കണ്ണീർ ഒഴുക്കുന്നത് ഞാനാണ്, മോന്റെ എല്ലാ താന്തോന്നിത്തരത്തിനും വളം വെച്ച് കൊടുക്കുന്ന വീട്ടുകാരെ...; അഞ്ജലി
പേരൻപ് ഉൾപ്പെടെയുള്ള സിനിമകളിലൂടെ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ നടിയാണ് അഞ്ജലി അമീർ. ട്രാൻസ് വുമണായ അഞ്ജലി താൻ കടന്ന് വന്ന പാതകളെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ പ്രണയത്തിൽ വഞ്ചിക്കപ്പെട്ടതിനെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് അഞ്ജലി അമീർ. അങ്ങേയറ്റം സ്നേഹിച്ച വ്യക്തി തന്നെ ഒഴിവാക്കി പോയെന്ന് അഞ്ജലി പറയുന്നു. കഴിഞ്ഞ ദിവസം കാമുകന്റെ പേരുൾപ്പെടെ പരാമർശിച്ച് കൊണ്ട് അഞ്ജലി പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ മറ്റൊരു കുറിപ്പിലൂടെ ഇയാൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി. 'വാക്കിന് വില ഉള്ളവരെ പ്രണയിക്കുക. സൗദിയിൽ എവിടെയാ കള്ള് കിട്ടുന്നതെന്ന് ചോദിച്ചപ്പോൾ ഞാൻ വാറ്റിയതാണെന്ന് പറഞ്ഞ് അന്തസ് കാണിക്കുന്നവന്റെ തൊട്ടിത്തരം അന്നെനിക്ക് മനസിലായില്ല. അതിന്റെ കിക്ക് തീർന്നാൽ ഒന്നും ഓർമയുണ്ടാവില്ല. കള്ളും കഞ്ചാവും മയക്ക് മരുന്നും ഉപയോഗിക്കുന്നത് തികച്ചും വ്യക്തിപരം'


'പക്ഷെ അതുപയോഗിച്ച് മറ്റുള്ളവരെ കെണിയിൽ പെടുത്തുന്നതും ചതിക്കുന്നതും അതിന്റെ കിക്ക് തീർന്നാൽ പാവവും പൊട്ടനായും അഭിനയിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല. കാരണം ഇതിലൊക്കെ ഇരയായി മനസ് നഷ്ടപ്പെട്ടതും സദാ കണ്ണീർ ഒഴുക്കുന്നതും ഞാനാണ്. മോന്റെ എല്ലാ താന്തോന്നിത്തരത്തിനും വളം വെച്ച് കൊടുക്കുന്ന വീട്ടുകാരെ കുറച്ച് ഉളുപ്പും നീതിയും എന്നോട് കാണിക്കുക,' അഞ്ജലി അമീർ കുറിച്ചതിങ്ങനെ.
കുറച്ച് ദിവസങ്ങൾക്ക് മുന്നെയും വിഷാദം കലർന്ന വാക്കുകൾ നടി സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. 'ജീവിതത്തിലേക്ക് കടന്ന് വരുമ്പോൾ നിന്നെ പോലെയൊരു അപ്സരസിനെ കണ്ടിട്ടില്ല എന്ന് പറഞ്ഞില്ലെങ്കിലും വലിച്ചെറിയുമ്പോൾ ആ ആണും പെണ്ണും കെട്ടതോ, ഞാൻ പ്രണയിക്കേ നിങ്ങൾക്ക് എന്താ പ്രാന്തോ എന്ന് പറഞ്ഞ് നെഞ്ച് തകർക്കാതിരിക്കുക'


'നിങ്ങളുടെ പോരായ്മകളോ ഇനി ഇങ്ങനെ ഒരു സന്തതി പിറക്കാനോ ഞങ്ങൾ പറയില്ല. കാരണം ഞങ്ങളുടെ കഷ്ടം ഞങ്ങൾക്ക് അറിയാം. പടിയിറങ്ങി പൊയ്ക്കോളൂ, പക്ഷെ ജീവനോടെ കൊന്നിട്ടാകരുത്. ചിലപ്പോൾ വീണ്ടും വീണ്ടും അത്തിരി അപ്പം കഷ്ണം പോലെയുള്ള സ്നേഹത്തിൽ വീണ് പോയേക്കാം. കാരണം സ്നേഹത്തിന്റെ വിലയും ദൗർലഭ്യവും ഞങ്ങൾക്ക് മനസിലാകും,' അഞ്ജലി അമീറിന്റെ മറ്റൊരു കുറിപ്പിങ്ങനെ.
കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിലും ഇയാളെ അഞ്ജലി വിമർശിച്ചു. 'ഒരു പ്രശ്നം വന്നപ്പോ എന്നെ തള്ളിപ്പറയുന്ന അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ല , എന്റെ ലൈഫിൽ പലരും വന്നു പോയിട്ടുണ്ട് അവർക്കൊന്നും കൊടുക്കാത്ത സ്ഥാനവും സ്നേഹവുമാ ഞാൻ നിനക്ക് തന്നിരുന്നേ'
'ഇപ്പൊ നിന്റെ ജീവിതം സുരക്ഷിതമാക്കാൻ എന്നെ വലിച്ചെറിഞ്ഞു ഓടുന്ന ഈ ഓട്ടം നല്ലതല്ല , ഒക്കെ അവസാനിപ്പിച്ചു ഞാൻ പോയപ്പോഴും വീണ്ടും മടങ്ങി വന്നത് നീ ആണ് , പിന്നെയും ഞാൻ ചതിക്കപ്പെട്ടു ഇനി വന്നാലും നിന്നെ ഞാൻ വിശ്വസിക്കും അത് ഞാൻ വിഡ്ഢി ആയത് കൊണ്ടല്ല മറിച്ചു അത്രയും ഞാൻ ഇഷ്ടപ്പെടുന്ന കൊണ്ടാണ്,' അഞ്ജലി അമീർ കുറിച്ചതിങ്ങനെ.


Click it and Unblock the Notifications











