'എനിക്ക് മര്യാദയില്ലെന്ന് പറയുന്നവരുണ്ട്, ഫേക്കായി കാണിക്കാൻ അറിയില്ല, സാർ എന്ന് വിളിക്കുന്ന ശീലം തുടങ്ങി'
കേരളത്തിൽ കിട്ടാത്ത പേരും പ്രശസ്തിയും ഫാൻസും കുക്ക് വിത്ത് കോമാളി എന്ന ഒറ്റ ഷോയിലൂടെ തമിഴ്നാട്ടിൽ നേടിയെടുത്ത നടിയും യുവ സംവിധായികയുമാണ് ശാലിൻ സോയ. തമിഴ്നാട്ടിലെ അവാർഡ് ഷോകളിലും മിനിസ്ക്രീൻ ഷോകളിലും നിറഞ്ഞ് നിൽക്കുന്ന ശാലിൻ സമയൽ എക്സ്പ്രസ് സീസൺ വിന്റെ അവതാരക കൂടിയാണ്. ടെലിവിഷൻ കരിയറിനൊപ്പം സിനിമാ സ്വപ്നങ്ങളും ശാലിൻ സോയ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പുതിയ സിനിമയുടെ പണിപ്പുരയിലാണ് താരമിപ്പോൾ.
ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് ശാലിൻ നൽകിയ പുതിയ അഭിമുഖം ശ്രദ്ധ നേടുന്നു. സാർ, മാഡം വിളികൾ തനിക്ക് പുതിയതാണെന്നും അത് ശീലിച്ച് തുടങ്ങിയത് അടുത്ത കാലത്താണെന്നും ശാലിൻ പറയുന്നു. എനിക്ക് മര്യാദയില്ലെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അത് കേൾക്കുന്നത് അൽപം പ്രയാസകരമാണ്.

മര്യാദ എനിക്കുണ്ടെന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ ഫേക്കായി മര്യാദ കാണിക്കാൻ എനിക്ക് അറിയില്ല. അതിന് ഞാൻ ശ്രമിക്കാറുമില്ല. സാർ എന്ന് വിളിച്ച് ശീലിച്ച് തുടങ്ങിയതുപോലും അടുത്തിടെയാണ്. അതും ഇവിടെ വന്ന് ആളുകൾ അങ്ങനെ വിളിക്കുന്നത് കേട്ടശേഷമാണ്. ഊബറിൽ പോയാൽ പോലും ആളുകൾ പരസ്പരം സാർ. മാഡം എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്യുന്നതും സംസാരിക്കുന്നതും.
എന്നാൽ കേരളത്തിൽ ആർക്കും ആ രീതിയില്ല. കണ്ടാൽ ഉടൻ സാർ എന്ന് വിളിക്കുകയുമില്ല. കേരളത്തിലുള്ളവരുടെ കാര്യത്തിൽ ഇക്കാര്യം ശരിയാക്കുക എന്നത് വളരെ പ്രയാസകരമായ ഒരു ജോലിയാണ്. അതുകൊണ്ട് തന്നെ സാർ, മാഡം വിളികൾ എനിക്ക് പുതിയതാണ്. തമിഴ്നാട്ടിൽ എല്ലാവരും സാർ, മാഡം പദങ്ങൾ ഉപയോഗിക്കുന്നുണ്ട്.
കാരണം മര്യാദ പിറന്നപ്പോൾ മുതൽ നിങ്ങൾക്കെല്ലാമുണ്ട്. അത് നല്ല വിഷയമാണ്. നിങ്ങൾ മമ്മൂട്ടി സാർ മോഹൻലാൽ സാർ എന്നാണ് പറയുന്നത്. ഞങ്ങൾ അങ്ങനെയല്ല മമ്മൂട്ടി,മോഹൻലാൽ എന്ന് മാത്രമെ പറയാറുള്ളു. നമ്മുടെ സ്വന്തമെന്ന് വിചാരിക്കുന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്. താരങ്ങളെ എല്ലാം പേര് മാത്രമാണ് വിളിക്കുന്നത്.
ആരൊടെങ്കിലും സിനിമാ താരങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ പോലും മോഹൻലാൽ, രജിനികാന്ത് എന്നിങ്ങനെ പേര് മാത്രം ഉപയോഗിച്ചാണ് സംസാരിക്കുന്നത്. അല്ലാതെ സാർ എന്ന് പേരിനൊപ്പം ചേർത്ത് പറയാറില്ല. ക്യാമറയ്ക്ക് വേണ്ടി ചിലപ്പോൾ എക്സ്ട്രാ മര്യാദ കൊടുത്ത് സാർ എന്ന് ചേർത്ത് അഭിസംബോധന ചെയ്യും. ക്യാമറ കാണുമ്പോഴുള്ള ആ ഫിൽറ്ററിങ് പ്രോസസ് എനിക്ക് കൃത്യമായി വരില്ല.

ക്യാമറയുണ്ട്. പത്ത് പേര് കാണുന്ന പരിപാടിയാണ്. ഇതൊക്കെ കേട്ടാൽ മര്യാദയില്ലാത്ത പെണ്ണാണെന്ന് പറയും എന്നൊന്നും എനിക്ക് ചിന്ത വരാറില്ല. ക്യാമറയ്ക്ക് മുന്നിലാണ് മനസിൽ മര്യാദ ഇല്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ മര്യാദ കാണിച്ചോളൂ എന്ന ചിന്ത വരാറില്ല. അത് വരാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. മനസിൽ എല്ലാവരുടെ മേലും എനിക്ക് നല്ല മര്യാദയുണ്ട്. എല്ലാവരേയും ബഹുമാനിക്കുന്ന കൂട്ടത്തിലുമാണ് ഞാൻ.
എല്ലാവരേയും ബഹുമാനിക്കാൻ മനസ് കാണിക്കുന്നവരെ എനിക്ക് ഇഷ്ടവുമാണെന്നും ശാലിൻ പറയുന്നു. തമിഴ് സിനിമയിൽ സംവിധായികയായി അരങ്ങേറ്റം നടത്തി കഴിഞ്ഞു നടി. സംവിധാനരംഗത്ത് പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് തമിഴ് സിനിമയിലേക്കുള്ള ഈ കാൽവെപ്പ്. 2015ൽ പുറത്തിറങ്ങിയ റെവലേഷന്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ശാലിൻ സംവിധായിക വേഷം അണിഞ്ഞത്.
മിനിസ്ക്രീനിൽ ഹിറ്റായ നിരവധി പരമ്പരകളുടേയും മാണിക്യകല്ല്, മല്ലു സിങ്, വിശുദ്ധന്‍ തുടങ്ങിയ സിനിമകളിലും ശാലിന്‍ ഭാഗമായിരുന്നു. ബാലതാരമായാണ് ശാലിൻ സോയ മലയാള സിനിമയിലേക്ക് എത്തിയത്.


Click it and Unblock the Notifications











