'മീര ​ഗർഭിണിയാണോ..?', ആൻ അ​ഗസ്റ്റിനൊപ്പം മീര നന്ദനും ഭാവി വരൻ ശ്രീജുവും, ഓരോന്നും ഇഴകീറി പരിശോധിച്ച് ആരാധകർ!

ആൻ അ​ഗസ്റ്റിനെന്ന പേര് കേൾക്കുമ്പോൾ സിനിമാപ്രേമികൾക്ക് ആദ്യം ഓർമ വരിക എൽസമ്മ എന്ന ആൺകുട്ടി സിനിമയാണ്. അച്ഛന് സിനിമാ പാരമ്പര്യമുണ്ടെങ്കിൽ കൂടിയും അതൊന്നുമല്ല ആനിനെ മലയാള സിനിമയുടെ ഭാ​ഗമാക്കിയത്. അപ്രതീക്ഷിതമായി ഒരിക്കൽ അ​ഗസ്റ്റിന്റെ വീട്ടിൽ സന്ദർശനം നടത്തിയപ്പോഴാണ് ലാൽ ജോസ് ആൻ അ​ഗസ്റ്റിനെ കാണുന്നത്. ലാൽ ജോസ് വീട്ടിലേക്ക് ചെന്നപ്പോൾ വാതിൽ തുറന്ന് സ്വീകരിച്ചത് ആൻ ആയിരുന്നു.

ആ സമയത്തെ ആനിന്റെ വേഷവും സംസാരവും പ്രകൃതവുമെല്ലാമാണ് സ്വന്തം സിനിമയിലേക്ക് ആനിനെ തെരഞ്ഞെടുക്കാൻ ലാൽ ജോസിനെ പ്രേരിപ്പിച്ചത്. കോളജ് പഠനം കഴിഞ്ഞ് നിൽക്കുന്ന സമയത്തായിരുന്നു ആനിന്റെ സിനിമാ പ്രവേശനം. 'ഞാനൊരു ഹാര്‍ഡ് വര്‍ക്കോ സ്ട്രഗിളോ ഇല്ലാതെ വന്നയാളാണ്. ഞാന്‍ സിനിമയെ അത്ര സീരിയസായി നോക്കികണ്ടിട്ടില്ല. അതിന് ഞാന്‍ റിഗ്രറ്റ് ചെയ്യുന്നുണ്ട്.'

Ann Augustine, Meera Nandan

'സിനിമയെ കുറച്ചുകൂടി സീരിയസായി ഞാൻ കാണണമായിരുന്നു. ഞാന്‍ ആ കാലത്ത് അത് കൊടുത്തിട്ടില്ല. അന്ന് അത്രമാത്രം ചിന്തിച്ചിരുന്നില്ല. കോളേജ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ അഭിനയിക്കുന്നത്', എന്നാണ് സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കിൽ ആൻ പറഞ്ഞത്.

മുപ്പത്തിയഞ്ചുകാരിയായ ആൻ ആ​ഗസ്റ്റിൻ ഇപ്പോൾ വളരെ സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യാറുള്ളു. ഒരിടവേളയ്ക്ക് ശേഷം ആൻ ചെയ്ത മലയാള സിനിമ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ്. ചുരുങ്ങിയ കാലത്തെ സിനിമാ ജീവിതം കൊണ്ട് തന്നെ ഒട്ടനവധി സുഹൃത്തുക്കളെ ആൻ സമ്പാദിച്ചിട്ടുണ്ട്.

അക്കൂട്ടത്തിൽ ഒരാളാണ് നടിയും ​ഗായികയും ദുബായിൽ ആർജെയുമായ മീര നന്ദൻ. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെയായിരുന്നു മീരയുടെ വിവാഹ​ നിശ്ചയം നടന്നത്. വളരെ പ്രൈവറ്റായി നടന്ന ചടങ്ങിൽ അതിഥിയായി എത്തിയവരിൽ ഒരാൾ ആൻ അ​ഗസ്റ്റിനായിരുന്നു. സുഹൃത്ത് എന്നതിലുപരി സഹോദരിയായാണ് ആൻ മീരയെ കാണുന്നത്.

ഇപ്പോഴിതാ മീരയ്ക്കും ഭാവി വരൻ ശ്രീജുവിനും ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ആൻ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. 'ഞാൻ മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് എനിക്ക് പറയാൻ ഉള്ളത്. അതിനാൽ ഞാൻ അത് വീണ്ടും പറയാം... ഞാൻ എന്നേക്കും നിങ്ങളുടെ അരികിലുണ്ടാകും. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു', എന്നാണ് ആൻ കുറിച്ചത്. ബേബി സിസ്റ്റർ‌ എന്നാണ് മീരയെ ആൻ ഹാഷ്ടാ​ഗിലൂടെ വിശേഷിപ്പിച്ചത്.

Ann Augustine, Meera Nandan

സിംപിൾ ലുക്കിലാണ് ആനും മീരയും ഭാവി വരൻ ശ്രീജുവും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ കുറിപ്പ് വൈറലായതോടെ ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫോട്ടോയിൽ ചുരിദാർ ലുക്കിൽ പ്രത്യക്ഷപ്പെട്ട മീര ​ഗർഭിണിയാണോ എന്നായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നത്. മറ്റ് ചിലർ പതിവുപോലെ ശ്രീജുവിന്റെയും പണത്തെയും രൂപത്തെയും കുറിച്ചുള്ള കമന്റുകളാണ് പങ്കിട്ടത്.

വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ മുതൽ മീരയുടെ വരൻ ശ്രീജുവിന് നേരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. ശ്രീജുവിന്റെ രൂപത്തെ ചൊല്ലിയാണ് വിമർശനങ്ങൾ ഏറെയും. ജോഡി പൊരുത്തം പോലും നോക്കാതെ മീര ശ്രീജുവിന്റെ പണം കണ്ട് വിവാഹത്തിന് സമ്മതിച്ചുവെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും രക്ഷിതാക്കൾ പരസ്പരം സംസാരിച്ചു. തുടർന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നെത്തി. ശേഷം ഇരുവരും സംസാരിച്ച് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാല്‍ ജോസാണ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014ല്‍ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നടയിലും മീര അരങ്ങേറി.

More from Filmibeat

Read more about: ann augustine meera nandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X