ്ടാകാൻ തോന്നിക്കട്ടെ. മൂന്നുപേരും ഒരു ഫ്രെയിമിയിൽ ഉടൻ എത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.'
'അമ്പാടിയുടെ അച്ഛൻ... മനസിന്റെ അകൽച്ച ആ വരികളിലുണ്ട്. വീണയുടെ സ്വന്തം അമാൻ അതാണ് വേണ്ടതെന്നായിരുന്നു', മറ്റൊരാൾ കമന്റ് ചെയ്തത്. പ്രണയിച്ച് വിവാഹിതരായവരാണ് വീണയും അമാനും. 'പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. കലോത്സവത്തില്‍ വെച്ച് കണ്ടിരുന്നു. അതിനുശേഷം ഫേസ്ബുക്കിലൂടെ വീണ്ടും കണ്ടുമുട്ടി. നല്ല സുഹൃത്തുക്കളായി മാറി.'
'കണ്ട ഉടനെ തന്നെ ഇഷ്ടം പറയുന്നു. കല്യാണം കഴിക്കാമെങ്കില്‍ നമുക്ക് പ്രണയിക്കാമെന്ന് പറയുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാരും സമ്മതിച്ചു. അളിയാ അളിയാ കമ്പനിയാണ്. ഇപ്പോഴും അങ്ങനെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്നാണ് വീണ അടുത്തിടെ പറഞ്ഞത്. എന്റെ കൂടെ ഏഴ്, എട്ട് വർഷം ഒരുമിച്ചുണ്ടായിരുന്ന ആളാണ്.'
'പെട്ടെന്ന് ഒരിക്കലും നമുക്ക് അതിൽ നിന്ന് വിട്ട് പോരാൻ പറ്റില്ല. ഞങ്ങള്‍ ഇപ്പോള്‍ സെപ്പറേറ്റഡാണ്. രണ്ട് വര്‍ഷമായിട്ട് ഞാന്‍ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ ഡിവോഴ്സല്ല. നാളെ മോന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോകുമോയെന്നും അറിയില്ല. പൂര്‍ണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിയിട്ടില്ലെന്നാണ്', അടുത്തിടെ വിവാഹമോചന വാർത്തയോട് പ്രതികരിച്ച് വീണ പറഞ്ഞത്.


Click it and Unblock the Notifications