ജംഷീറില്‍ നിന്നും അഞ്ജലിയിലേക്കുള്ള ദൂരം! തന്റെ ജീവിതയാത്ര വെളിപ്പെടുത്തി അഞ്ജലി അമീര്‍, വീഡിയോ
മലയാളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ നായികയായ അഞ്ജലി അമീര്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പേരന്‍പ് എന്ന സിനിമയിലൂടെ അതിമനോഹരമായ പ്രകടനം തന്നെ നടി കാഴ്ച വെച്ചിരുന്നു. അടുത്തിടെ സ്വകാര്യ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടെന്ന് കാണിച്ച് അഞ്ജലി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

ഒരു പുരുഷനായി ജനിച്ച് സ്ത്രീയിലേക്കുള്ള തന്റെ ജീവിതകഥ ഒരുപാട് തവണ അഞ്ജലി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അഞ്ജലിയുടെ ജീവിതകഥ സിനിമയാക്കുകയാണ്. ഇതിനിടെ തന്റെ ജീവിതയാത്രയിലെ രൂപമാറ്റങ്ങള്‍ ഒരു വീഡിയോ രൂപത്തിലാക്കി പുറത്ത് വിട്ടിരിക്കുകയാണ് അഞ്ജലി. ജംഷീറില്‍ നിന്നും അഞ്ജലി അമീറിലേക്കുള്ള യാത്രയാണ് വീഡിയോയിലുള്ളത്.
ജംഷീറായി ജനിച്ച് അഞ്ജലിയിലേക്ക് എത്തിയത് എങ്ങനെയാണെന്നും അതിന് നിമിത്തമായ വ്യക്തിയെ കുറിച്ചുമെല്ലാം അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. അഞ്‌ലിയുടെ സുഹൃത്ത് ഡെനി ജോര്‍ജ് ആണ് ബയോപിക് സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി കെ അജിത് കുമാര്‍ ആണ് തിരക്കഥ ഒരുക്കുന്നത്.


Click it and Unblock the Notifications











