വസ്ത്രത്തിന്റെ ഇറക്കം കുറയുന്നുണ്ടല്ലോ? ലക്ഷ്യം തെലുങ്ക് പടമാണെന്ന് അഞ്ജലി അമീര്‍, ഫോട്ടോഷൂട്ട് വൈറൽ
ട്രാന്‍സ് ജെന്‍ഡര്‍ വൂമണ്‍ എന്നതിലും സിനിമ നടിയായിട്ടാണ് അഞജലി അമീര്‍ ഇന്ന് ശ്രദ്ധിക്കപ്പെടുന്നത്. അരങ്ങേറ്റ സിനിമയില്‍ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയാവാന്‍ ഭാഗ്യം ലഭിച്ച അഞ്ജലി കിടിലന്‍ മോഡല്‍ കൂടിയാണ്. ലോക്ഡൗണ്‍ കാലത്ത് വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങളുമായിട്ടായിരുന്നു നടി എത്തിയത്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നതാണെന്നുള്ളതാണ് ശ്രദ്ധേയം.
നേരത്തെ പങ്കുവെച്ചിരുന്ന ഫോട്ടോഷൂട്ടില്‍ ഒരു വെള്ളച്ചാട്ടത്തില്‍ നിന്നുള്ളതായിരുന്നു ഏറ്റവുമധികം ചര്‍ച്ചയായത്. വെള്ളത്തില്‍ കിടന്നിട്ടുള്ളതും അല്ലാത്തതുമായ ഈ ചിത്രങ്ങള്‍ പ്രകൃതിയുടെ സൗന്ദര്യം കൂടി ഒപ്പിയെടുത്തതായിരുന്നു. എന്നാല്‍ നാണമില്ലേ ഇങ്ങനത്തെ ചിത്രങ്ങളുമായി വരാന്‍ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. തന്നോട് മോശം രീതിയില്‍ സംസാരിച്ചവര്‍ക്കൊക്കെ തക്കമറുപടി അന്ന് തന്നെ അഞ്ജലി കൊടുത്തിരുന്നു.

തന്നെ വിമര്‍ശിക്കാന്‍ വന്നവരോട് 'എന്തോ എനിക്ക് നാണം അല്‍പം കുറവാ. എന്റെ ശരീരം, എന്റെ അവകാശമാണ്' എന്നായിരുന്നു അഞ്ജലി പറഞ്ഞത്. ഇപ്പോഴും സമാനമായ രീതിയില്‍ ചുട്ടമറുപടി കൊടുത്ത് എത്തിയിരിക്കുകയാണ് നടി. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ഫോട്ടോസിന് കമന്റിട്ടവരോടാണ് ലേശം രൂക്ഷമായ രീതിയില്‍ മറുപടി നല്‍കിയത്.
നേരത്തെ എടുത്തിരുന്നത് പോലെ വെള്ളത്തിലും പാറക്കെട്ടുകളുടെ ഇടയില്‍ ഈറനണിഞ്ഞ് നില്‍ക്കുന്ന ചില ഫോട്ടോസായിരുന്നു അഞ്ജലി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ ഡ്രസ് കുറയുന്നുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. അയാളോട് തെലുങ്ക് പടത്തിനായുള്ള ശ്രമമാണെന്നായിരുന്നു അഞ്ജലിയുടെ മറുപടി.

Recommended Video
ഫുള്‍ടൈം വെള്ളത്തില്‍ തന്നെയാണോ എന്ന് ചോദിച്ച ആള്‍ക്കും നല്ലൊരു മറുപടിയായിരുന്നു കൊടുത്തത്. ഇതിനിടെ അശ്ലീല കമന്റുകളുമായി വരുന്നവരെ ഓടിക്കാന്‍ പാകത്തിനുള്ള ഉത്തരങ്ങളും അഞ്ജലി കൊടുക്കാറുണ്ട്. അങ്ങനെ പുതിയൊരു ഫോട്ടോഷൂട്ടിന്റെ പേരില്‍ അഞ്ജലി അമീര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
മോഡലിങ് രംഗത്ത് സജീവ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കവേയാണ് അഞ്ജലി അമീറിന് സിനിമയിലേക്ക് കൂടി അവസരം കിട്ടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി തമിഴില്‍ അഭിനയിച്ച പേരന്‍പ് എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്ജലി വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതിന് ശേഷവും മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് നടി.


Click it and Unblock the Notifications











