സ്വയം മുടി മുറിച്ച് ഭ്രാന്തമായ അവസ്ഥ! ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല; സത്യമെന്താണെന്ന് പറഞ്ഞ് നടി അഞ്ജലി
മമ്മൂട്ടിയുടെ നായികയായി പേരന്‍പ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അഞ്ജലി അമീര്‍. നായികയായി അഭിനയിക്കാന്‍ ആദ്യമായി അവസരം കിട്ടിയ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പേരില്‍ നടി അറിയപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയിയല്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള അഞ്ജലി കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്ത് വിട്ടു.
കരഞ്ഞ് തളര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് സ്വന്തം മുടി മുറിക്കുന്നൊരു വീഡിയോയാണ് അഞ്ജലി പുറത്ത് വിട്ടത്. ഇതോടെ ശരിക്കും നടി ആത്മഹത്യ ചെയ്യുകയാണോ എന്ന ചോദ്യം ഉയര്‍ന്നു. പലരും സംശയം ഉയര്‍ത്തി വന്നതിന് പിന്നാലെ ഈ വീഡിയോ അപ്രതീക്ഷിതമാവുകയും ചെയ്തു. ഒടുവില്‍ ഇതിലെ സത്യാവസ്ഥ എന്താണെന്ന് പുറംലോകത്തോട് പറയുകയാണ് നടിയിപ്പോള്‍.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ ലൈവിലെത്തിയാണ് കഴിഞ്ഞ ദിവസം സംഭവിച്ചതെന്താണെന്ന് അഞ്ജലി വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകളിങ്ങനെയാണ്... 'ഒരു കാര്യത്തില്‍ ക്ലാരിഫൈ ചെയ്യാന്‍ വേണ്ടിയാണ് ഇപ്പോള്‍ ലൈവില്‍ വന്നതെന്ന് പറഞ്ഞാണ് അഞ്ജലി അമീര്‍ സംസാരിച്ച് തുടങ്ങുന്നത്. ഒരുപാട് പേരുടെ മെസേജുകളും ഫോണ്‍വിളിയും വന്നിരുന്നു.
എന്തിനാ മുടി മുറിച്ചതെന്നാണ് എല്ലാവരും ചോദിച്ചത്. സത്യത്തില്‍ ഞാന്‍ മുടി മുറിച്ചോന്ന് ചോദിച്ചാല്‍ മുറിച്ചു. പക്ഷേ അതെന്റെ മുടിയല്ല. എന്റെ മുടി കളറുള്ളതാണ്. ഞാന്‍ വെട്ടിയത് കറുപ്പ് നിറമുള്ളതാണ്. ആ കരച്ചിലൊക്കെ അഭിനയം മാത്രമായിരുന്നെന്ന്', അഞ്ജലി പറയുന്നു.

'ജീവിതത്തില്‍ ഒരു ബ്രേക്കപ്പ് സംഭവിച്ചാല്‍, ജീവിതം അവസാനിപ്പിക്കാം എന്നൊക്കെ ചിന്തിക്കുന്ന സമയത്ത് സാധാരണ ഒരു മനുഷ്യന്‍ കാട്ടി കൂട്ടുന്ന ചില പ്രവൃത്തികളുണ്ട്. അതൊക്കെ ഒന്ന് റീക്രിയേറ്റ് ചെയ്ത് ഒരു റീല്‍ വീഡിയോ ഇടാമെന്നാണ് ഞാന്‍ കരുതിയത്.
ശരിക്കും എന്റെ മുടി മുറിച്ചിട്ടില്ല. റീല്‍സ് ചെയ്യാനാണ് ശ്രമിച്ചതെങ്കിലും പക്ഷെ പാണി പാളി പോയി. ആ വീഡിയോ കണ്ട് പലരും തെറ്റിദ്ധരിച്ചു. അതുകൊണ്ട് എനിക്ക് വീഡിയോ തന്നെ ഡിലീറ്റ് ചെയ്യേണ്ടി വന്നിരിക്കുകയാണ്'.

'മുടിയൊക്കെ മുറിച്ച് ഞാന്‍ ശരിക്കും ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്നും, മുറിച്ചത് എന്റെ യഥാര്‍ഥ മുടിയാണ് എന്നും ഒക്കെ പലരും തെറ്റിദ്ധരിക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പോയി. നിങ്ങളെ ആരെയെങ്കിലും ഞാന്‍ തെറ്റിദ്ധരിപ്പിച്ചതായി തോന്നിയെങ്കില്‍ അതിന് ഈ അവസരത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുകയാണ്. ഒരിക്കലും നിങ്ങളെ ചീറ്റ് ചെയ്യണമെന്നോ മറ്റൊരാളെ പേടിപ്പിക്കണമെന്നോ ഞാന്‍ ചിന്തിച്ചിട്ടില്ലെന്ന്' അ്ഞ്ജലി സൂചിപ്പിക്കുന്നു.

'പലതരത്തിലുള്ള വീഡിയോസ് എല്ലാവരും ചെയ്യുന്നുണ്ട്. അതില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരെണ്ണം ചെയ്യണമെന്നേ ഞാന്‍ വിചാരിച്ചുള്ളു. ഇത്രമാത്രം എന്നെ സ്‌നേഹിക്കുന്ന ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് ഉണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നത്. ഒരുപാട് കോളുകളാണ് വന്നത്. ഇതോടെ ഫോണ്‍ തന്നെ ഓഫാക്കി വെക്കണ്ട അവസ്ഥയായി. ശരിക്കും അത് ഫേക്ക് വീഡിയോയാണ്. എന്റെ മുടി ഇവിടെ തന്നെയുണ്ട്. അത് മുറിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല.

എന്നെ വിളിക്കുകയും എന്റെ വിശേഷങ്ങള്‍ അന്വേഷിക്കുകയും ചെയ്തവര്‍ക്ക് നന്ദിയുണ്ട്. ഇത്രയും എന്നെ സ്‌നേഹിക്കുന്ന ചങ്ക് സുഹൃത്തുക്കള്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എല്ലാവരോടും നന്ദിയേ ഉള്ളു', എന്നും പറഞ്ഞാണ് അഞ്ജലി അമീര്‍ ലൈവ് വീഡിയോ അവസാനിപ്പിക്കുന്നത്. ഇതിനിടയില്‍ ചോദ്യങ്ങളുമായി വന്നവര്‍ക്ക് വ്യക്തമായിട്ടുള്ള മറുപടിയും നടി നല്‍കിയിരുന്നു.


Click it and Unblock the Notifications











