'തുല്യപ്രാധാന്യമുള്ള കഥാപാത്രം ചെയ്താലും പ്രതിഫലത്തിന്റെ കാര്യം വരുമ്പോൾ‌ പെണ്ണുങ്ങളെ തഴയും'; അനിഖ സുരേന്ദ്രൻ

ബാലതാരമായി മലയാളികളുെട മനസിൽ ചേക്കേറിയ അനിഖ സുരേന്ദ്രന്റെ വളർച്ചയും പ്രേക്ഷകർക്ക് മുന്നിൽ തന്നെയായിരുന്നു. അഞ്ച് സുന്ദരികൾ എന്ന ആന്തോളജിയിലെ സേതു ലക്ഷ്മിയിൽ തുടങ്ങി മമ്മൂട്ടി, അജിത്ത്, അമിതാഭ് ബച്ചൻ, നയൻതാര തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം നടി അഭിനയിച്ച് കഴിഞ്ഞു. മൂന്ന് ചിത്രങ്ങളിലാണ് നയൻതാരയ്‌ക്കൊപ്പം അനിഖ അഭിനയിച്ചത്. മോഹൻലാൽ സിനിമ ഛോട്ടാ മുംബൈയായിരുന്നു അനിഖയുടെ ആദ്യ സിനിമ.

ചിത്രത്തിൽ ഭാവനയുടെ മകളായി രണ്ട് സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടു. അതൊരു ചെറിയ തുടക്കം മാത്രമായിരുന്നു. 2010ൽ ആയിരുന്നു ബാലതാരമെന്ന പേരിൽ അനിഖ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അതിന് വഴിവെച്ച സിനിമയാകട്ടെ ജയറാമിന്റെ കഥ തുടരുന്നുവെന്ന സിനിമയും. ചിത്രത്തിൽ മംമ്തയുടെ മകളായിരുന്നു അനിഖ. സിനിമയിലെ മുഴുനീള കഥാപാത്രം അനിഖ തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെടാനും കൂടുതൽ അവസരങ്ങൾ ലഭിക്കാനും കാരണമായി. ശേഷം ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ അനിഖ അഭിനയിച്ചു. റേസ്, ബാവൂട്ടിയുടെ നാമത്തിൽ എന്നിവയാണ് പിന്നീട് അനിഖ അഭിനയിച്ച സിനിമകൾ.

ബാലതാരമായി തുടക്കം

2013ൽ ആണ് അഭിനേത്രി എന്ന സിനിമയിൽ ശോഭിക്കാനുള്ള അവസരം അനിഖയ്ക്ക് ലഭിക്കുന്നത്. അഞ്ച് സുന്ദരികൾ എന്ന ആന്തോളജിയിൽ സേതുലക്ഷ്മി എന്ന കഥാപാത്രമാണ് അതിന് വഴിതെളിച്ചത്. അനിഖയുടെ ആദ്യ തമിഴ് ചിത്രം അജിത്തിനൊപ്പമായിരുന്നു. യെന്നയ് അറിന്താൽ എന്ന ചിത്രത്തിൽ അജിത്തിന്റെ മകളായി അഭിനയിച്ചു അനിഖ. ശേഷം ഭാസ്കർ ദി റാസ്കൽ, നാനും റൗഡി താൻ, മിരുത്തൻ, ദി ​ഗ്രേറ്റ് ഫാദർ, ജോണി ജോണി യെസ് അപ്പ, വിശ്വാസം തുടങ്ങിയ സിനിമകളിലും അനിഖ അഭിനയിച്ചു. ബോളിവുഡ് ബി​ഗ് ബി അമിതാഭ് ബച്ചനൊപ്പം അനിഖ പരസ്യ ചിത്രത്തിലാണ് അഭിനയിച്ചത്. മാമനിതൻ ആണ് ഇനി അനിഖയുടേതായി റിലീസിനെത്താനുള്ള സിനിമ. ‌‌

പ്രമുഖ താരങ്ങളുടെ മകളായി അഭിനയിച്ചു

സിനിമകൾക്ക് പുറമെ കുറച്ച് ഹ്രസ്വ ചിത്രങ്ങളിലും ക്വീൻ അടക്കമുള്ള വെബ് സീരിസുകളിലും അനിഖ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ വരുന്ന ഇടവേളകളിൽ മോഡലിങും അനിഖ ചെയ്യാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അതിവേ​ഗത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. സിനിമയിൽ സ്ത്രീ പുരുഷ വേർതിരിവ് വലിയ രീതിയിൽ ഉണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അനിഖ. മാതൃഭൂമി ‍ഡോട്കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു അനിഖ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. 'സിനിമാ മേഖല എടുത്ത് നോക്കുകയാണെങ്കിൽ നമുക്ക് പ്രശ്‌നങ്ങൾ കാണാം. നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്. തുല്യപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്താൽ പോലും തുല്യ വേതനം എന്ന് ചിന്തിക്കാൻ ഫിലിം ഇൻഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല. നമ്മുടെ സമൂഹത്തിൽ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ.'

Recommended Video

Anikha surendran about online threats | FilmiBeat Malayalam
സിനിമാ മേഖലയിലെ വേർതിരിവ്

'ആണിനെയും പെണ്ണിനേയും വേർതിരിവുകളോടെ മാത്രം കാണുന്ന രീതി ഓരോ വ്യക്തിയിലും ആദ്യം മാറണം. അടുത്ത തലമുറയിലെങ്കിലും കാര്യങ്ങൾക്ക് മാറ്റം വരും എന്ന് പ്രതീക്ഷയുണ്ട്. അതിനനുസരിച്ച് സമൂഹത്തിലും മാറ്റം ഉണ്ടാവും. ഇരവും പകലും എന്ന പാട്ടിൽ ചെയ്തപോലെ തന്നെ യാത്ര ചെയ്യാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. തനിച്ച് യാത്ര ചെയ്യാനും രാത്രി കറങ്ങി നടക്കാനുമെക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ അത് സുരക്ഷിതമല്ല എന്നത് കൊണ്ട് തന്നെ അത്തരം ആഗ്രഹങ്ങൾ പൂർണമാവാറില്ല. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾ ഇല്ലെന്നല്ല.... തീർച്ചയായും ഉണ്ട്. പക്ഷേ എല്ലാവർക്കും അത് സാധ്യമാകണമെങ്കിൽ സമൂഹം പലപ്പോഴും സ്ത്രീകളെ നോക്കി കാണുന്ന രീതി മാറണം. നിയമ സംവിധാനങ്ങളും കുറച്ച് കൂടി ശക്തമാവണം. എന്നാലെ എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന പോലെ പുറത്തിറങ്ങാനും യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകൂ' അനിഖ പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X