»   » മലയാള സിനിമയുടെ പ്രിയപ്പെട്ട താരസുന്ദരി! ഗ്ലാമറായി അഞ്ജന മേനോന്റെ പുതിയ ചിത്രങ്ങള്‍ കാണാം!!

മലയാള സിനിമയുടെ പ്രിയപ്പെട്ട താരസുന്ദരി! ഗ്ലാമറായി അഞ്ജന മേനോന്റെ പുതിയ ചിത്രങ്ങള്‍ കാണാം!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ സഹനടിയായി തുടങ്ങിയ അഞ്ജന മേനോന്‍ മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്കു എന്നിങ്ങനെ അന്യ ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ്. രാജേഷ് പിളള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലൂടെയായിരുന്നു അഞ്ജനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

കഴിഞ്ഞ വര്‍ഷങ്ങളില്‍ അഞ്ജനയെ തേടി ഒരുപാട് സിനിമകളായിരുന്നു എത്തിയിരുന്നത്. തമിഴില്‍ രണ്ട് സിനിമ ഉള്‍പ്പെടെ നിലവില്‍ അഞ്ജന അഭിനയിക്കുന്ന നാല് സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അതില്‍ സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ് അടുത്ത് തന്നെ റിലീസിനൊരുങ്ങുന്നത്.

അഞ്ജന മേനോന്‍


മലയാളത്തില്‍ നിന്നും ശ്രദ്ധിക്കപ്പെടുന്ന നടിയായി വളര്‍ന്നിരിക്കുകയാണ് അഞ്ജന മേനോന്‍. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ അന്യഭാഷകളിലും അഞ്ജനയുടെ സജീവ സാന്നിധ്യമുണ്ട്.

അരങ്ങേറ്റ ചിത്രം

രാജേഷ് പിള്ള സംവിധാനം ചെയ്ത് ട്രാഫിക് എന്ന സിനിമയിലൂടെയായിരുന്നു ആദ്യമായി അഞ്ജന സിനിമയില്‍ അഭിനയിച്ചിരുന്നത്. ആദ്യചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരുന്നില്ലെങ്കിലും പിന്നീട് നിരവധി സിനിമകളിലൂടെ അഞ്ജന ശ്രദ്ധിക്കപ്പെട്ടിരുന്നു.

3 ഡോട്ട്‌സ്

കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത 3 ഡോട്ട്‌സ് എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ അഞ്ജന അഭിനയിച്ചത്.

പുതിയ സിനിമ

അഞ്ജന അഭിനയിക്കുന്ന പുതിയ സിനിമ സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ അടുത്ത ദിവസങ്ങളില്‍ തന്നെ തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്. ഉല്ലാസ് ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

ലാല്‍, മനോജ് കെ ജയന്‍, രാഹുല്‍ മാധവ്, ബാബു ആന്റണി, പൂനം ബജ്വ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസിഫ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Actress Anjana Menon's glamours photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam