ഇത്തരം ഫോട്ടോസ് ഇടാന്‍ നാണമില്ലേ എന്ന് ചോദിക്കുന്നവരോട്, എനിക്കല്‍പം നാണം കുറവാണെന്ന് അഞ്ജലി അമീര്‍
നടിമാര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയിലൂടെ അടക്കം വരുന്ന അശ്ലീലം നിറഞ്ഞ കമൻ്റുകള്‍ക്ക് ഇനിയും അറുതിയില്ല. നിരന്തരമായി പലരെയും മോശമാക്കി കാണിക്കുന്ന ആളുകള്‍ക്ക് ചുട്ടമറുപടി കൊടുക്കുന്നവരുണ്ട്. അടുത്തിടെ നടി അനുശ്രീയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുമായി വന്നവരെ വലിച്ച് കീറുന്ന തരത്തിലുള്ള ഉത്തരമായിരുന്നു നടി കൊടുത്തത്.
ഇപ്പോഴിതാ ചില കിടിലന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീര്‍. അനുശ്രീയെ പോലെ തന്നെ ലോക്ഡൗണില്‍ ഫോട്ടോഷൂട്ടിന് വേണ്ടി സമയം മാറ്റി വെച്ചിരിക്കുകയായിരുന്നു അഞജലി. സാരിയും ധാവണിയും ഉടുത്ത് നില്‍ക്കുന്നതും കുറച്ച് കൂടി മോഡേണ്‍ ആയ വസ്ത്രങ്ങളിലുള്ള ചിത്രങ്ങളുമൊക്കെ അഞ്ജലി പങ്കുവെച്ചിരുന്നു.

എന്നാല്‍ അഞ്ജലി അമീറിനും ഇവിടെ വിമര്‍ശകരെയാണ് ലഭിച്ചത്. നാണമില്ലേ ഇത്തരം ഫോട്ടോസ് ഇവിടെ ഇടാന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. നടിയെ കളിയാക്കി കൊണ്ട് കമന്റിട്ടവര്‍ക്ക് പുത്തന്‍ ഫോട്ടോസിലൂടെ മറുപടി പറയുകയാണ് അഞ്ജലിയിപ്പോള്‍. മേല്‍മുണ്ട് ചുറ്റി ഒരു വെള്ളച്ചാട്ടത്തില്‍ കുളിക്കുന്ന ചിത്രങ്ങളായിരുന്നു അഞ്ജലി പങ്കുവെച്ചിരുന്നത്.
പ്രകൃതിയുടെ സൗന്ദര്യം കൂടി ഒപ്പിയെടുത്ത ചിത്രത്തിന് നടി കൊടുത്ത ക്യാപ്ഷനായിരുന്നു അതിലും ശ്രദ്ധേയം. 'ആദ്യത്തെ പികിനു നാണമില്ലേ എന്നു ചോദിച്ചവര്‍ക്ക്. എന്തോ എനിക്ക് നാണം അല്‍പം കുറവാ. എന്റെ ശരീരം, എന്റെ അവകാശമാണ്'. എന്നാണ് അഞ്ജലി കുറിച്ചത്. നടിയുടെ ഈ വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

മോഡലിങ് രംഗത്ത് സജീവമായിരുന്ന അഞ്ജലി അമീര്‍ സിനിമ നടി കൂടിയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച തമിഴ് ചിത്രം പേരന്‍പിലൂടെയായിരുന്നു അഞ്ജലി വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് വലിയ ജനപ്രീതിയായിരുന്നു നടിയെ കാത്തിരുന്നത്. ട്രാന്‍ഡ്‌സ് ജെന്‍ഡര്‍ മോഡല്‍, നടി എന്നീ നിലകളിലൊക്കെ അഞ്ജലി ശ്രദ്ധിക്കപ്പെട്ടു. നിലവിൽ കോഴിക്കോട് പഠിക്കുകയായിരുന്നു അഞ്ജലി.
ഇതിനിടെ ബിഗ് ബോസിന്റെ ആദ്യ സീസണിലും മത്സരാര്‍ഥിയായി അഞ്ജലി അമീര്‍ എത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു അഞ്ജലി മത്സരത്തിനെത്തിയതെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്ത് പോകേണ്ടി വരികയായിരുന്നു. എന്നാൽ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ബിഗ് ബോസ് പ്രേക്ഷകരുടെ പ്രശംസ സ്വന്തമാക്കാൻ അഞ്ജലിയ്ക്ക് സാധിച്ചിരുന്നു.


Click it and Unblock the Notifications











