twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലേശം തൊലിക്കട്ടിയുണ്ട്, മോശം കമൻ്റൊന്നും ശ്രദ്ധിക്കാറില്ല; ഫേസ്ബുക്കിനെ കുറിച്ചുള്ള വിവാദത്തില്‍ അനിഘ

    |

    ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയ താരസുന്ദരിയാണ് അനിഘ സുരേന്ദ്രന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, അജിത്ത് തുടങ്ങി മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങളുടെ മകളുടെ വേഷത്തിലാണ് അനിഘ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. നിരവധി കഥാപാത്രങ്ങള്‍ നടിയെ തേടി എത്തുകയും ചെയ്തിരുന്നു.

    എന്നാല്‍ സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ച് നടി പറഞ്ഞ കാര്യം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നതൊക്കെ അമ്മാവന്മാരല്ലേ എന്നാണ് ഒരു അഭിമുഖത്തില്‍ അനിഘ പറഞ്ഞത്. ഇത് വിവാദമായി മാറി. എന്നാല്‍ ഇത്രയും പ്രശ്‌നമാവുമെന്ന് അന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ജമേഷ് ഷോ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

    ഇത്രയും വിവാദമാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ലെന്ന് അനിഘ

    ഫേസ്ബുക്ക് വിവാദത്തെ കുറിച്ച് അനിഘയുടെ മറുപടിയിങ്ങനെയാണ്.. 'ഇത്രയും വിവാദമാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കാരണം എന്റെ ചുറ്റിനുമുള്ള എല്ലാവരും പറയുന്ന ഡയലോഗാണിത്. അത് ഇന്റര്‍വ്യൂവില്‍ പറഞ്ഞു എന്നേയുള്ളു. ഫേസ്ബുക്ക് കുറച്ചൂടി വായനയെ ഇഷ്ടപ്പെടുന്നവരാണ് നോക്കുന്നത്.

    കുറച്ച് മുന്നെയുള്ള ആപ്പാണ് ഫേസ്ബുക്ക്. ആ സമയത്തുള്ളവരാണ് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇന്‍സ്റ്റാഗ്രാം അതിന് ശേഷമാണ് സജീവമാവുന്നത്. അത് ഇപ്പോഴുള്ളവര്‍ ഉപയോഗിക്കുന്നു. ഞങ്ങള്‍ വയസാവുമ്പോള്‍ അതും ഇതുപോലെ മാറി കൊണ്ടിരിക്കുമെന്നും' അനിഘ പറയുന്നു.

    സ്വന്തം നാട്ടില്‍ ഫ്‌ളെക്‌സ് വെച്ചു; ഒരിക്കല്‍ ഇളഭ്യനായി പോയ പയ്യന്റെ സ്വപ്‌നമായിരുന്നെന്ന് സീരിയൽ നടൻ ആനന്ദ്സ്വന്തം നാട്ടില്‍ ഫ്‌ളെക്‌സ് വെച്ചു; ഒരിക്കല്‍ ഇളഭ്യനായി പോയ പയ്യന്റെ സ്വപ്‌നമായിരുന്നെന്ന് സീരിയൽ നടൻ ആനന്ദ്

    എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവും

    കൂടുതല്‍ ഫോട്ടോസ് ഇടാനും വീഡിയോസ് ഇടാനുമൊക്കെയാണ് ഇന്‍സ്റ്റാഗ്രാമുള്ളത്. അതേ ഉദ്ദേശിച്ചുള്ളു. അങ്ങനെ പറഞ്ഞതിന് ശേഷം എല്ലാവരുടെയും പ്രതികരണമെന്താണെന്ന് ഞാന്‍ നോക്കിയതേയില്ല. ഒരു ആര്‍ട്ടിക്കിള്‍ കണ്ടിരുന്നു. അതോടെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും നോക്കാന്‍ പോയില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവുമല്ലോ എന്നാണ് അനിഘ ചോദിക്കുന്നത്.

