For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആദ്വിക എന്ന് വിളിക്കും', കൺമണിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി നായർ

  |

  മലയാളികൾക്ക് സുപരിചിതയായ താരമാണ് അഞ്ജലി നായർ. മലയാളത്തിലും തമിഴിലുമടക്കം ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ ഒരിടം നേടിയെടുത്ത താരം കൂടിയാണ് അഞ്ജലി. ബാലതാരമായാണ് സിനിമയിൽ എത്തിയത്. പിന്നീട് മുൻ നിര നടിമാരിലേക്ക് മാറുകയായിരുന്നു. ദൃശ്യം 2 ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം അഞ്ജലി ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. സഹസംവിധായകനായ അജിത് രാജുവാണ് ഭർത്താണ്.

  കഴിഞ്ഞ മാസം ജീവിതത്തിൽ പുതിയ അതിഥി വന്നതിൻ്റെ സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ' ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്', ഞങ്ങളുടെ കുടുംബത്തിലെ പുതിയ അം​ഗത്തെ പോലെ, ഒരു സ്വീറ്റ് ബേബി ​ഗേൾ.

  എല്ലാവരുടെയും അനു​ഗ്രഹം വേണം, എന്ന് അടിക്കുറിപ്പ് നൽകി കൊണ്ടാണ് കുഞ്ഞിനും അജിത് രാജുവിനുമൊപ്പമുള്ള ചിത്രം അഞ്ജലി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. ഇപ്പോഴിതാ ഇരുവരുടേയും കുഞ്ഞിന് പേരിടൽ ചടങ്ങ് നടത്തിയ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആദ്വിക എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

  മകളുടെ പേരിടൽ ചടങ്ങ് ഇരുവരും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ആഘോഷമാക്കിയിരിക്കുകയാണ്. അഞ്ജലിയുടെ മൂത്ത മകളുടെ പേര് അവ്നിയെന്നാണ്. മകളുടെ പേരിടൽ ചടങ്ങിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പരസ്യ ചിത്ര സംവിധായകനും മലയാളം തമിഴ് സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറുമാണ് അജിത്ത് രാജു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

  Also Read: റോബിൻ ഇനി എൻ്റേത് മാത്രമെന്ന് ആരതി, പ്രണയം നിറച്ച് റോബിൻ്റെ റൊമാൻസ്

  125 ഓളം സിനിമകളിൽ അഭിനയിച്ച അഞ്ജലിക്ക് 'ബെൻ' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് അഞ്ജലി. 2010 ൽ പുറത്തിറങ്ങിയ നെല്ല് എന്ന തമിഴ് സിനിമയിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം.

  ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ ആമസോൺ പ്രൈമിലൂടെയെത്തിയ 'ദൃശ്യം 2' എന്ന സിനിമയിൽ സരിത എന്ന കഥാപാത്രമായെത്തി അടുത്തിടെ ഏറെ ശ്രദ്ധേയയായ താരമാണ് അഞ്ജലി.

  Also Read: വീട്ടിലെ വിശേഷങ്ങളുമായി ബഷീറിൻ്റെ ഭാര്യ; സുഹാന നിങ്ങളൊരു ശക്തയായ സ്വതന്ത്രയായ സ്ത്രീയെന്ന് ആരാധകർ

  അഞ്ജലിയുടെ മകൾ ആവണിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികളിൽ അഞ്ജലിയുടെ മകളായി തന്നെയാണ് ആവണിയുടേയും അരങ്ങേറ്റം. നാലാം ക്ലാസുകാരിയായ ആവണി ഇതിനോടകം തന്നെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മകൾക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് താൻ പറയാറെന്നും ഒന്നിനും സമ്മർദ്ദം ചെലുത്താറില്ലെന്നും അഞ്ജലി പറയുന്നുണ്ട്.

  Also Read: ഉറക്കമില്ലാത്ത രാത്രികൾ, അച്ഛൻ പണി ആരംഭിച്ചു; ഉറക്കമിളച്ച് കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി മൃദുല

  'വെനീസിലെ വ്യാപാരി', 'മാറ്റിനി', 'അഞ്ച് സുന്ദരികൾ', 'പട്ടം പോലെ', 'എബിസിഡി', 'മുന്നറിയിപ്പ്', 'മിലി', 'കമ്മട്ടിപ്പാടം', 'ആന്മരിയ' കലിപ്പിലാണ്, പുലിമുരുകൻ, ഒപ്പം, ടേക്ക് ഓഫ്, ദൃശ്യം 2, കാവൽ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായെത്തിയ ആറാട്ടിലും അഞ്ജലി എത്തിയിട്ടുണ്ടായിരുന്നു.

  Read more about: anjali nair
  English summary
  Actress Anjali Nair And Ajith Raju's new born baby naming ceremony photos goes viral On social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X