Don't Miss!
- Sports
രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍
- News
അഞ്ച് ഹൈക്കോടതി ജഡ്ജിമാർ ഇനി സുപ്രീംകോടതിയിലേക്ക്: നിയമനത്തിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Lifestyle
ധനം, കരിയര്‍, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില്‍ കുബേരയോഗം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
'ദുൽഖറിനെ കാണാത്ത ദേഷ്യത്തിൽ അവൾ നിവിന്റെ മുഖത്തടിച്ചു, അന്ന് ഞാൻ ഒരുപാട് ടെൻഷനടിച്ചു'; അഞ്ജലി!
ചെറിയ പ്രായത്തിൽ തന്നെ അമ്മയായി അഭിനയിക്കാൻ എല്ലാ നടിമാരും തയ്യാറായി കൊള്ളമെന്നില്ല. അവർക്കെല്ലാം ലക്ഷ്യം നായികവേഷമായിരിക്കും. തന്നെക്കാൾ മുതിർന്ന നടന്മാരുടെ അമ്മയാകുക എന്നത് ഇപ്പോഴത്തെ തലമുറയിലെ ഒരു യുവ നടിയും സമ്മതിക്കുന്ന കാര്യമല്ല.
അല്ലെങ്കിൽ അത്രത്തോളം ആവശ്യകതയുണ്ടാകണം. സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയായി കുറച്ച് സീൻ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞാൽ തന്നെ നായികമാർ നെറ്റി ചുളിക്കും.

അങ്ങനൊരു കാലത്താണ് ദുൽഖർ സൽമാന്റെ അമ്മ വേഷം വരെ നടി അഞ്ജലി നായർ ചെയ്തത്. അഞ്ജലി വർഷങ്ങളായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ്. മലയാളത്തിൽ ഏറെയും സഹനടി വേഷങ്ങളാണ് അഞ്ജലി ചെയ്തിട്ടുള്ളത്.
പെർഫോം ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരിക്കണം എന്നതിലപ്പുറം അമ്മയാണോ മകളാണോ എന്നത് നടി അഞ്ജലി നായർ വിഷയമാക്കുന്ന ഒന്നല്ല. അതിനാൽ തന്നെ ഒട്ടനവധി നല്ല കഥാപാത്രങ്ങൾ ചെയ്യാനും അഞ്ജലിക്ക് സാധിച്ചു.
സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയെയാണ് അഞ്ജലി ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഇരുവരും പിരിഞ്ഞു. ആ ബന്ധത്തിൽ ആവണി എന്നൊരു മകൾ അഞ്ജലിക്കുണ്ട്. അടുത്തിടെയാണ് അഞ്ജലി വീണ്ടും വിവാഹിതയായത്. ആ ബന്ധത്തിൽ ഒരു പെൺകുഞ്ഞും അഞ്ജലിക്ക് പിറന്നിട്ടുണ്ട്.
ഗർഭിണിയായശേഷം അഞ്ജലി അഭിനയത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിൽ വിശേഷങ്ങൾ പങ്കുവെച്ച് കുടുംബസമേതം അഞ്ജലി എത്തിയിരുന്നു.
അതിനിടയിൽ മൂത്തമകൾ ആവണിയെ കുറിച്ച് സംസാരിക്കവെ അഞ്ജലി പറഞ്ഞ രസകരമായ കാര്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ദുൽഖറിനെ കാണാത്ത ദേഷ്യത്തിൽ നിവിന്റെ മുഖത്തടിച്ച മകളെ കുറിച്ചാണ് അഞ്ജലി സംസാരിച്ചത്.
