പൂജ ചെയ്യുന്നതിനിടെ വീട്ടിലുണ്ടായ അത്ഭുതം! ചിത്രം സഹിതം തെളിവ് പുറത്ത് വിട്ട് നടി അഞ്ജു അരവിന്ദ്

വര്‍ഷങ്ങളായി സിനിമയിലും സീരിയലുകളിലും തിളങ്ങി നിന്ന അഞ്ജു അരവിന്ദ് ലോക് ഡൗണിലായതോടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ ഫേസ്ബുക്കില്‍ ലൈവിലും നടി എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടില്‍ നടന്നൊരു അത്ഭുത കാര്യത്തെ പറ്റി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് നടി. തെളിവ് സഹിതം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുകയാണ് അഞ്ജു.

'ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അത്ഭുതം കണ്ടത്, തിരി കത്തിച്ചപ്പോള്‍ സാധാരണ പോലെ ആയി. ജപം കഴിഞ്ഞു നോക്കിയപ്പോള്‍ അതൊരു ഹാര്‍ട്ട് ആയി. പിന്നേം കുറേനേരം ഭാഗവന്റെ മുന്നിലിരുന്നു നോക്കിയപ്പോള്‍ അതു ശിവഭഗവാന്റെ തലയിലെ ചന്ദ്രകല ആയി മാറി എന്തൊരു വൈബ് ആണ് അല്ലേ, നമ്മളില്‍ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവം'. എന്നുമാണ് നടി പറയുന്നത്.

anju-aravind

ഒപ്പം തിരി തെളിയിച്ചതിന് ശേഷം ഹാര്‍ട്ട് ഷെയിപ്പ് ആയതും ചന്ദ്രകലയുടെ രൂപത്തില്‍ മാറി ചിത്രങ്ങളും അഞ്ജു പങ്കുവെച്ചിരുന്നു. വര്‍ഷങ്ങളായി താന്‍ തിരികത്തിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും ഒരേ സമയം ഇങ്ങനെയൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി. ഒരുപാട് പേരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

1995 ല്‍ അക്ഷരം എന്ന സിനിമയിലൂടെയാണ് അഞ്ജു വെള്ളിത്തിരയിലേക്ക് എത്തുന്നത്. സുധീഷിന്റെ നായികയായിട്ടെത്തിയാണ് അഞ്ജു ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. താരരാജാവ് മോഹന്‍ലാലിനെ കാണാന്‍ പോയ യാത്രയില്‍ നിന്നുമാണ് തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്.

anju-aravind

വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ വന്നിരുന്നു. ആദ്യ ബന്ധം വേര്‍പിരിഞ്ഞതോടെ അഞ്ജു പുനര്‍വിവാഹിതയാവുകയും ചെയ്തിരുന്നു. ഇതോടെ സിനിമയില്‍ നിന്നും വലിയ ഗ്യാപ്പ് വന്നു. ഇടയ്ക്ക് ചെറിയ വേഷങ്ങളില്‍ ഓരോ സിനിമകളിലായി അഭിനയിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ മകള്‍ക്കൊപ്പം ബാംഗ്ലൂരില്‍ കഴിയുകയാണ് നടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X