'സണ്ണി ലിയോൺ ആണാണെന്നാണ് കരുതിയത്, വിജയ് ഫാൻസിനെ പേടിയാണ്, ദുരനുഭവം ഉണ്ടായത് സഹനടിയിൽ നിന്ന്'

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നടി അഞ്ജന അപ്പുകുട്ടന്റേത്. സീരിയലുകളിലൂടെയെത്തി കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ അഞ്ജന വേദിയിലെത്തുമ്പോൾ തന്നെ പ്രേക്ഷകരിലേക്ക് ചിരിപടരും. തന്റെ സ്വതസിദ്ധമായ ചിരിയും സംഭാഷണവും തന്നെയാണ് അഞ്ജനയെ ഹാസ്യ വേഷങ്ങൾ ചെയ്യുന്ന മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കിയത്. സിനിമകളിലും സജീവമാണ് അഞ്ജന. അടുത്തിടെ ഒരു ഷോയിൽ എത്തി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അഞ്ജന വെളിപ്പെടുത്തിയത് വൈറലായിരുന്നു.

നൃത്തമാണ് അ‍ഞ്ജനയ്ക്ക് സിനിമയിലേക്കും മിനിസ്ക്രീനിലേക്കുമുള്ള വഴി തുറന്നത്. മിനിസ്ക്രീനിൽ സജീവമായശേഷം നിരവധി വിദേശ സ്റ്റേജ് ഷോകളുടെയും ഭാ​ഗമായിരുന്നു അഞ്ജന. ഇപ്പോഴും അവിവാഹിതയായി തുടരുന്ന അഞ്ജന തന്റെ ഇതുവരെയുള്ള കലാ ജീവിതത്തെ കുറിച്ചും ഇന്റസ്ട്രിയിൽ നിന്നും നേരിട്ടിട്ടുള്ള ദുരനുഭവങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽ‌കിയ അഭിമുഖത്തിൽ.

Anjana Appukuttan

'ഹരിശ്രീ യൂസഫിക്കയൊക്കെയാണ് എന്നെ ആദ്യമായി സ്കിറ്റ് പഠിപ്പിച്ചത്. പിന്നീട് കെ.എസ് പ്രസാദേട്ടന്റെ ഷോയിലേക്ക് അവസരം കിട്ടി. ഡാൻസും സ്കിറ്റും ചെയ്യും എന്നതുകൊണ്ടാണ് അവസരം കിട്ടിയത്. കൈരളി തുടങ്ങിയ കാലം മുതൽ ഞാൻ കൈരളിക്കൊപ്പമുണ്ട്. കൈരളിയുടെ റിസപ്ഷനിൽ ഇരിക്കുന്നവരാണ് ചീത്ത വിളി മുഴുവൻ കേൾക്കുന്നത്.'

'ലൗഡ് സ്പീക്കർ ഭാ​ഗമായശേഷം ഒരു സിനിമാ സംവിധായകനൊക്കെ ദേഷ്യപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ആര്യയ്ക്ക് ഈ പരിപാടി മൂലം വിഷമമായിയെന്ന് അവൾ എന്നോട് പറഞ്ഞിരുന്നു. അപ്പോഴാണ് ആളുകളെ നമ്മൾ പറയുന്ന കാര്യങ്ങൾ വേദനിപ്പിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായത്. സ്ക്രിപ്റ്റ് എഴുതി തരുമ്പോൾ പറയുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.'

'ആര്യ പരാതി പറഞ്ഞശേഷം എനിക്ക് വിഷമമായി. അതുകൊണ്ട് ​ഗോസിപ്പ് പറയുമ്പോൾ കുറച്ച് കുറച്ച് പറയാൻ ഞാൻ ശ്രമിക്കാറുണ്ട്. പിന്നെ ഞാൻ ആ പരിപാടി ഇരുന്ന് കാണാറില്ലായിരുന്നു. ഞാൻ ലിമിറ്റ് ചെയ്ത് പറയാൻ‌ തുടങ്ങിയപ്പോൾ തെറിവിളി കുറഞ്ഞിരുന്നു. വിജയ് ഫാൻസൊക്കെ തെറിവിളിച്ചിരുന്നു. പുലി ഇറങ്ങിയ സമയത്ത് അതുമായി ബന്ധപ്പെട്ട് എപ്പിസോഡ് പോയിരുന്നു. അതിനുശേഷമാണ് അവർ പരിപാടിക്ക് എതിരെ രം​ഗത്ത് വന്നത്.'

