നമുക്കൊന്നിച്ച് ജീവിച്ചാലോ എന്ന് ചോദിച്ചപ്പോഴെ മകളെ കുറിച്ചാണ് ചിന്തിച്ചത്; രണ്ടാം വിവാഹത്തെ കുറിച്ച് അഞ്ജലി
നടി അഞ്ജലി നായരുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ അഞ്ജലി എത്തിയിരുന്നു. ഭര്‍ത്താവ് അജിത്തിനും മകള്‍ ആവണിയ്ക്കുമൊപ്പമാണ് നടി പരിപാടിയിലേക്ക് വന്നത്.
ഇതിനിടെ അവതാരകന്റെ ചോദ്യത്തിന് വ്യക്തി ജീവിതത്തെ സംബന്ധിക്കുന്നതും കരിയറിനെ പറ്റിയുള്ളതുമായ കാര്യങ്ങള്‍ അഞ്ജലി പങ്കുവെച്ചിരുന്നു. സംവിധായകന്‍ കൂടിയായ അജിത്തിനൊപ്പമുള്ള രണ്ടാം വിവാഹം നടന്നതിനെ പറ്റി അഞ്ജലി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. വിശദമായി വായിക്കാം...

ഭര്‍ത്താവ് അജിത്ത് ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമയുമായി ബന്ധപ്പെട്ട് ഞാനും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അഞ്ജലി പറയുന്നത്. ജിബൂട്ടിയില്‍ പോവുന്നതിന് മുന്‍പ് അദ്ദേഹം എനിക്ക് മെസ്സേജ് അയച്ചിരുന്നു. മുന്‍പൊരു ഓഡീഷനില്‍ അദ്ദേഹം റിജക്റ്റ് ചെയ്ത പെണ്‍കുട്ടികളില്‍ ഒരാള്‍ ഞാനായിരുന്നെന്ന് പറഞ്ഞാണ് മെസേജ് അയച്ചത്. അങ്ങനെയാണ് എന്നെ വീണ്ടും ഓര്‍മ്മപ്പെടുത്തിയത്. അഞ്ജലിയെ എന്തുകൊണ്ടാണ് റിജക്ട് ചെയ്തതെന്ന ചോദ്യത്തിന് അജിത്ത് മറുപടി പറഞ്ഞിരുന്നു.

അന്ന് ഞാന്‍ ബാംഗ്ലൂരില്‍ ആഡ് ഏജന്‍സിയില്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളോട് അന്ന് ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. കാരണം ബോംബെയില്‍ നിന്നൊക്കെ വരുന്ന മോഡലുകളെയാണ് നോക്കിയത്. അങ്ങനെ കേരളത്തില്‍ നിന്നും വന്നത് കൊണ്ട് റിജക്റ്റ് ചെയ്തു. അതേ ആള്‍ തന്നെ പിന്നീട് ജീവിത പങ്കാളിയായി വരുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് അജിത്ത് പറയുന്നത്.

ജിബൂട്ടിയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് വിദേശത്ത് പോയപ്പോള്‍ കൊവിഡ് കാരണം അവിടെ കുടുങ്ങിപ്പോയി. ആ സമയത്ത് സോഷ്യല്‍ മീഡിയയിലൂടെ ഇദ്ദേഹവുമായി വീണ്ടും സൗഹൃദത്തിലായി. സ്‌ക്രീപ്റ്റും കാര്യങ്ങളുമൊക്കെ പരസ്പരം പങ്കുവെച്ച് തുടങ്ങിയതോടെയാണ് നമുക്ക് ജീവിതത്തിലും ഇതുപോലെ മുന്നോട്ട് പോയാലോ എന്ന് ചോദിക്കുന്നത്.

ഒന്നിച്ച് ജീവിച്ചാലോന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഞാന്‍ ആദ്യം ആലോചിച്ചത് മകള്‍ ആവണിയെ കുറിച്ചാണ്. ഞാന്‍ സ്വീകരിക്കുന്നതിനെക്കാളും കൂടുതല്‍ ആവണി കൂടി അംഗീകരിക്കണമല്ലോ. അങ്ങനെ ഇവര്‍ തമ്മില്‍ സംസാരിച്ച് കൊണ്ട് കളിക്കുന്ന ഒരു ഗെയിമിലൂടെ പരിചയപ്പെട്ടു. അമ്മ വിഷമിക്കണ്ട, ഭൂതമെന്ന പേരിലുള്ള ഒരു അങ്കിളിനൊപ്പം ഞാന്‍ ലുഡോ കളിക്കുന്നുണ്ട്. അദ്ദേഹം നല്ല ഫ്രണ്ട്ലിയാണെന്നൊക്കെ ആവണി പറഞ്ഞു.
വീഡിയോ കോളിലൊക്കെ വിളിച്ച് സംസാരിച്ച് അവര്‍ നല്ല കൂട്ടുകാരായി. അങ്ങനെ ആവണിയ്ക്ക് കൂടി ഇദ്ദേഹത്തെ ഇഷ്ടമായതിന് ശേഷമാണ് വിവാഹവുമായി മുന്നോട്ട് പോകാമെന്ന തീരുമാനത്തിലേക്ക് താനെത്തിയതെന്നാണ് അഞ്ജലി പറയുന്നത്. ഇതിനിടെ ആദ്യ വിവാഹത്തെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു.

ആ സമയത്ത് ആദ്യ വിവാഹബന്ധം നിയമപരമായി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. നാലഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ആദ്യ ബന്ധം അവസാനിപ്പിക്കുന്നത്. രണ്ടാളും സന്തോഷത്തോട് കൂടിയാണ് വേര്‍പിരിയാമെന്ന് തീരുമാനിച്ചത്. ആദ്യ വിവാഹവും അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നില്ല. പുള്ളിയുടെ അമ്മയാണ് എന്നോട് ചോദിച്ചത്. അങ്ങനെ പ്രണയിച്ച് വിവാഹം കഴിച്ചു. അദ്ദേഹം സിനിമയിലെ ഫോട്ടോഗ്രാഫറാണ്. ഇപ്പോഴും സജീവമായി രംഗത്തുണ്ടെന്നും നടി വ്യക്തമാക്കുന്നു.


Click it and Unblock the Notifications











