സ്ത്രീയുടെ സപ്പോർട്ട് ഇല്ലാതെ ഒരു പുരുഷനും ചൂഷണം ചെയ്യില്ല, നിന്ന് കൊടുത്തിട്ട് കുറ്റം പറയരുത്; ഷീലു എബ്രഹാം

നിർമ്മാതാവും നടിയുമെല്ലാമായ ഷീലു എബ്രഹാം സാമൂഹിക വിഷയങ്ങളിൽ അടക്കം ഇടപെട്ട് തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്. മുഖത്ത് നോക്ക് യഥാർത്ഥ്യം വിളിച്ച് പറയുന്നത് കൊണ്ട് തന്നെ വിമർശനങ്ങളും പരിഹാസങ്ങളും പലപ്പോഴും നേരിടേണ്ടി വരാറുമുണ്ട്. സ്ത്രീയുടെ സപ്പോർട്ട് ഇല്ലാതെ ഒരു പുരുഷനും ഒരു സ്ത്രീയേയും ചൂഷണം ചെയ്യില്ലെന്ന് പറയുകയാണിപ്പോൾ ഷീലു എബ്രഹാം. ചോദ്യം ശരിയല്ലെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

എല്ലാ കാര്യങ്ങളും ഒബ്സർവ് ചെയ്യുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ ആളുകളെ ജഡ്ജ് ചെയ്യാൻ സമയം എടുക്കും. ഇൻട്രോവേർട്ടാണ്. പക്ഷെ ഇടയ്ക്ക് എക്സ്ട്രോവേർട്ടാകും. അതും എക്സ്ട്രീമായിരിക്കും. വേറൊരു വ്യക്തിക്ക് വന്ന് എന്നെ ഇൻഫ്ലൂവൻസ് ചെയ്യാനെ കഴിയൂ കറക്ട് ചെയ്യാൻ കഴിയില്ല. നമ്മൾ ഒരാളോട് ഒരു കാര്യം പറഞ്ഞാൽ പോലും അതിൽ പലതും ഹൈഡ് ചെയ്തിട്ടാകും സംസാരിക്കുക.

Sheelu Abraham
Photo Credit: Sheelu Abraham / Instagram

ആരും പൂർണ്ണമായും പറയുമെന്ന് തോന്നുന്നില്ല. ആളുകൾക്ക് ഒരുപാട് ചാൻസ് കൊടുക്കുന്നയാളാണ് ഞാൻ. കാരണം അവരെ എനിക്ക് ഇഷ്ടമാണ്. മാത്രമല്ല ആ സമയത്ത് അവരെ ഒബ്സർബ് ചെയ്യുകയും ചെയ്യും. ലിമിറ്റ് കഴിഞ്ഞാൽ മാത്രമെ ഞാൻ ജഡ്ജ്മെന്റലാകു. അധികം സുഹൃത്തുക്കളില്ല. എനിക്ക് എന്റെ കമ്പനിയാണ് ഏറ്റവും ഇഷ്ടം.

സുഹൃത്തുക്കൾക്കൊപ്പം പോയാൽ പോലും മൂന്ന് മണിക്കൂർ കഴിയുമ്പോൾ എനിക്ക് ബോറടിക്കും. ഒബ്സർവേഷൻ സ്കിൽ ഉള്ളതുകൊണ്ട് ഒരു വ്യക്തിയോട് ഒരു പത്ത് മിനിറ്റ് സംസാരിച്ചാൽ തന്നെ ഏകദേശം കാര്യങ്ങൾ പിടികിട്ടുമെന്നും ഷീലു പറയുന്നു. പുരുഷന്മാരെക്കാൾ മൾട്ടി ടാക്കിങിന് കഴിവുള്ളത് സ്ത്രീകൾക്കാണ്. അതുപോലെ സ്ത്രീ സ്ത്രീയായിരിക്കണം.‍ അതിലാണ് ബ്യൂട്ടി എന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും ഷീലു പറയുന്നു.

