For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിവാഹം ആലോചിച്ച് എടുത്ത തീരുമാനം, പെർഫക്ട് പാട്നറിനെ കിട്ടി, ഇപ്പോൾ മൂന്ന് മക്കളുള്ള പ്രതീതി'; അ‍ഞ്ജലി

  |

  അഞ്ച് സുന്ദരികൾ, എബിസിഡി, ലൈല ഓ ലൈല, കമ്മട്ടിപ്പാടം, കനൽ, ഒപ്പം, പുലിമുരുകൻ, ടേക്ക് ഓഫ്, ദൃശ്യം 2, കാവൽ, അണ്ണാത്തെ തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അ‍ഞ്ജലി നായരുടേത്. കഴിഞ്ഞ നവംബറിലായിരുന്നു സഹ സംവിധായകനായ അജിത് രാജുവുമായി അഞ്ജലിയുടെ വിവാഹം നടന്നത്.

  ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി 125ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് അഞ്ജലി. ദൃശ്യം 2വിലെ അഞ്ജലിയുടെ പൊലീസ് വേഷം ഏറെ പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു.

  Also Read: 'വെറുതെ ഒച്ച വെക്കല്ലേ!' അജിത്ത് ആരാധകരോട് ദേഷ്യപ്പെട്ട് വിജയ് സേതുപതി; വീഡിയോ വൈറൽ

  അടുത്തിടെയാണ് അഞ്ജലി വീണ്ടുമൊരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യത്തെ ബന്ധത്തിൽ ഒരു പെൺകു‍ഞ്ഞുണ്ട് അഞ്ജലിക്ക്. സംവിധായകനും ഫോട്ടോ​ഗ്രാഫറുമായ അനീഷ് ഉപാസനയെയാണ് അഞ്ജലി ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഇരുവരും പിരിഞ്ഞു.

  രണ്ടാം വിവാ​ശേഷം ആദ്യമായി അഞ്ജലി ഭർത്താവിനും മക്കൾക്കുമൊപ്പം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി വിശേഷങ്ങൾ പങ്കുവെച്ചത്.

  'ദൃശ്യം 2 ചെയ്തതുകൊണ്ട് തമിഴിൽ നല്ലൊരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യാൻ അവസരം കിട്ടിയത്. ദൃശ്യം കണ്ടിട്ടാണ് പലരും ക്യാരക്ടർ റോൾസിലേക്ക് ഇപ്പോഴും വിളിക്കുന്നത്. തമിഴിൽ‌ ഒരു സിനിമ ചെയ്യുന്നുണ്ട്.'

  Also Read: പരദൂഷണം പറയാനും ചിഴേസ് അടിക്കാനും ഒരു കൂട്ട് നല്ലതല്ലേ? വീണ്ടുമൊരു പങ്കാളിയെ കുറിച്ചുള്ള ചോദ്യത്തിന് ആര്യ

  'പിന്നെ ലാലേട്ടആന്റെ മോൺ‌സ്റ്റർ‌ സിനിമ വരാനുണ്ട്. ആദിയും അമ്മു എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. സുരാജേട്ടനും റോഷനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ലിക്കർ അയലന്റ് എന്നൊരു സിനിമയുണ്ട്. ശലമോൻ എന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ സിനിമയും ഉണ്ട്. എനിക്ക് പേരുകൾ കൃത്യമായി ഓർമയില്ല.'

  'അജിത്തേട്ടനാണ് സിനിമ ചെയ്യുമ്പോൾ ലൊക്കേഷനിൽ ഒപ്പം വരുന്നതും ഇക്കാര്യങ്ങളെല്ലം നോട്ട് ചെയ്ത് വെച്ച് കൃത്യമായി പറഞ്ഞ് തരുന്നതും. എനിക്ക് കിട്ടിയത് പെർഫക്ട് പാട്നറേയാണ്.'

  'നമുക്ക് വേണ്ടി എഴുതിവെക്കപ്പെട്ട വ്യക്തിയാണെന്ന് എനിക്ക് പലപ്പോഴും അജിത്തേട്ടനെ കുറിച്ച് തോന്നിയിട്ടുണ്ട്. സിനിമയുടെ കാര്യത്തിൽ മാത്രമല്ല എല്ലാ കാര്യത്തിലും ഓരോ ചെറിയ കാര്യങ്ങൾ പോലും നോക്കിയും കണ്ടും അറിഞ്ഞ് ചെയ്ത് തരും' അഞ്ജലി പറഞ്ഞു.

