For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഗ്ലാമറസ് വേഷങ്ങൾ‌ ‍ഞാൻ ചെയ്യില്ല, ഈ കുട്ടിക്ക് മലയാളം അറിയില്ലേ?'; മനസ് തുറന്ന് ‌നടി ആൻ അ​ഗസ്റ്റിൻ!

  |

  എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമ മാത്രം മതി മലയാളിക്ക് ആൻ അ​ഗസ്റ്റിൻ എന്ന നടിയെ ഓർമിക്കാൻ. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയം കവരാൻ കഴിഞ്ഞ നായിക കൂടിയാണ് ആൻ അ​ഗസ്റ്റിൻ.

  മുപ്പത്തിനാലുകാരിയായ ആൻ 2010ലാണ് മലയാള സിനിമയിലേക്ക് അരങ്ങേറിയത്. നടൻ അ​ഗസ്റ്റിന്റെ മകളായ ആനിനെ സിനിമയിലേക്ക് വളരെ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ സംവിധായകൻ ലാൽ ജോസ് കാസ്റ്റ് ചെയ്തത്.

  Also Read: 'മൂത്തമകളുടെ വിവാഹം 21ആം വയസിൽ‌ കഴിഞ്ഞു, അനുവിന്റേത് നീണ്ട് പോകുന്നതിൽ സങ്കടമുണ്ട്'; അനുവിനെ കുറിച്ച് അച്ഛൻ!

  കുഞ്ചാക്കോ ബോബനായിരുന്നു എൽസമ്മ എന്ന ആൺകുട്ടിയിലെ നായകൻ. എൽസമ്മ എന്ന സാധാരണ നാട്ടിൻ പുറത്തുകാരിയായ പെൺകുട്ടിയുടെ‌ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. ഇന്ദ്രജിത്ത്, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  എൽസമ്മ എന്ന ആൺകുട്ടിക്ക് ശേഷം അർജുനൻ സാക്ഷി എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് ആൻ അ​ഗസ്റ്റിൻ നായകയായത്.

  Also Read: പ്രഭാസിനെ കണ്ട് ആവേശം മൂത്ത ആരാധകർ പടക്കം പൊട്ടിച്ചു; തിയറ്ററിൽ തീപിടുത്തം

  ജ​ഗതി ശ്രീകുമാർ അടക്കമുള്ളവരും സിനിമയുടെ ഭാ​ഗമായിരുന്നു. അർജുനൻ സാക്ഷിക്ക് ശേഷം മുഴുനീള ഹാസ്യ ചിത്രം ത്രീ കിങ്സിലും ആൻ നായികയായി. ഇപ്പോഴും പലരും റിപ്പീറ്റ് അടിച്ച് കാണുന്ന സിനിമ കൂ‌ടിയാണ് ത്രീ കിങ്സ്. ശേഷം ഓർഡിനറി എന്ന കുഞ്ചാക്കോ ബോബൻ സിനിമയിലും ഒരു നായിക വേഷം ആൻ അ​ഗസ്റ്റിൻ ചെയ്തു.

  ബിജു മേനോൻ, ശ്രിത, ആസിഫ് അലി തുടങ്ങിയവരായിരുന്നു ഓർഡിനറിയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ശേഷം വാദ്യാർ, ഫ്രൈഡെ, പോപ്പിൻസ്, ഡാ തടിയാ, റബേക്ക ഉതുപ്പ്, സിം, ആർട്ടിസ്റ്റ്, നീന തുടങ്ങിയ സിനിമകളിലും ആൻ അഭിനയിച്ചു.

  Also Read: തിയറ്ററിൽ ചീത്ത വിളി, അന്ന് രാത്രി തന്നെ മാറ്റം വരുത്തി; മഴവില്ല് സിനിമ ദുരന്തമായെന്ന് നിർമാതാവ്

  സോളോയാണ് ആൻ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ. ദുൽഖർ സൽമാൻ നായകനായ സോളോ 2017ലാണ് പുറത്തിറങ്ങിയത്. ശേഷം ആൻ അ​ഗസ്റ്റിനെ സിനിമകളിലൊന്നും കണ്ടില്ല. പക്ഷെ സോഷ്യൽമീഡിയയിൽ നടി സജീവമായിരുന്നു.

  ഇപ്പോഴിത നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആൻ അ​ഗസ്റ്റിൻ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെയാണ് താരം തിരിച്ച് വരവ് നടത്താൻ പോകുന്നത്. ഷൂട്ടിങ് പൂർത്തിയായ സിനിമ റിലീസിന് തയ്യറെടുക്കുകയാണ്.

  അതേസമയം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് ആൻ. പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ ആൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. താൻ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്നാണ് ആൻ പറയുന്നത്.

  ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഗ്ലാമറസ് വേഷങ്ങളെ കുറിച്ച് നടി ആന്‍ സംസാരിച്ചത്. ഗ്ലാമറസ് റോളില്‍ ആന്‍ ആഗസ്റ്റിനെ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

  'ഗ്ലാമറസ് വേഷങ്ങള്‍ ഞാന്‍ ചെയ്യുമെന്ന് തോന്നുന്നില്ല. എനിക്ക് ചേരുന്ന കംഫര്‍ട്ടബിളായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് ആഗ്രഹം. ഞാന്‍ ഇതുവരെ അത്തരം വേഷങ്ങള്‍ ചെയ്തിട്ടില്ല.'

  'അതുകൊണ്ട് തന്നെ അത്തരം വേഷങ്ങള്‍ ചെയ്യുമെന്നും ഞാന്‍ കരുതുന്നില്ല. ഈ കുട്ടിക്ക് മലയാളം അറിയില്ലേ എന്നാണ് എന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾക്കും മറ്റും ആവര്‍ത്തിച്ച് വരുന്ന കമന്റുകളിലൊന്ന്. പലരും എന്നോട് ചോദിക്കാറുമുണ്ട്. എനിക്ക് നല്ല അസലായി മലയാളം അറിയാം.'

  'പക്ഷെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ ഞാന്‍ തനി കോഴിക്കോട്ടുകാരിയാണ് അതുകൊണ്ട് ഞാന്‍ തനി കോഴിക്കോടന്‍ മലയാളമാണ് പറയാറുള്ളത്.'

  'നമ്മള്‍ തിരിച്ച് എറണാകുളത്തൊക്കെ വരുമ്പോള്‍ അച്ചടി മലയാളത്തിലൊന്നും എനിക്ക് ഇന്റര്‍വ്യൂകളില്‍ സംസാരിക്കാന്‍ പറ്റില്ല. ഇക്കാര്യം നോര്‍മലൈസ് ചെയ്യാന്‍ നോക്കുമ്പോഴാണ് ഇതെന്താണ് ഇവള്‍ ഇങ്ങനെ സംസാരിക്കുന്നത് എന്ന് ആളുകള്‍ക്ക് പലപ്പോഴും തോന്നുന്നത്' ആൻ അ​ഗസ്റ്റിൻ പറഞ്ഞു.

  Read more about: actress
  English summary
  Actress Ann Augustine Open Up About Glamorous Roles In Movies, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X