ഏകാന്ത ജീവിതം അവസാനിക്കുന്നു; അനീഷ് ഉപസാനയ്ക്ക് തുണയായി ഇനി നടി തുഷാര, മകൾ ഒപ്പമില്ലെന്ന വിഷമം മാത്രം!

By Desk

സംവിധായകൻ, സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ എന്നീ ടാ​ഗുകളിൽ പ്രശസ്തനാണ് അനീഷ് ഉപാസന. മോഹൻലാലിന് ഏറെ പ്രിയപ്പെട്ട ഫോട്ടോ​ഗ്രാഫർ കൂടിയാണ് അനീഷ്. നടന്റെ നിരവധി സിനിമകളിലും ആഡ് ഫിലിമുകളിലും എല്ലാം അനീഷ് സ്റ്റിൽ ഫോട്ടോ​ഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലും സജീവമായ അനീഷ് പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ജീവിതത്തിൽ തനിക്ക് പുതിയ പങ്കാളിയായി എന്നാണ് പുതിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

സീരിയൽ, വെബ് സീരിസ് താരം തുഷാരയാണ് വധു. നടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഖിയോടൊപ്പം എന്നാണ് അനീഷ് കുറിച്ചത്. ഒപ്പം ഒരു ചുവന്ന ഹാർട്ട് ഇമോജിയും ലൈഫ്, പാട്നർ എന്നീ ഹാഷ്ടാ​ഗുകളും അനീഷ് ചേർത്തിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. തുഷാരയുമായി അനീഷിന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹം നടി അഞ്ജലി നായരുമായിട്ടായിരുന്നു.

Aneesh Upasana Thushara
Photo Credit: Aneesh Upasana / Instagram

ആ ബന്ധത്തിൽ ഒരു മകളും ഇരുവർക്കുമുണ്ട്. തമിഴിൽ അടക്കം സജീവമായി അഭിനയിക്കുന്ന ബാലതാരം ആവണിയാണ് അനീഷ് ഉപാസനയുടെ മകൾ. അഞ്ജലിയുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ കുഞ്ഞിന്റെ സംരക്ഷണം അഞ്ജലിക്കായി. ഏറെനാൾ സിം​ഗിൾ മദറായി ജീവിച്ച അ‍ഞ്ജലി 2021ൽ അജിത്ത് രാജുവിനെ വിവാഹം ചെയ്തു.

ആ ബന്ധത്തിൽ ഒരു മകൾ കൂടി അഞ്ജലിക്കുണ്ട്. മകളെ കണ്ടിട്ട് രണ്ട് വർഷമായിയെന്നും വളരെ വിരളമായി മാത്രമാണ് മകളോട് സംസാരിക്കാൻ അവസരം കിട്ടാറുള്ളതെന്നും അനീഷ് പറഞ്ഞിരുന്നു. പിറന്നാളിന് മാത്രമെ മോളെ ഞാൻ വിളിക്കാറുള്ളു. കണ്ടിട്ട് രണ്ടര വർഷമായി. മോളെ കണ്ടിട്ട് കുറേയായി. ബർത്ത് ഡെയ്ക്ക് മാത്രമാണ് അവളെ ഞാൻ കോൺടാക്ട് ചെയ്യുക. മോൾ അങ്ങനെ ഫോണൊന്നും എടുക്കാറില്ല. ഏപ്രിൽ പത്തിനാണ് പിറന്നാൾ.

അന്ന് അവൾ ഫോൺ എടുക്കും. ഞാൻ വിഷ് ചെയ്യും... കഴിഞ്ഞു. പിന്നെ അടുത്ത ഒരു കൊല്ലം വെയിറ്റ് ചെയ്യണം സംസാരിക്കണമെങ്കിലെന്നുമാണ് അനീഷ് പറഞ്ഞത്. അവർ കുടുംബമായി സ്വസ്ഥമായി കഴിയുന്നതുകൊണ്ട് ബുദ്ധിമുട്ടിക്കാൻ താൻ പോവാറില്ലെന്നും എവിടെയായാലും മകൾ സന്തോഷമായി കഴിയണമെന്ന് മാത്രമാണ് ആ​ഗ്രഹമെന്നും അനീഷ് പറഞ്ഞിരുന്നു.

എപ്പോൾ വേണമെങ്കിലും മകൾക്ക് തന്റെ അരികിലേക്ക് വരാമെന്നും അനീഷ് മുമ്പ് പറഞ്ഞിരുന്നു. അനീഷിന്റെ പുതിയ ഫ്ലാറ്റ് നിറയെ മകളുടെ ചിത്രങ്ങളാണ്. അടുത്തിടെ സൂര്യ ചിത്രം റെട്രോയിൽ അഭിനയിക്കുന്നതിനിടെ സെറ്റിൽ വെച്ച് ആവണിക്ക് തീപ്പൊള്ളലേറ്റ് കയ്യിൽ പരിക്കേറ്റിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷമാണ് ആവണി സുഖം പ്രാപിച്ചത്. അനീഷിന്റെ പുതിയ ജീവിതപങ്കാളി തുഷാര കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ്.

Aneesh Upasana Thushara
Photo Credit: Aneesh Upasana / Instagram

അച്ഛൻ, അമ്മ, അനിയൻ അടങ്ങുന്നതാണ് തുഷാരയുടെ കുടുംബം. സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റാണ് തുഷാരയുടെ സഹോദരൻ. സിനിമയുടെ പിന്നണിയിൽ അസിസ്റ്റന്റായി തുഷാരയും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. അഭിനയത്തിൽ സജീവമായശേഷം സഹോദരനൊപ്പം തുഷാരയും കൊച്ചിയിലാണ് താമസം.

കോളേജ് കാലം മുതൽ അമച്വർ നാടകങ്ങളിൽ സജീവമാണ് തുഷാര. നാടകങ്ങളിൽ സജീവമാശേഷമാണ് അഭിനയത്തോട് താൽപര്യം വരുന്നതും സീരിയൽ വെബ്സീരിസുകൾ എന്നിവയിലേക്ക് ശ്രമിച്ച് തുടങ്ങിയതും. സീരിയലിൽ വില്ലത്തി, സഹനടി റോളുകളിലാണ് തുഷാര ഏറെയും തിളങ്ങിയിട്ടുള്ളത്. സിനിമയും സീരിയലുകളും തന്നെയാണ് ഭാവിയിലും തുഷാരയുടെ സ്വപ്നം. വളരെ ലളിതമായിരുന്നു വിവാഹമെന്ന് വേണം അനീഷ് ഉപാസനയുടെ പോസ്റ്റിൽ നിന്നും മനസിലാക്കാൻ.

ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ലേയെന്ന ചോദ്യങ്ങളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്. നാൽപത്തിയഞ്ചുകാരനായ അനീഷ് അവസാനം സംവിധാനം ചെയ്തത് ജാനകി ജാനേ എന്ന സിനിമയാണ്.അതിന് മുമ്പ് സെക്കന്റ്സ്, മാറ്റിനി, പോപ്കോൺ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്.

More from Filmibeat

Read more about: aneesh upasana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X