തടിച്ചിയാണെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി! മീനയും ഖുശ്ബുവും തടിച്ചികളായിട്ടും അവര്‍ക്ക് സിനിമ കിട്ടിയെന്ന് അഞ്ജു

ബേബി അഞ്ജുവില്‍ നിന്നും നടി അഞ്ജു പ്രഭാകറിലേക്കുള്ള നടിയുടെ വളര്‍ച്ച പ്രേക്ഷകരുടെ മുന്നിലൂടെയായിരുന്നു. ഒന്നര വയസ് മുതല്‍ അഭിനയത്തില്‍ സജീവമായിരുന്ന നടിയാണ് അഞ്ജു. സംവിധായകന്‍ മഹേന്ദ്രന്‍ ഒരു പരിപാടിയില്‍ വച്ച് അഞ്ജുവിനെ കണ്ടതോടെയാണ് സിനിമയില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിക്കുന്നത്.

പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമടക്കം പല ഭാഷകളില്‍ ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ ചെയ്തു. നായികയായും നെഗറ്റീവ് ഷേഡുള്ള വേഷങ്ങള്‍ പോലും അഞ്ജു അവതരിപ്പിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നുള്ള മാറ്റി നിര്‍ത്തലുകള്‍ തനിക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടെന്നാണ് അഞ്ജുവിപ്പോള്‍ പറയുന്നത്.

anju

മുന്‍നിര നടിയായി സിനിമയില്‍ നിറഞ്ഞ് നിന്ന കാലത്താണ് അഞ്ജു വിവാഹിതയാവുന്നത്. ശേഷം സിനിമയില്‍ നിന്നും അകലം പാലിച്ചു. എന്നാല്‍ ശരിക്കും തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു എന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പുതിയൊരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജു.

ഇത്രയും പണം തന്നാല്‍ മാത്രമേ അഭിനയിക്കൂ, നല്ല കഥാപാത്രം തന്നാല്‍ മാത്രമേ അഭിനയിക്കൂ എന്നൊന്നും ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു അഭിനേത്രി എന്ന നിലയില്‍, എനിക്ക് ലഭിക്കുന്ന ഏത് വേഷവും ചെയ്യണമെന്നേ എനിക്ക് തോന്നിയിട്ടുള്ളു. പക്ഷേ ഇപ്പോഴും എന്നെ ഒറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലെന്നാണ് അഞ്ജു പറയുന്നത്.

ഞാനൊരു തടിച്ചിയായിരുന്നു എന്നതിന്റെ പേരില്‍ തമിഴ് സിനിമയില്‍ നിന്നും അവസരങ്ങള്‍ കുറഞ്ഞുവെന്നാണ് അഞ്ജു പറയുന്നത്. പലപ്പോഴും അമ്മ കഥാപാത്രങ്ങളിലേക്കും പെങ്ങളുടെ വേഷം ചെയ്യാനും മാത്രമാണ് പലരും എന്നോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് ഞാന്‍ മലയാളത്തിലേക്ക് പോവുന്നത്.

anju-1

അവിടെ അഭിനയത്തിന് മാത്രം പ്രധാന്യം കൊടുക്കുന്ന കഥാപാത്രങ്ങള്‍ കിട്ടിയതിനാല്‍ ഞാന്‍ അഭിനയിച്ചു. അതേസമയം തമിഴ് സിനിമയിലെ മുന്‍നിരയിലുള്ള ഖുശ്ബു, മീന തുടങ്ങിയ നടിമാരും എന്നെ പോലെ തടിച്ചികളായിരുന്നു. എന്നിട്ടും അവര്‍ക്ക് മാത്രം അവസരങ്ങള്‍ ലഭിച്ചു. അങ്ങനൊരു കാരണത്താല്‍ എന്നെ മാത്രം എന്തിനാണ് മാറ്റി നിര്‍ത്തിയതെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്.

സിനിമയില്‍ നന്നായി അഭിനയിച്ച് പരിചയമുള്ളവര്‍ ഇല്ലെന്ന് പറഞ്ഞ് പലരും വിലപിക്കാറുണ്ട്. പക്ഷേ നല്ല അഭിനേതാക്കളെ അവര്‍ ക്ഷണിക്കാറില്ല. ഞാനിപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കുകയാണ്. ഇതിലൂടെ എന്നെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്നും അഞ്ജു അഭിമുഖത്തില്‍ വ്യക്തമാക്കി.

കന്നഡ സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ നടന്‍ ടൈഗര്‍ പ്രഭാകറിനെയാണ് അഞ്ജു വിവാഹം കഴിച്ചത്. ഇരുവരും ഒരു വര്‍ഷത്തോളം മാത്രമേ ജീവിച്ചിട്ടുള്ളു. അതിന് ശേഷം വേര്‍പിരിയുകയായിരുന്നു. അഞ്ജുവിനെക്കാളും മുപ്പത് വയസ് വ്യത്യാസമായിരുന്നു ഭര്‍ത്താവിനുണ്ടായിരുന്നത്. പ്രഭാകറുമായിട്ടുള്ള വിവാഹത്തിന് ശേഷം വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ നടി അഭിനയിച്ചിട്ടുള്ളു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X