ഒരു രാത്രി യാത്രയ്ക്കിടെ കാറിന് നേരെ കല്ലേറുണ്ടായി! ദുരനുഭവം പങ്കുവെച്ച് നടി അഞ്ജലി അമീര്‍
പേരന്‍പിലൂടെ നായികയായി അരങ്ങേറ്റം നടത്തിയ ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി അമീര്‍ ചുരുങ്ങിയ കാലം കൊണ്ടാണ് ആരാധകരെ സ്വന്തമാക്കിയത്. ഇപ്പോഴിതാ ഒരു രാത്രി യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച വെളിപ്പെടുത്തിയിരിക്കുകയാണ് നടി. പരമാവധി ആളുകള്‍ രാത്രി യാത്ര കുറക്കണമെന്നുള്ള നിര്‍ദ്ദേശവും നടി പങ്കുവെച്ചിരിക്കുകയാണ്.
'ഷൂട്ടിങ് സ്ഥലത്ത് കൃത്യസമയത്ത് എത്താനായി ഞാന്‍ മിക്കവാറും രാത്രിയിലാണ് യാത്ര നടത്താറുള്ളത്. അങ്ങനെ ഒരു യാത്രയ്ക്കിടെയാണ് ആ ഭീകരസംഭവം ഉണ്ടായത്. ഞാന്‍ കാറില്‍ ഉറക്കത്തിലായിരുന്നു. സേലത്തിനടുത്തായി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ പെട്ടെന്ന് കാറിന് നേരെ കല്ലേറ്. എന്റെ സൈഡിലായി ഡോറില്‍ വന്ന് ഒരു കല്ല് ഭയങ്കര ശബ്ദത്തോടെ പതിച്ചു. ഞെട്ടിയെഴുന്നേറ്റ ഞാന്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ പുള്ളി വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ച് പോയി.

വണ്ടി നിര്‍ത്തി എന്താണ് സംഭവിച്ചതെന്ന് നോക്കാമെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞെങ്കിലും പുള്ളി ഒന്നും മിണ്ടിയില്ല. പിന്നീട് കാര്‍ ഏതാണ്ട് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഒരു പെട്രോള്‍ പമ്പും ടോളുമൊക്കെയുള്ള സ്ഥലത്ത് നിര്‍ത്തി. അവിടെ നിന്ന പോലീസുകാരോട് എന്റെ ഡ്രൈവര്‍ സംഭവം വിവരിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഞാന്‍ അറിയുന്നത്. ഇത് സ്ഥിരം പരിപാടിയാണ്. രാത്രിയില്‍ സഞ്ചരിക്കുന്ന, പ്രത്യേകിച്ച് ഒറ്റയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയും. എന്താണെന്ന് അറിയാന്‍ വണ്ടി നിര്‍ത്തുന്നവരെ ഒരു സംഘം ആളുകള്‍ ആക്രമിക്കും.
മോഷണവും പിടിച്ച് പറിയുമൊക്കെയാണ് അവരുടെ ലക്ഷ്യം. ഇതിനിടയില്‍ ചിലപ്പോള്‍ നമുക്ക് അപകടവും പറ്റിയേക്കാം. അവര്‍ പല സംഘങ്ങളായി കാറിലും മറ്റും റോഡില്‍ പലയിടത്തായി തമ്പടിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്ന് കൂടി പോലീസ് പറഞ്ഞപ്പോള്‍ ശരിക്കും ഭയന്നു. ഏതായാലും എന്റെ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താന്‍ തോന്നാതിരുന്നത് രക്ഷയായി. പരമാവധി രാത്രിയിലെ യാത്രകള്‍ ഒഴിവാക്കണമെന്നും സാധിക്കില്ലെങ്കില്‍ ഒറ്റ് പോകാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും അഞ്ജലി പറയുന്നു'.


Click it and Unblock the Notifications











