എനിക്ക് മുന്‍പ് അദ്ദേഹം 3 തവണ കെട്ടി! എന്നെക്കാളും പ്രായമുള്ള മക്കള്‍ ഉണ്ടായിരുന്നു; ഭര്‍ത്താവിനെ പറ്റി അഞ്ജു
ചില നടിമാര്‍ എന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ്. അവരിലൊരാളാണ് അഞ്ജു. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ അഞ്ജു മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും സജീവമായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ അഭിനേത്രിയെന്ന നിലയില്‍ പ്രശസ്തിയിലേക്ക് വളരാന്‍ നടിയ്ക്ക് സാധിച്ചെങ്കിലും വിചാരിച്ചത് പോലെ കരിയറുമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല.
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് നടന്‍ ടൈഗര്‍ പ്രഭാകറുമായി അഞ്ജു പ്രണയത്തിലാവുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ച് ശ്രദ്ധേയനായ നടനുമായി അഞ്ജുവിന്റെ വിവാഹവും കഴിഞ്ഞു. എന്നാല്‍ നാല് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിയേണ്ടി വന്നുവെന്നാണ് നടി പറയുന്നത്.

ബാലതാരമായി സിനിമയിലെത്തിയ അഞ്ജു ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് നായികയാവുന്നത്. പല ഭാഷകളിലും സജീവമായി അഭിനയിക്കുന്നതിനിടയില്‍ ടൈഗര്‍ പ്രഭാകറുമായി ഇഷ്ടത്തിലായി. 1996 ലായിരുന്നു പ്രഭാകറുമായിട്ടുള്ള അഞ്ജുവിന്റെ വിവാഹം. ആ സമയത്ത് നടിയ്ക്ക് കേവലം 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
തെലുങ്ക് സിനിമയിലെ പ്രശസ്തനായ നടനായിരുന്നു ടൈഗര്‍ പ്രഭാകര്‍. ഒത്തിരി പ്രതീക്ഷകളുമായി അദ്ദേഹത്തെ വിവാഹം കഴിച്ചെങ്കിലും നടി ഉദ്ദേശിച്ചത് പോലൊരു ജീവിതമായിരുന്നില്ല. നാല് മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് നടി അയാളില്‍ നിന്നും ബന്ധം വേര്‍പ്പെടുത്തുന്നത്. അങ്ങനെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ നടി മാതാപിതാക്കളുടെ കൂടെ പോവുകയായിരുന്നു. ഇപ്പോഴും മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുകയാണ്.
ടൈഗര്‍ പ്രഭാകറുമായിട്ടുള്ള ദാമ്പത്യത്തില്‍ ജനിച്ച മകന്‍ അര്‍ജുന്‍ പ്രഭാകര്‍ നടിയുടെ കൂടെയാണ്. ഇപ്പോള്‍ നാല്‍പത്തിയൊന്‍പത് വയസ്സുള്ള അഞ്ജു തന്റെ ദാമ്പത്യ ജീവിതം തകരാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തന്റെ വിവാഹത്തെ കുറിച്ചും ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോന്നതിന്റെ കാരണവും തുറന്ന് പറഞ്ഞത്.

'എനിക്ക് 17 വയസ്സുള്ളപ്പോള്‍ പ്രശസ്ത നടന്‍ ടൈഗര്‍ പ്രഭാകറിനെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിച്ച് കുറച്ച് കാലങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മുന്‍പും വിവാഹിതനായതിനെ കുറിച്ചൊക്കെ ഞാനറിയുന്നത്. എന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് അദ്ദേഹം മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. മാത്രമല്ല ആ ബന്ധങ്ങളില്‍ എന്നെക്കാളും പ്രായമുള്ള പെണ്‍മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.'
ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതോടെ ഞാന്‍ അദ്ദേഹത്തെ വിട്ടു പോവുകയായിരുന്നു. ആ സമയത്ത് ഞാന്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2001 ല്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് താന്‍ കേട്ടതെന്നും അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു.
പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് വിവാഹിതയായ അഞ്ജു കേവലം പത്തൊന്‍പത് വയസുള്ളപ്പോഴാണ് സിംഗിള്‍ മദറാവുന്നത്. അവിടുന്നിങ്ങോട്ട് മകന്റെ കാര്യങ്ങള്‍ നോക്കി ജീവിക്കുകയായിരുന്നു. ഇടയ്ക്ക് സിനിമയിലേക്ക് നടി തിരികെ വന്നെങ്കിലും അമ്മയുടെ മരണത്തോട് കൂടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചു. പിന്നീട് സഹോദരനൊപ്പം അഞ്ജുവും മകനും ഓസ്‌ട്രേലിയയിലേക്ക് പോവുകയായിരുന്നു.


Click it and Unblock the Notifications