'അതിനുശേഷം വിജയ് ഫാൻസിനെ പേടിയാണ് എനിക്ക്. അതുപോലെ സണ്ണി ലിയോണിനെ എനിക്ക് അറിയില്ലായിരുന്നു. സ്ക്രിപ്റ്റ് റൈറ്റർ തന്ന സ്ക്രിപ്റ്റ് ലൗഡ്സ്പീക്കറിൽ‌ ഞാൻ അവതരിപ്പിച്ചു. അതിനുശേഷം സണ്ണി ലിയോണിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് നടിയെ കുറിച്ച് എനിക്ക് മനസിലായത്. സണ്ണി ലിയോൺ ആണാണെന്നാണ് ഞാൻ അതുവരെ കരുതിയിരുന്നത്.'

Anjana Appukuttan

'പിന്നീട് ഒരിക്കൽ ലോഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി എന്ന സിനിമയെ കുറിച്ച് ഒരു എപ്പിസോഡ് ലൗഡ് സ്പീക്കറിൽ പോയിരുന്നു. അതിനുശേഷം ആ സിനിമയുടെ സംവിധായകൻ എന്നെ ഫോൺ വിളിച്ച് ദേഷ്യപ്പെട്ടു. പിന്നെ ഞാൻ കാര്യം പറഞ്ഞ് അദ്ദേഹത്തെ കൺവിൻസ് ചെയ്യിപ്പിച്ചു. അതുപോലെ മറ്റൊരു ദുരനുഭവം ഉണ്ടായത് സഹനടിയിൽ നിന്നാണ്. ഞാൻ‌ ഒരു ചാനലിൽ ഒരു പ്രോ​ഗ്രാം ചെയ്ത് വരികയായിരുന്നു.'

'ഞാനായിരുന്നു മെയിൻ ക്യാരക്ടർ. ആഴ്ചയിൽ ഒരിക്കൽ ഷൂട്ടുണ്ടാകും. ഷൂട്ട് തീർന്ന് പോകുമ്പോൾ അടുത്ത ഷൂട്ടിനുള്ള ഡേറ്റ് വരെ ഫിക്സ് ചെയ്യും. അങ്ങനെ ആ പരിപാടിയുടെ 200 എപ്പിസോഡുകൾ കഴിഞ്ഞു. കേക്ക് മുറിയൊക്കെ ഉണ്ടായിരുന്നു. എനിക്ക് മുമ്പ് എന്റെ റോൾ മറ്റൊരു ആർട്ടിസ്റ്റായിരുന്നു ചെയ്തത്. അവർ പേഴ്സൺ പ്രോബ്ലം കൊണ്ട് പിന്നീട് നിർത്തിപ്പോയി.'

'അവർക്ക് വീണ്ടും തിരികെ വരണമെന്ന് പറഞ്ഞപ്പോൾ അണിയറപ്രവർത്തകർ കാരണം പോലും പറയാതെ എന്നെ ഒഴിവാക്കി. എനിക്ക് അത് വലിയൊരു ഷോക്കായി. ഡിപ്രഷനിലേക്ക് പോയി. എന്നോട് നേരത്തെ പറഞ്ഞാൽ മതിയായിരുന്നു. അത് ആ പ്രോ​ഗ്രാമിന്റെ അണിയറപ്രവർത്തകർ ചെയ്തില്ല.'

'എന്നെ പുറത്താക്കാൻ‌ പോവുകയാണെന്ന് അവർക്കെല്ലാം അറിയാമായിരുന്നു. എന്റെ ഒപ്പം പരിപാടിയിൽ ഉണ്ടായിരുന്ന പേഴ്സണിന് പഴയ ആളെ തിരികെ കൊണ്ടുവരണമായിരുന്നു. അതിന് അവർ നടത്തിയ പ്ലെയായിരുന്നു. പിന്നീട് ആ നടിയുള്ള പരിപാടികളിൽ ഞാൻ പോകാറില്ലായിരുന്നു', എന്നാണ് അ‍ഞ്ജന അനുഭവം വെളിപ്പെടുത്തി പറഞ്ഞത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X