For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നൃത്തം പ്രാണവായു ആണ്, പുതിയ ചുവട് വയ്പ്പിനെ കുറിച്ച് നടി അനുശ്രീ...

  |

  നടി, നർത്തകി, അവതാരക, അഭിനേത്രി എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താരമാണ് അനുശ്രീ എസ് നായർ. നൃത്തവും ആങ്കറിങ്ങും ജോലിയുമെല്ലാം ഒരുപോലെ കൊണ്ട് പോകുകയാണ് താരം. നൃത്തത്തിലൂടെയാണ് അനുശ്രീ ആങ്കറിങ്ങിലേയ്ക്ക് വരുന്നത്. അവതരണ മേഖലയിൽ നടി സജീവമായെങ്കിലും നൃത്തം കൈ വിട്ടിരുന്നില്ല. ഇത് രണ്ടും കൂടി ഒന്നിച്ച് കൊണ്ട് പോവുകയായിരുന്നു. നൃത്തം തന്റെ പ്രാണവായുവാണെന്നാണ് അനുശ്രീ പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

  anusri

  മിനിസ്ക്രീനിലേയ്ക്ക് മുകേഷിന്റെ തിരിച്ചു വരവ്, പ്രമുഖ ചാനൽ കൈവിട്ടപ്പോൾ താരത്തെ സ്വീകരിച്ച് മറ്റൊരു ചാനൽ

  ഇപ്പോഴിത തന്റെ പുതിയ ചുവട് വയ്പ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "മാനവ ജന്മ" എന്ന തന്റെ പുതിയ നൃത്താവിഷ്കാരത്തിന്റെ തയ്യാറെടുപ്പിലാണ് താരം. രന്ദര ദാസ കൃതികളിലെ തത്വ ചിന്താത്മകമായ വരികളെ കർണാടക സംഗീതത്തിൽ ലയിപ്പിച്ച് ഒരു സൃഷ്ടിയാണെന്നാണ് നൃത്തത്തിനെ കുറിച്ച് അനുള്രീ പറയുന്നത്. എൻജിനിയർ കൂടിയാണ് അനുശ്രീ.

  ഇങ്ങനെയൊരു ആശയത്തിലെത്തിയതിനെ കുറിച്ചു അനുശ്രീ പറയുന്നുണ്ട്. '' എൻജിനീയറിങിന് എന്നോടൊപ്പ പഠിച്ച് സുഹൃത്ത് വീണയുടെ ഭർത്താവ്
  ജോർഡൻ ശ്രീപുരന്ദര ദാസ കൃതി എടുത്ത് പാടാൻ ഉദ്ദേശിക്കുന്ന് പറഞ്ഞു. നല്ലൊരു പാട്ടുകാരനാണ് അദ്ദേഹം. വീണ എന്നോട് ഡാൻസ് കളിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു, ആ നിമിഷം ഞാൻ യെസ് പറഞ്ഞു. അത്ര എളുപ്പമായിരുന്നില്ല അത്തരം ഒരു കൃതിയെ ചിന്താത്മകമായ നൃത്തമാക്കൽ. അന്ന് സുഗന്ധി ടീച്ചർ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാക്കി തന്നു. കൊറോണകാലമായതുകൊണ്ട് ഓൺലൈൻ ക്ലാസ് ആയിരുന്നു. ആ കൃതിയുടെ ഉള്ളറിഞ്ഞു തന്നെ ടീച്ചർ എന്നെ സഹായിച്ചു. അതൊരു വലിയ പ്രചോദനവുമായി. അങ്ങനെ "മാനവ ജന്മ"യുടെ പിറവിയെന്ന് മനോരമയോട് പറഞ്ഞു.

  സിനിമയിൽ മൂന്ന് ഹെവി ഫൈറ്റ് ഉണ്ടായിരുന്നു, സർജറിക്ക് ശേഷം പോയി ഫൈറ്റ് ചെയ്ത കഥ പറഞ്ഞ് സുധീർ

  കുടുംബത്തെ കുറിച്ചും ഫാമിലിയുടേ പിന്തുണയെ കുറിച്ചുമൊക്കെ നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ''അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനമെന്നാണ് അനുശ്രീ പറയുന്നത്. അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നിട്ടും നൃത്തം പഠിക്കാൻ. എന്നാൽ സാധിച്ചില്ല, അതുകൊണ്ട് അമ്മയ്ക്ക് വേണ്ടി കൂടിയുമാണ് ഞാൻ അത് ചെയ്യുന്നതെന്ന് 'അമ്മ പറയാറുണ്ട്, അത് കേൾക്കുന്നത് എനിക്ക് വലിയ സന്തോഷമാണ്. പലപ്പോഴും ഇതിന്റെ വർക്ക് നടക്കുമ്പോൾ ഒരു മുറിയിൽ ഞാൻ അടച്ചിരിക്കുകയാവും മക്കൾ രണ്ടു പേരും ഒരു കാര്യത്തിനും ആ സമയത്ത് ബുദ്ധിമുട്ടിക്കാറേയില്ല. എല്ലാം മാനസ്സിലാക്കി അവരൊക്കെ എന്റെ കൂടെ നിൽക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. അത് തന്നെയാണ് പ്രചോദനവും'' താരം പറയുന്നു.

  ഒരു വീട്ടിൽ നിന്ന് രണ്ട് ബന്ധം വേണ്ടെന്ന് പ്രകാശൻ,മകളെ ഒഴിയാൻ വിക്രമിനോട് രൂപ,മൗനരാഗം എപ്പിസോഡ്

  ഭർത്താവ് സൂരജ് ശങ്കർ യുകെയിൽ ഡോക്ടറാണ്. ''തനിക്കും യുകെയിൽ ജോലി ആയി. ഉടനെ തന്നെ അങ്ങോട്ടേക്ക് പോകുകയാണ്. അതുകൊണ്ട് ഈ നൃത്തശിൽപം അവതരിക്കപ്പെട്ട കഴിഞ്ഞാലും അതിനെക്കുറിച്ചുള്ള കൂടുതൽ അഭിപ്രായങ്ങളും നിരൂപണങ്ങളുമൊക്കെ ഞാൻ കാണുന്നത് ഒരു പ്രവാസി ആയിരുന്നുകൊണ്ടാവും''. എവിടെ പോയാലും നൃത്തം മുടക്കില്ലെന്നും അനുശ്രീ പറയുന്നുണ്ട്. '' നൃത്തം എന്റെ പ്രാണവായുവാണ്. അത് ഒരിക്കലും നിർത്തണോ മുടക്കമോ താൽപ്പര്യമില്ല. സ്റ്റേജിൽ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടികളെ പഠിക്കാനായി കണ്ടെത്തും. അവർക്ക് നമ്മളിലുള്ള കല പകർന്നു കൊടുക്കാനാവുന്നത് തന്നെ സന്തോഷമാണ്; നടി പറയുന്നു.

  ശബരിമല വിഷയത്തിൽ നടി അനുശ്രീയുടെ പ്രതികരണം

  കടപ്പാട്; മനോരമ ഓൺലൈൻ

  Read more about: anusree
  English summary
  Actress And classical dancer Anusree About Her New Dance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X