ഗര്‍ഭിണിയാണെന്ന് അറിയാതെ മലര്‍ന്നടിച്ചൊക്കെ വീണു; രണ്ടാമതും ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷത്തെ പറ്റി അഞ്ജലി
നടി അഞ്ജലി നായരും സംവിധായകന്‍ അജിത്തും വിവാഹിതരായത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. രണ്ടാളുടെയും രണ്ടാം വിവാഹമാണെങ്കിലും സന്തുഷ്ടരായി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നു. വിവാഹശേഷം അധികം വൈകാതെ അഞ്ജലി രണ്ടാമതും ഗര്‍ഭിണിയാവുകയും ചെയ്തു.
ഈ സമയത്ത് സിനിമയില്‍ അഭിനയിച്ചിരുന്നതിനാല്‍ ഗര്‍ഭിണിയായ വിവരം താന്‍ പോലും അറിഞ്ഞില്ലെന്ന് പറയുകയാണ് നടി. ഇതറിയാതെ സിനിമയില്‍ സംഘട്ടനമടക്കമുള്ള രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഒടുവില്‍ ഡോക്ടറെ കണ്ടതിന് ശേഷം അറിഞ്ഞതിനെ പറ്റി ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവേ അഞ്ജലി വെളിപ്പെടുത്തി. വിശദമായി വായിക്കാം...

'വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററില്‍ അഭിനയിക്കാന്‍ ഞാനൊരു റിസള്‍ട്ടുമായിട്ടാണ് പോയതെന്ന് അഞ്ജലി പറയുന്നു. താന്‍ രണ്ടാമതും ഗര്‍ഭിണിയായെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ചായിരുന്നു പരിപാടിയിലൂടെ അഞ്ജലി വെളിപ്പെടുത്തിയത്.
തമിഴില്‍ അഭിനയിച്ച് കൊണ്ടിരുന്ന നമന്‍ എന്ന സിനിമയുടെ കുറച്ച് ദിവസത്തെ ഷൂട്ടിങ്ങ് ചെയ്തിരുന്നു. അതിന് ശേഷം എനിക്ക് ക്ഷീണം വരാന്‍ തുടങ്ങി. ഇക്കാര്യം ഭര്‍ത്താവിനോടും പറഞ്ഞുവെന്ന്', അഞ്ജലി വ്യക്തമാക്കുന്നു.

അങ്ങനെ ഡോക്ടറോട് കാര്യം പറഞ്ഞപ്പോള്‍ കലാവസ്ഥ മാറിയതിന്റെയും യാത്ര ചെയ്തതിന്റെയുമൊക്കെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പറഞ്ഞത്. അങ്ങനെ നമ്മളും അത് നിസാരമായി വിട്ടു. ആ സിനിമയില്‍ മുന്നിലേക്ക് മലര്‍ന്നടിച്ച് വീഴുന്നതും വൈബറേറ്റര്‍ ഉപയോഗിച്ചുള്ള ചിത്രീകരിക്കുന്നതുമായ സീനുകള്‍ ഉണ്ടായിരുന്നു.
മാത്രമല്ല ഓണ്‍ റോഡില്‍ ബൈക്കില്‍ വളരെ സ്പീഡില്‍ ഓടിച്ച് പോകുന്നു, അങ്ങനെ ഒത്തിരി കാര്യങ്ങള്‍ തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ചെയ്തു. അതിന് ശേഷം നാട്ടില്‍ വന്നിട്ട് ഡോക്ടറെ കണ്ടു.

എന്താണ് ഇത്രയും ക്ഷീണം വരുന്നതെന്ന് അറിയണമല്ലോന്ന് കരുതി. അപ്പോഴാണ് കഴിഞ്ഞ രണ്ട് മാസമായി എന്റെ കൂടെ ഒരാള്‍ കൂടിയുണ്ടെന്ന് അറിയുന്നത്. വീണ്ടും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ വലിയ ടെന്‍ഷനായി. ഏറ്റവും സുരക്ഷിതമായിട്ടിരിക്കേണ്ട മാസങ്ങളില്‍ വാവയെ വയറ്റിലിട്ട് തകിടം മറിഞ്ഞ് കളിക്കുകയായിരുന്നു. വാവയുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കേണ്ട സമയമായിരുന്നു. ഇത് മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റുമോ ഇല്ലയോ എന്ന് പോലും അറിയില്ല.

കാരണം ഗര്‍ഭിണിയാണെന്ന് അറിയാതെ ആ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത അത്രയധികം കാര്യങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. അടുത്ത ദിവസം പോയി സ്‌കാന്‍ ചെയ്തു. ഒരു കുഴപ്പവുമില്ലാതെ കുഞ്ഞ് സുഖമായിരിക്കുകയാണെന്നും എന്റെ ആരോഗ്യത്തിനും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഇതോടെ എല്ലാവരെയും വിളിച്ച് സന്തോഷ വാര്‍ത്ത അറിയിക്കാമെന്നും തീരുമാനിച്ചു. എന്നാല്‍ അതിന് മുന്‍പ് ഫോണ്‍ കോള്‍ വന്നത് മോണ്‍സ്റ്റര്‍ ലൊക്കേഷനില്‍ നിന്നും സംവിധായകന്‍ വൈശാഖിന്റേതാണ്.

അഞ്ജലി എവിടെയാണെങ്കിലും ആലുവയിലുള്ള ഒരു കാര്‍ ഷോറൂമിലേക്ക് വരാന്‍ പറഞ്ഞു. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ എന്റെ സിനിമയില്‍ ചെറിയൊരു റോളുണ്ട്, ചെയ്യാനാണെന്ന് പറഞ്ഞു. വാവ ഉണ്ടെന്ന് അറിഞ്ഞ ഉടനെ വന്നൊരു വേഷമല്ലേ, അത് ചെയ്യാമെന്ന് തന്നെ കരുതി.
അങ്ങനെ പോകാന്‍ വേണ്ടി തീരുമാനിച്ചു. ചെന്നപ്പോള്‍ പോലീസ് റോളാണ്. ഇതോടെ ഓട്ടവും ചാട്ടവുമൊക്കെ ഉണ്ടോ എന്നോര്‍ത്ത് പേടിയായി. സ്റ്റണ്ട് മാസ്റ്റര്‍ വന്നിട്ട് ഒരു തോക്ക് ഒക്കെ തന്നു. സീനൊക്കെ പറഞ്ഞ് തന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടാന്‍ തുടങ്ങി.

ഇതോടെ വൈശാഖേട്ടന്റെ അടുത്ത് പോയിട്ട് ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു. അദ്ദേഹത്തിനും സന്തോഷമായി. എങ്കില്‍ പിന്നെ അഞ്ജലിയുടെ ഭാഗം ശരീരം അധികം അനക്കാത്ത രീതിയില്‍ എടുക്കാമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കി. അങ്ങനെ മോണ്‍സ്റ്ററില്‍ അഭിനയിച്ച് തീര്‍ത്തുവെന്ന് അഞ്ജലി പറയുന്നു.


Click it and Unblock the Notifications