  Also Read: മകളെ നഷ്ടപ്പെട്ട വേദനയിലാണ് സുരേഷ് ഗോപി ആ സിനിമ ചെയ്തത്; ആകെ തകർന്ന അവസ്ഥ; നിർമാതാവ്

  'അഞ്ജലി എല്ലാ കാര്യത്തിലും സപ്പോർട്ടാണ്. ഞാൻ ചെന്നൈയിലാണ് പഠിച്ച് വളർന്നത്. അവിടുത്തെ സിനിമാ മേഖലയിലാണ് പ്രവർത്തിച്ചിട്ടുള്ളതും. മലയാളത്തിൽ വിരലിലെണ്ണാവുന്ന ആളുകളെ മാത്രമായിരുന്നു എനിക്ക് പരിചയം. ഇപ്പോൾ മലയാളത്തിൽ എന്നെ ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ അത് അഞ്ജലി വഴിയാണ്', അഞ്ജലിയുടെ ഭർത്താവ് അജിത്ത് പറഞ്ഞു.

  'പന്ത്രണ്ട് വർഷം മുമ്പ് ഞാൻ മോഡലിങ് ചെയ്യുന്ന സമയത്ത് ഒരു ഓഡീഷനിൽ പങ്കെടുത്തപ്പോൾ അജിത്തേട്ടൻ അവിടെ ഉണ്ടായിരുന്നു. അത് എനിക്ക് അറിയില്ലായിരുന്നു. പിന്നെ ഒരിക്കൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ഇക്കാര്യങ്ങളെല്ലാം അജിത്തേട്ടൻ എന്നോട് പറഞ്ഞു.'

  'ശേഷം ഞാൻ ജിബൂട്ടിയുടെ ഷൂട്ടിങിന് വേണ്ടി ആഫ്രിക്കയിൽ പോയി. മൂന്ന് മാസം അവിടെ ഞാൻ സ്റ്റക്കായിരുന്നു. ഞാനും അജിത്തേട്ടനും ഫോൺ വഴിയാണ് കൂടുതൽ സംസാരിച്ചിരുന്നത്. പിന്നെ എന്റെ മകൾ ആവണിയുമായും അജിത്തേട്ടൻ നല്ല കമ്പനിയായിരുന്നു.'

  'ജിബൂട്ടി കഴിഞ്ഞ് തിരികെ നാട്ടിലെത്തി ഒരു മാസം കൂടി കഴിഞ്ഞപ്പോൾ‌ അജിത്തേട്ടൻ എറണാകുളത്ത് വന്നപ്പോൾ ഞങ്ങൾ മീറ്റ് ചെയ്തു. കണ്ട് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞായിരുന്നു വിവാഹം പ്ലാൻ ചെയ്തിരുന്നത്. ഫ്രണ്ട്സായശേഷമാണ് പ്രണയത്തിലേക്കും വിവാഹ​ത്തിലേക്കും പോയത്. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹമെന്നത്.'

  'മക്കളുടെ കാര്യങ്ങൾ എന്നേക്കാൾ ശ്രദ്ധിക്കുന്നത് അജിത്തേട്ടനാണ്. അജിത്തേട്ടൻ ഉൾപ്പടെ മൂന്ന് കുട്ടികളുള്ള പ്രതീതിയാണ് ഇപ്പോൾ എനിക്ക്', അഞ്ജലി പറഞ്ഞു. 'കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ അമ്മയായ‌ത് അപ്പോഴത്തെ സഹാചര്യം കൊണ്ട് ചെയ്തതാണ്.'

  'ലാലേട്ടന്റെ അമ്മയായും അനിയത്തിയായും വില്ലത്തിയായും ചെയ്തിട്ടുണ്ട്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതായി തോന്നിയിട്ടില്ല. നടിയാകുമെന്നത് ചിന്തിച്ചിരുന്നില്ല. അവസരങ്ങൾ തേടി വന്നതാണ്. നടിയായില്ലായിരുന്നുവെങ്കിൽ ടീച്ചറാകാൻ ആയിരുന്നു ആ​ഗ്രഹിച്ചിരുന്നത്', അ‍ഞ്ജലി പറഞ്ഞു.

  Read more about: anjali nair
  English summary
  Actress Anjali Nair Open Up About Her Second Marriage And Love Story, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X