''അയ്യോ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയല്ലോ'' എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞിട്ടുണ്ട്; നടി അഞ്ജു

ഒന്നര വയസ്സ് മുതല്‍ അഭിനയിച്ചു തുടങ്ങി പിന്നീട് സിനിമയിലെ നായികയായി മാറിയ താര സുന്ദരിയാണ് അഞ്ചു. ബാലതാരത്തില്‍ നിന്നും സൂപ്പര്‍താരങ്ങളുടെ നായികയായി വളര്‍ന്ന് നടി വളരെ പെട്ടെന്നാണ് സിനിമ ഉപേക്ഷിച്ചു പോകുന്നത്. പത്തൊന്‍പതാം വയസില്‍ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖനായ നടനുമായി വിവാഹിതയായി.

ചെറിയ പ്രായത്തില്‍ വിവാഹിതയാവുകയും ഒരു കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്ത അഞ്ജു പിന്നീട് സിനിമ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം നടി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി. ഇപ്പോഴിതാ നടിയുടെ പുതിയൊരു അഭിമുഖം വൈറലാവുകയാണ്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ സിനിമ ജീവിതത്തെക്കുറിച്ചും പ്രേക്ഷകരില്‍ നിന്നും ലഭിച്ച വിമര്‍ശനങ്ങളെ പറ്റിയും നടി പറഞ്ഞത്.

anju

തന്റെ പേരില്‍ വന്ന ഗോസിപ്പുകളെ കുറിച്ച് അഞ്ജു പറയുന്നതിങ്ങനെയാണ്... 'കേളടി കണ്മണി' എന്ന സിനിമയില്‍ നായികയായ കാലത്ത് എന്നെ പറ്റി ഗോസിപ്പുകള്‍ വന്നിരുന്നു. 'അയ്യോ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയല്ലോ' എന്ന് പറഞ്ഞ് ഞാന്‍ കുറെ കരഞ്ഞു. അപ്പോള്‍ മഹേന്ദ്രന്‍ സാര്‍ സമാധാനിപ്പിക്കും. 'ഈ ഇന്‍ഡസ്ട്രിയല്‍ ഗോസിപ്പ് എന്ന് പറയുന്നത് സൗജന്യമായ പരസ്യമാണ്. ഗോസിപ്പ് വരികയാണെങ്കില്‍ നിങ്ങള്‍ പ്രശസ്ത ആണെന്നാണ് അതിനര്‍ത്ഥം' എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കും.

സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്താണെങ്കിലും താന്‍ ബോഡിഷെമിങ്ങിന് ഇരയായിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടുള്ള യാത്ര മുടക്കരുത് എന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുള്ളത്. അഭിനയത്തില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. നായിക വേഷം തന്നെ വേണമെന്നൊന്നും എനിക്ക് വാശി ഇല്ലായിരുന്നു.

എല്ലാ ഭാഷകളിലും അഭിനയിച്ചു. അന്ധയായാലും മൂകയായാലും ഭ്രാന്തി ആയാലും വില്ലത്തി ആയാലും ഞാന്‍ ഏറ്റെടുക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നിലൂടെ വരച്ചിടാന്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് സീരിയലുകളും തിരഞ്ഞെടുത്തതെന്ന് അഞ്ജു പറയുന്നു.

anju

താന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ശ്രദ്ധിച്ചിരുന്നതായി നടി പറഞ്ഞു. നമുക്ക് ഇഷ്ടമുള്ളതിനോട് യേസ് എന്നും ഇഷ്ടം ഇല്ലാത്തതിനോട് നോ എന്നും പറയണം. അഭിനയിക്കാന്‍ ഇഷ്ടം തോന്നാത്ത കഥാപാത്രങ്ങള്‍ ആണെങ്കില്‍ ചെയ്യില്ലെന്ന് തന്നെ പറയണം. ആരും അതിന് നിര്‍ബന്ധിക്കില്ല. പണ്ട് ഇതുപോലുള്ള പ്രശ്‌നങ്ങള്‍ എനിക്കും നേരിടേണ്ടതായി വന്നിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നിന്ന് ഇറങ്ങി പോരുകയും ചെയ്തു.

അന്നൊന്നും കാരവന്‍ ഇല്ല. ലൊക്കേഷന് അടുത്തുള്ള വീടുകളില്‍ നിന്നാണ് മേക്കപ്പും കോസ്റ്റ്യൂമും ചേഞ്ചുമൊക്കെ ചെയ്യാറുള്ളത്. ഇപ്പോള്‍ പണ്ടത്തെ നടിമാര്‍ക്കെതിരെ നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. ഞങ്ങളൊക്കെ ഒരുപാട് അനുഭവിച്ചു എന്നിട്ടും പരാതി പറഞ്ഞില്ല എന്നാണ് പലരും പറയുന്നത്. പക്ഷേ ഞങ്ങള്‍ ഡിമാന്‍ഡ് ചെയ്യാറില്ലായിരുന്നു. കാരണം അത്രയ്ക്ക് സൗകര്യങ്ങളെ അന്ന് ഉണ്ടായിരുന്നുള്ളൂ. ആണിനും പെണ്ണിനും എല്ലാവര്‍ക്കും ഒരേ കഷ്ടപ്പാടായിരുന്നുവെന്നും' അഞ്ജു കൂട്ടി ചേര്‍ത്തു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X