'തെളിവുകളോടെയാണ് സംസാരിക്കുന്നത്, പണം തന്നില്ലെങ്കിലും കുഴപ്പമില്ല, നെറികേട് ചോദ്യം ചെയ്യും'; അ‍ഞ്ജലി

മലയാളികളുടെ ഇഷ്ട നടിയാണ് അഞ്ജലി. സൂര്യ ടിവിയിലെ സുന്ദരി എന്ന പരമ്പരയിലെ നായികയായിട്ടാണ് അഞ്ജലി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സാധാരണയുള്ള നായികാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലായിരുന്നു അഞ്ജലിയുടെ അഭിനയം. പരമ്പരയ്ക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. റേറ്റിങിലും മുന്നിലായിരുന്ന പരമ്പരയിൽ നിന്ന് വളരെ പെട്ടെന്നാണ് അഞ്ജലി പുറത്തായത്. നടൻ യുവ ക‍ൃഷ്ണയാണ് സുന്ദരിയിൽ നായകൻ. സൂര്യാ ടിവിയിലാണ് സുന്ദരി സീരിയൽ സംപ്രേഷണം ചെയ്യുന്നത്. നാല് മാസത്തോളം അഞ്ജലി സുന്ദരി സീരിയലിൽ പ്രവർത്തിച്ചിട്ടുണ്ട്.

സുന്ദരി സീരിയലിന്റെ സഹസംവിധായകനായിരുന്ന ശരത്തിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. ഇവരുടേതും പ്രണയ വിവാഹമായിരുന്നു. വിവാഹത്തോടനുബന്ധിച്ച് രണ്ടാഴ്ച സീരിയലിൽ നിന്ന് ലീവെടുത്തതായിരുന്നു അ‍ഞ്ജലി. എന്നാൽ താരത്തെ സീരിയൽ നിന്ന് പിന്നീട് പുറത്താക്കി. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് തന്നെ സീരിയലിൽ നിന്നും പുറത്താക്കിയത് എന്നാണ് അഞ്ജലി പറയുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് തന്നെ സീരിയലിൽ നിന്നും മുന്നറിയിപ്പ് ഒന്നും കൂടാതെ പുറത്താക്കിയ വിവരം അഞ്ജലി സോഷ്യൽമീഡിയ വഴി അറിയിച്ചത്. തനിക്ക് നാല് മാസം സീരിയലിൽ പ്രവർത്തിച്ചതിന്റെ പണം പോലും അണിയറ പ്രവർത്തകർ തന്നില്ലെന്നും അഞ്ജലി വീഡിയോയിലൂടെ വ്യക്തിമാക്കിയിരുന്നു.

തരാനുള്ളത് ലക്ഷങ്ങൾ

ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് നടൻ ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിലെത്തി പ്രതികരിച്ചിരിക്കുകയാണ് അ‍ഞ്ജലിയും ഭർത്താവ് ശരത്തും. 'തങ്ങൾക്ക് രണ്ടുപേർക്കും കൂടി മൂന്ന് ലക്ഷത്തിലധികം പണം സുന്ദരി അണിയറപ്രവർത്തകർ തരാനുണ്ട് എന്നാണ് അഞ്ജലിയും ശരത്തും പറയുന്നത്. സീരിയലിൽ നിന്ന് എന്നെ പുറത്താക്കിയതിൽ എനിക്ക് പ്രശ്‌നമില്ല. കാരണം പറയാതെ പുറത്താക്കിയതും നാല് മാസം ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്തതിന്റെ കൂലി തരാത്തതുമാണ് എന്റെ പ്രശ്‌നം. നിർമാതാവ് മാറിയത് കാരണം ആരോട് പോയി ചോദിക്കണം എന്ന് അറിയാത്ത അവസ്ഥയിലാണ് ഞങ്ങൾ. പുതിയ ഒരു നിർമാതാവ് വരുമ്പോൾ പഴയ സെറ്റിൽമെന്റ് എല്ലാം ക്ലിയർ ചെയ്യണം. അങ്ങനെ ക്ലിയർ ചെയ്യേണ്ട ലിസ്റ്റിൽ പോലും ഞങ്ങളുടെ പേരില്ല. സീരിയലിൽ ഒരു തുടക്കകാരിയായത് കൊണ്ടാണ് എന്നെ ഇത്തരത്തിൽ ട്രീറ്റ് ചെയ്തത് എന്നാണ് ഞാൻ കരുതുന്നത്' അ‍ഞ്ജലി പറഞ്ഞു.