'മിലി എന്ന സിനിമയുടെ സൈറ്റിൽ വെച്ച് മകളെ എടുത്തപ്പോഴായിരുന്നു നിവിൻ പോളിയുടെ മുഖത്ത് മകൾ അടിച്ചതെന്നാണ് അഞ്ജലി പറഞ്ഞത്. എന്റെ മകൾ ദുൽഖറിന്റെ ഫാൻ ഗേൾ ആയിരുന്നു. ഒരിടയ്ക്ക് ദുൽഖറിനെ കല്യാണം കഴിക്കണമെന്ന് നിരന്തരം പറയുമായിരുന്നു.'

'പിന്നെ അത് വിഷ്ണു ഉണ്ണി കൃഷ്ണനായി. വിഷ്ണുവിനോട് അവൾക്ക് പ്രണയം തോന്നിയത് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ കണ്ട ശേഷമാണ്. അത് വിഷ്ണുവിനും അറിയാം. അവൻ വിളിക്കുമ്പോൾ എന്നോട് ചോദിക്കും എന്റെ കാമുകി എവിടെയെന്ന്.'
'മിലിയുടെ ഷൂട്ടിങ് സമയത്ത് ഞാനും നിവിനും ആവണിയുമെല്ലാം കൂടി ലിഫ്റ്റിൽ കയറി ഷൂട്ടിങ് സെറ്റിലേക്ക് പോകാൻ. ആവണിയെ കണ്ടപ്പോൾ നിവിൻ എടുത്തു. അടുത്തതും ആവണി നിവിന്റെ മുഖത്ത് ഒറ്റ അടി.
'ബാംഗ്ലൂർ ഡെയ്സ് ഇറങ്ങിയ സമയമായിരുന്നു. ഞാൻ ദുൽഖറിനെ കാണണമെന്നല്ലോ പറഞ്ഞേ... ഇത് നിവിനല്ലേ എന്നും പറഞ്ഞാണ് ആവണി അടിച്ചത്. ശേഷം നിവിൻ എന്ത് വിചാരിക്കുമെന്ന് ഓർത്ത് എനിക്ക് ടെൻഷനുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മകൻ ഇതിലും വികൃതിയുണ്ടെന്ന് പറഞ്ഞ് നിവിൻ അത് തമാശയായി എടുത്ത് തള്ളി.'
'പക്ഷെ എല്ലാവരുടേയും മുമ്പിൽ വെച്ച് അങ്ങനെ അടിച്ചത് കാരണം എനിക്ക് എന്തോപോലെയായിരുന്നു' അഞ്ജലി പറഞ്ഞു. 2021ൽ നവംബറിൽ ആയിരുന്നു സഹസംവിധായകനായ അജിത് രാജുവുമായി അഞ്ജലിയുടെ വിവാഹം നടന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി 125ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് അഞ്ജലി.
ദൃശ്യം 2വിലെ അഞ്ജലിയുടെ പോലീസ് വേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അഞ്ച് സുന്ദരികൾ, എബിസിഡി, ലൈല ഓ ലൈല , കമ്മട്ടിപ്പാടം, കനൽ, ഒപ്പം, പുലിമുരുകൻ, ടേക്ക് ഓഫ്, ദൃശ്യം 2, കാവൽ, അണ്ണാത്തെ തുടങ്ങിയവയാണ് അഞ്ജലിയുടെ പ്രധാന ചിത്രങ്ങൾ.
-
അന്നേ എല്ലാ പുസ്തകങ്ങളും വരുത്തിച്ച് വായിക്കും; 'ഇന്ദ്രൻസ് സീരിയസായ ആളാണെന്ന് അന്ന് ആരും മനസ്സിലാക്കിയില്ല'
-
കുടുംബവിളക്കും സാന്ത്വനവും നേര്‍ക്കുനേര്‍! ബിഗ് ബോസിലേക്ക് എത്തുന്ന സീരിയല്‍ താരങ്ങള്‍ ഇവര്‍
-
'ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എനിക്ക് ക്ലാസ്; അന്ന് ഡാൻസ് കോസ്റ്റ്യൂമിൽ പെട്രോളടിക്കാൻ പോയപ്പോൾ'