    ഏറ്റവും സെക്‌സിയായിട്ടുള്ള വേഷം സാരിയാണ്, ദാമ്പത്യ ജീവിതത്തിലെ പ്രധാന ചോദ്യോത്തരങ്ങളുമായി ജീവയും അപര്‍ണയുംഏറ്റവും സെക്‌സിയായിട്ടുള്ള വേഷം സാരിയാണ്, ദാമ്പത്യ ജീവിതത്തിലെ പ്രധാന ചോദ്യോത്തരങ്ങളുമായി ജീവയും അപര്‍ണയും

     എന്റെ ഇന്‍സ്റ്റാഗ്രാം അടക്കമുള്ള പേജുകള്‍ നോക്കുന്നത് ഞാന്‍ തന്നെയാണ്

    എന്റെ ഇന്‍സ്റ്റാഗ്രാം അടക്കമുള്ള പേജുകള്‍ നോക്കുന്നത് ഞാന്‍ തന്നെയാണ്. ഒരാള്‍ക്ക് കൈകാര്യം ചെയ്യാന്‍ കൊടുക്കാന്‍ നോക്കി. പക്ഷേ ആ പേജ് എന്റെ പേഴ്‌സണലാണ്. കൂട്ടുകാര്‍ക്ക് മെസേജ് അയക്കാനും മറ്റുമായി തുടങ്ങിയതാണ്. അല്ലാതെ സോഷ്യല്‍ മീഡിയയിലെ മറ്റ് കാര്യങ്ങള്‍ നോക്കിയിട്ടല്ല. ഇപ്പോഴും അങ്ങനെയാണ്. മില്യണ്‍ കണക്കിന് ഫോളോവേഴ്‌സ് ഉണ്ടാവണമെന്നൊന്നും ഇല്ല. എല്ലാവര്‍ക്കും മെസേജ് അയക്കാനും അവരുടെ മറുപടികള്‍ എന്തൊക്കെയാണെന്നും അറിയാനാണ് ഞാന്‍ ഇന്‍സ്റ്റാഗ്രാം നോക്കുന്നത്.

    എല്ലാ കൊല്ലവും എന്റെ അമ്മ പ്രസവിക്കും; 11 മാസം തികയുമ്പോള്‍ വീട്ടില്‍ കുഞ്ഞുണ്ടാവുന്ന കാലത്തെ കുറിച്ച് നടി ഷീലഎല്ലാ കൊല്ലവും എന്റെ അമ്മ പ്രസവിക്കും; 11 മാസം തികയുമ്പോള്‍ വീട്ടില്‍ കുഞ്ഞുണ്ടാവുന്ന കാലത്തെ കുറിച്ച് നടി ഷീല

     സ്ഥിരമായി പോസ്റ്റുകളും സ്‌റ്റോറികളും ഒന്നും ഇടാറില്ല

    സ്ഥിരമായി പോസ്റ്റുകളും സ്‌റ്റോറികളും ഒന്നും ഇടാറില്ല. ചിലപ്പോള്‍ പത്തിരുപത്തിയഞ്ച് സ്റ്റോറിയൊക്കെ ഇടും. പിന്നെ മാസങ്ങളോളം എന്റെ വിവരമൊന്നും ഉണ്ടാവില്ല. എന്റെ മൂഡും എന്റെ ശരികളുമൊക്കെ നോക്കിയാണ് പോസ്റ്റുകള്‍ വരാറുള്ളത്. പിന്നെ ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ പതിനഞ്ച് മിനുറ്റ് വരെ അതിന് താഴെ വരുന്ന കമന്റുകള്‍ നോക്കും. അതുകഴിഞ്ഞാല്‍ പിന്നെ അക്കാര്യം വിടുകയാണ് പതിവ്.

     എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്. പെട്ടെന്നൊന്നും കമന്റുകളും വിമര്‍ശനവും ഏല്‍ക്കില്ല

    എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്. പെട്ടെന്നൊന്നും കമന്റുകളും വിമര്‍ശനവും ഏല്‍ക്കില്ല. കമന്റിലൂടെ ആരൊക്കെ എന്ത് പറഞ്ഞാലും അത് അവരുടെ അഭിപ്രായമല്ലേ എന്നേ ചിന്തിക്കാറുള്ളു. മോശം കമന്റിന് മറുപടി പറഞ്ഞിരുന്ന കാലമുണ്ട്. അതൊക്കെ ഇപ്പോള്‍ നിര്‍ത്തി. പറഞ്ഞിട്ട് കാര്യമില്ലെന്നും അനിഘ പറയുന്നു.

    Read more about: Anikha Surendran
    English summary
    Actress Anikha Surendran Opens Up About Her Comment Against Facebook And Controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X