നിയമപരമായി നേരിടും

ഭർത്താവ് ശരത്ത് വർഷങ്ങളായി ഈ ഫീൽഡിൽ ഉള്ള ആളാണ്. സഹ സംവിധാനത്തിൽ തുടങ്ങി അസോസിയേറ്റ് ആയി. ഒരാഴ്ചയ്ക്കകം ഈ കാര്യത്തിൽ തീരുമാനം ആയില്ല എങ്കിൽ നിയമപരമായി നേരിടും എന്നാണ് അഭിഭാഷകൻ കൂടെയായ ശരത്ത് പറയുന്നത്. 'എന്തിനും പെട്ടന്ന് പ്രതികരിക്കുന്നവൻ എന്നൊരു ചീത്തപ്പേര് എനിക്ക് ഇന്റസ്ട്രിയിലുണ്ട്. പക്ഷെ ഇത്തരം ഒരു നെറികേട് അതും സ്വന്തം ഭാര്യയോട് ചെയ്യുമ്പോൾ മിണ്ടാതെ വായ് മൂടി ഇരിക്കാൻ എനിക്ക് സാധിക്കില്ല. ഇതിന് പിന്നിൽ പ്രവൃത്തിച്ചവർ ആരാണ് എന്ന് കൃത്യമായി ഞങ്ങൾക്ക് അറിയാം. അതിന്റെ തെളിവുകളും കൈയ്യിലുണ്ട്. ഇപ്പോൾ ഈ അഭിമുഖത്തിൽ അത് പറയാം എന്നാണ് കരുതിയത്. പക്ഷെ അത് വേണ്ട സെറ്റിൽമെന്റ് ചെയ്യാം എന്ന് അവർ പറഞ്ഞത് കാരണം തൽക്കാലം പറയുന്നില്ല. ഇതുവരെ അതിന്റെ നീക്ക് പോക്ക് ഒന്നും ആയിട്ടില്ല. ഒരാഴ്ച കൂടെ ഞാൻ കാക്കും. ഇല്ലെങ്കിൽ പ്രസ് മീറ്റ് നടത്തും. ഇതിന്റെ പേരിൽ എന്നെ ഇന്റസ്ട്രിയിൽ നിന്ന് പുറത്താക്കിയാലും എനിക്ക് പ്രശ്‌നമില്ല. ഞാൻ എൽഎൽബി കഴിഞ്ഞതാണ്. ആ പണിക്ക് പോകും. അല്ലെങ്കിൽ കൂലിപ്പണിക്ക് പോകും. എന്തായാലും മിണ്ടാതിരിക്കാൻ കഴിയില്ല.'

നെറികേട് പൊറുക്കില്ല

'എനിക്കും ഭാര്യയ്ക്കും കൂടെ മൂന്ന് ലക്ഷം രൂപ കിട്ടാനുണ്ട്. ആ തുക കിട്ടിയില്ലെങ്കിലും സാരമില്ല. ഇതുപോലൊരു നെറികേട് ഇനി നടക്കാൻ പാടില്ല. എല്ലാവരും അറിയണം. നിർമാണം എന്താണെന്ന് പോലും അറിയാത്തവന്മാരാണ് ഇപ്പോൾ ഇറങ്ങിയിരിയ്ക്കുന്നത്. ഒരുപാട് നല്ല നിർമാതാക്കളുണ്ട്. പക്ഷെ ചിലർ വെറും എച്ചിത്തരം ആണ്. സുന്ദരി സീരിയലിൽ തന്നെ പ്രതിഫലം കൊടുക്കാതെ പണിയെടുക്കുന്ന പല ആർട്ടിസ്റ്റുകളും ഉണ്ട്. അവരൊക്കെ ആത്മഹത്യയുടെ വക്കിലാണ്. നിർമാതാക്കളോട് ചോദിച്ചാൽ പറയും ചാനൽ തരണം എന്ന്. ചാനലുകാരോട് ചോദിച്ചാൽ പറയും നിർമാതാവിനോട് ചോദിക്ക് എന്ന്. ഇതിനൊരു അവസാനം വേണ്ടേ. അതുകൊണ്ട് പ്രതികരിക്കും' ശരത്തും അഞ്ജലിയും പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X