അതൊരു പ്രണയം ആയിരുന്നില്ല; 19ാം വയസ്സിൽ വിവാഹ മോചനം നേടിയതിനെക്കുറിച്ച് നടി അഞ്ജു
മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടി ആണ് നടി അഞ്ജു. ബാലതാാരമായി സിനിമളിലേക്കെത്തി പിന്നീട് ചെറിയ പ്രായത്തിൽ തന്നെ നായിക നിരയിലേക്ക് ഉയർന്ന നടിയാണ് ബേബി അഞ്ജു. നീലഗിരി, കാട്ടുകുതിര, താഴ്വാരം തുടങ്ങിയ സിനിമകളിൽ അഞ്ജു ശ്രദ്ധേയ വേഷം ചെയ്തു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അഞ്ജു.
ഒരു തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്ന അഞ്ജു. 17ാം വയസ്സിലാണ് അഞ്ജു വിവാഹം കഴിക്കുന്നത്. അച്ഛനേക്കാൾ പ്രായമുള്ളയാളുമായുള്ള വിവാഹ ബന്ധം ഒന്ന വർഷമെ നീണ്ടു നിന്നുള്ളൂ. ഇതേ പറ്റി അഞ്ജു സംസാരിച്ചു.

'അത് ലൗ മാര്യേജ് അല്ലായിരുന്നു. ആ സമയത്ത് എനിക്ക് സിനിമകൾ ചെയ്യാൻ താൽപര്യം ഇല്ലായിരുന്നു. കുടുംബമായി കഴിയണം എന്ന് കരുതി ആണ് വിവാഹം കഴിച്ചത്. പക്വതയില്ലാത്ത സമയം ആയിരുന്നു. അന്നെടുത്ത തീരുമാനം ആണ്'
'ഇത്രയും പ്രായമുള്ള ആളെയാണല്ലോ വിവാഹം കഴിക്കുന്നതെന്നൊന്നും അന്ന് തോന്നിയില്ല. ഞാൻ എപ്പോഴും അഫക്ഷൻ തേടുന്ന ആളായിരുന്നു. കാരണം എനിക്ക് ഒരു നല്ല കുടുംബം ആണുള്ളത്. ഫാമിലി ഓറിയന്റ്ഡ് ആയ ആളാണ് ഞാൻ. അങ്ങനെയെടുത്ത തീരുമാനം ആയിരുന്നു വിവാഹം'

'പക്ഷെ ചില സമയത്ത് എല്ലാം നല്ല രീതിയിൽ പോവണം എന്നില്ല.ചില സമയത്ത് ഞാനും തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിൽ കുറ്റബോധം ഇല്ല. അതെല്ലാം ഒരു പാഠം ആണ്. ചിലർ പറഞ്ഞാൽ മനസ്സിലാവും. ചിലർക്ക് അനുഭവിച്ചാലേ തിരിച്ചറിവ് വരൂ.
വിവാഹ മോചനത്തിന് ശേഷം ആദ്യമാെക്കെ കുറച്ച് സ്ട്രസ് ആയിരുന്നു. കാരണം എനിക്കപ്പോൾ 19 വയസേ ഉള്ളൂ'

'ആ സമയത്ത് എന്റെ അമ്മ നല്ല പോലെ പിന്തുണച്ചു. ഇത് ഒരു അവസാനമല്ലെന്ന് അമ്മ പറയുമായിരുന്നു. ഇതാണ് അവസാനം എന്ന് കരുതി ഇവിടെ കുടങ്ങിയാൽ മുന്നോട്ട് പോവാൻ പറ്റില്ലെന്ന്. പിന്നീട് ഞാൻ ജോലിയിൽ ശ്രദ്ധ ചെലുത്തി'
'ഇപ്പോഴും എനിക്ക് വർക്കും ഫാമിലിയും ആണ് പ്രധാനം. എന്റെ മകൻ ഒരു സ്വീറ്റ് ബോയ് ആണ്. എന്റെ സ്വഭാവം തന്നെയാണ് അവനും. കുടുംബത്തെക്കുറിച്ചും ഏത് സാഹചര്യത്തിൽ എങ്ങനെ പെരുമാറണം എന്നും അവന് അറിയാം'

'എന്റെ അമ്മയും അച്ഛനുമാണ് അവനെ നോക്കിയത്. ഞാൻ വർക്കിൽ ആയിരുന്നു. ആറ് വയസ് വരെ അവരാണ് നോക്കിയത്. എനിക്കും മകനുമിടയിൽ മറ്റാരുമില്ല. അമ്മയും മകനും എന്നതിലപ്പുറം ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. എന്തായാലും ഞങ്ങൾ പരസ്പരം പങ്കുവെക്കും'
'എന്നാൽ മാത്രമേ അവർക്ക് നമ്മളോട് ഒരു വിശ്വാസം വരൂ. എന്റെ അമ്മ മരിച്ച സമയമാണ് എന്നെ ഏറെ ബാധിച്ചത്. അച്ഛനെയും അമ്മയെയും പൂർണമായും ആശ്രയിക്കുന്ന ആളായിരുന്നു ഞാൻ. ഞാൻ സ്ട്രോങ്ങും ബോൾഡും ആണെങ്കിലും അച്ഛന്റെയും അമ്മയുടെയും അടുത്ത് നമ്മൽ ഡിപന്റഡ് ആണ്'

'എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ആദ്യം ഞാൻ അമ്മയെയും അച്ഛനെയും ആണ് തേടിയിരുന്നത്. ആദ്യം പാട്ടി ആണ് എന്നെ വിട്ട് പോയത്. എന്നെ വളർത്തിയതെല്ലാം പാട്ടി ആണ്. എന്റെ ചെറിയ പ്രായത്തിലാണ് പാട്ടി മരിക്കുന്നത്. അതിന് ശേഷം അമ്മ പോയപ്പോഴാണ് എന്റെ ജീവിതം മാറിയത്'
ഇപ്പോൾ ഞാനെടുക്കുന്ന ശക്തമായ തീരുമാനങ്ങൾക്ക് സപ്പോർട്ട് അമ്മ പറഞ്ഞ തന്ന കാര്യങ്ങളാണെന്നും അഞ്ജു പറഞ്ഞു.


Click it and Unblock the Notifications











