ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത്; എനിക്ക് 17 വയസ്സേ ഉള്ളു; അവതാരകയെ ഞെട്ടിച്ച അനിഖയുടെ മറുപടി
ഛോട്ടാ മുംബൈയിലെ ഒരു ചെറിയ സീനില്‍ ഒന്നര വയസ്സുള്ളപ്പോള്‍ വാസ്‌കോ എന്ന കഥാപാത്രത്തിന്റെ മകളായി മുഖം കാണിച്ച നടിയാണ് അനിഖ. തുടര്‍ന്ന് ബാലതാരമായി കാരക്ടര്‍ ലഭിക്കുന്നത് കഥ തുടരുന്നു എന്നചിത്രത്തില്‍ ആസിഫ് അലിയുടെ മകളായി എത്തിയ റോളിലാണ്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടര്‍ന്ന് ഫോര്‍ ഫ്രണ്ട്‌സ്, റേസ്, ബാവൂട്ടിയുടെ നാമങ്ങള്‍, അഞ്ച് സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, നയന, ഒന്നും മിണ്ടാതെ, ഭാസകര്‍ ദ റാസ്‌കല്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങി. അജിത്തിനൊപ്പം എന്നൈ അറിന്താള്‍, നാനും റൗഡിതാന്‍, മിരുതന്‍, മാമനിതന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.

തെലുഗുവില്‍ ബുട്ട ബൊമ്മയാണ് നടി ആദ്യമായി അഭിനയിച്ച് തെലുഗു സിനിമ. മലയാളം ചിത്രം കപ്പേളയുടെ റീമേക്ക് ചിത്രമായ ബുട്ട ബൊമ്മയില്‍ നായികയായിട്ടാണ് നടി അഭിനയിച്ചത്. തുടര്‍ന്ന് ഓ മൈ ഡാര്‍ലിംഗ് ആണ് മലയാളത്തില്‍ അനിഖ ലീഡ് റോളില്‍ ചെയ്ത ചിത്രം. കിംഗ് ഓഫ് കൊത്തയാണ് അനിഖ അവസാനമായി അഭിനയിച്ച മലയാള ചിത്രം.
ഇപ്പോള്‍ മൂന്ന് തമിഴ് ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്. പിടി സര്‍, വാസുവിന്‍ ഗര്‍ഭിങ്കള്‍, രായന്‍ എന്നീ സിനികളാണ് പണിപ്പുരയിലുള്ളത്. ധനുഷിനൊപ്പം ആദ്യമായാണ് അനിഖ അഭിനയിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ താന്‍ അഭിനയിച്ച സിനിമകളിലൂടെ വലിയ ആരാധകരെയാണ് നടി നേടിയിട്ടുള്ളത്.
വളരെ ബോള്‍ഡ് ആയ നടിയാണ് അനിഖ തന്റെ ഗ്ലാമറസ് ആയിട്ടുള്ള ചിത്രങ്ങളും മറ്റും നടി തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇതിനെതിരൈയും നിരവധി മോശം കമന്റുകള്‍ വരറുണ്ട്. എന്നാല്‍ വളരെ ബോള്‍ഡ് ആയി മറുപടി പറയാന്‍ ശ്രമിക്കാറുള്ള നടിയാണ് അനിഖ.ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ അഭിമുഖങ്ങളില്‍ വ്യക്തതയോടെ സംസാരിക്കുന്ന നടിയാണ് അനിഖ.
മുമ്പ് ഒരു അഭിമുഖത്തില്‍ ഫേസ്ബുക്കില്‍ മുഴുവന്‍ അമ്മാവന്മാരാണെന്നും ഇന്‍സ്റ്റഗ്രാം ആണ് കൂടുതല്‍ നല്ലതെന്നും അനിഖ പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി തന്നെ ഇടപെടുന്ന നടിയാണ് അനിഖ.

നേരത്തെ അനിഖ നായികയായി എത്തിയ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലനെ നായിക വേഷത്തില്‍ അനിഖ ആരാധകരെ ആകെ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ വലിയ മോശം കമന്റുകളും വന്നിരുന്നു. ചിത്രത്തില്‍ നടി മദ്യപിക്കുന്ന ഭാഗങ്ങളും പ്രണയവുമൊക്കെ കാണിക്കുന്നുണ്ടായിരുന്നു. പ്രധാനമായും ഈ രംഗങ്ങള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ മോശമായ കമന്റുകള്‍ വന്നട്ടുള്ളത്.
ഇപ്പോഴിതാ അനിഖയുടെ ഒരു പഴയ അഭിമുഖമാണ് വൈറല്‍ ആയിരിക്കുന്നത്. കഫേയില്‍ വെച്ച് വൈനോ ബിയറോ കുടിക്കുമോ എന്നാണ് അനിഖയോട് അഭിമുഖത്തില്‍ ചോദിച്ച ചോദ്യം. എന്നാല്‍ അനിഖ മറുപടി പറഞ്ഞത്, തനിക്ക് 17 വയസ്സായിട്ടേ ഉള്ളു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ മേലാല്‍ ചോദിക്കരുതെന്നാണ്. അനിഖ അല്‍പം ദേഷ്യത്തോടെയാണ് അനിഖ ഈ മറുപടി പറഞ്ഞത്.


Click it and Unblock the Notifications