സ്ത്രീകൾക്ക് നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് തനിക്കുള്ള കാഴ്ചപ്പാടുകളും ഷീലു പങ്കുവെച്ചു. സ്ത്രീകൾ അടുക്കളയിൽ തളച്ചിടപെടുന്നതുകൊണ്ടും വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടും മാത്രമാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് കരുതുന്നില്ല. പ്രേമം തോന്നിയതിന്റെ പേരിൽ സ്ത്രീക്കും പുരുഷനും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഒരാൾ മാത്രമാണ് ചെയ്യുന്നതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഷീലു പറയുന്നു. റേപ്പിസ്റ്റുകളായ ആളുകളെ മാറ്റി നിർത്തുക.

അത് വ്യത്യസ്തമാണ്. അവരുടെ സൈക്കോ പ്രശ്നമാണ്. കുട്ടികളെ അടക്കം പീഡിപ്പിക്കുന്നവരെ അവർക്ക് ഭയങ്കരമായ സൈക്കിക്ക് പ്രോബ്ലം ഉണ്ട്. അവർ സൈക്കിക്കാണ്. അവർ ക്രമിനൽസാണ്. അവരെ ഞാൻ സൈക്കാട്രിക്ക് പേഷ്യന്റ്സ് എന്നേ വിളിക്കൂ. അതേസമയം ബാക്കിയുള്ള കേസുകൾ ഉണ്ടല്ലോ. സാധാരണ പുരുഷന്മാരായ വളരെ നോർമലായിട്ടുള്ളവർ... അവർ ചൂഷണം ചെയ്യുന്നുവെന്ന് സ്ത്രീകൾ പരാതിപ്പെടാറുണ്ടല്ലോ.

Sheelu Abraham
Photo Credit: Sheelu Abraham / Instagram

അങ്ങനെയൊന്നും ആരും വന്ന് ചൂഷണം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ സൈഡിൽ നിന്നും ഒന്നുകിൽ പോസിറ്റീവായിട്ടുള്ള പ്രവൃത്തിയുണ്ടാകണം. അല്ലെങ്കിൽ എന്തെങ്കിലും കാര്യ സാധ്യത്തിന് വേണ്ടി ബെനിഫിഷലായി ചെയ്യുന്നതാകും. അങ്ങനെ ചെയ്യുന്നുവെങ്കിൽ ചെയ്തോട്ടെ അവർ എഞ്ചോയ് ചെയ്യുന്നതുകൊണ്ടല്ലേ ചെയ്യുന്നത്. പക്ഷെ അത് ചെയ്ക് കഴിഞ്ഞശേഷം ഒന്നും പറയരുത്.

പ്രേമം തോന്നിയതിന്റെ പേരിൽ സംഭവിക്കുന്നത് ഒരാൾ മാത്രമാണ് ചെയ്യുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. രണ്ടുപേർക്കും പ്രേമം തോന്നിയിട്ടാകും അവർ അത്തരം പ്രവൃത്തികളിലേക്ക് പോകുന്നത്. സ്ത്രീയുടെ സൈലന്റായിട്ടുള്ള ഒരു സപ്പോർട്ടും ഇല്ലാതെ ഒരു പുരുഷനും പിടിച്ചുകൊണ്ടുപോയി ഉപദ്രവിക്കുമെന്ന് കരുതുന്നില്ല. അങ്ങനെ ചെയ്യുന്നവരുണ്ട്. അവരാണ് റേപ്പിസ്റ്റുകൾ. ഞാൻ അങ്ങനെ അല്ലാത്തവരുടെ കാര്യമാണ് പറഞ്ഞത്.

അതിനെ ചൂഷണമെന്ന് എങ്ങനെ പറയും. സ്ത്രീയെ കാണുമ്പോൾ പുരുഷന് അട്രാക്ഷൻ ഉണ്ടാകും. അവരെ അങ്ങനെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. നോട്ടത്തിൽ തന്നെ അട്രാക്ടഡാകും. സ്ത്രീകളിൽ ഭൂരിഭാ​ഗവും പക്ഷെ അങ്ങനെയല്ല. ഇമോഷണലി കണക്ടാകാതെ അവർക്ക് അട്രാക്ഷൻ വരില്ലെന്നും ഷീലു പറഞ്ഞു.

More from Filmibeat

Read more about: sheelu abraham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X