For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി, മടങ്ങി വരവിനെ കുറിച്ച് ആൻ അഗസ്റ്റിൻ

  |

  എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളാണ് ആൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ആൻ പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രത്തെയായിരുന്നു ആൻ ചിത്രത്തിൽ അവതരിപ്പിച്ചത്. എൽസമ്മ എന്ന ആൺകുട്ടി കൂടാതെ അർജുനൻ സാക്ഷി, ത്രി കിംഗ്സ്, ഓഡിനറി , ടാ തടിയാ, സോളോ തുടങ്ങിയ സിനമകളിൽ അഭിനയിച്ചിരുന്നു. ഛായാഗ്രാഹകനായ ജോമാൻ ടി. ജോണുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ആൻ.

   Ann Augustine

  വിവാഹമോചനത്തിന് ശേഷം നടി വീണ്ടും സിനിമയിൽ സജീവമാവാൻ തയ്യാറെടുക്കുകയാണ്. ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ മടങ്ങി വരവ്. നടൻ സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിൽ നായകനായി എത്തുന്നത് .എഴുത്തുകാരനായ എം മുകുന്ദനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അഭിനയത്തിൽ മാത്രമല്ല നിർമ്മാണത്തിലും നടി ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ബാംഗ്ലൂരിൽ മരിമാർ എന്നൊരു ഫിലിം പ്രൊഡക്ഷൻ ഹൗസിന്റെപ്രവർത്തനവുമായി തിരക്കിലാണ് താരം.

  അന്ന് താൻ പറയുന്നത് കേൾക്കാൻ ആരും ശ്രമിച്ചില്ല, സംഭവിച്ചതിനെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

  ഇപ്പോഴിത വിവാഹമോചനത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും സംസാരിക്കുന്ന ആനിന്റെ വാക്കുകളാണ് ഇപ്പോൾ​ ശ്രദ്ധ നേടുന്നത്. പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹമെന്നാണ് ആൻ പറയുന്നത്. "ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാൻ," വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആൻ മനസ്സു തുറന്നത്.

  സീരിയലിൽ നിന്ന് അർച്ചന മാറിയത് ഇതുകൊണ്ടോ, കേരളത്തിലേയ്ക്ക് മടങ്ങി വരില്ലേ എന്ന് ആരാധകർ

  "ജീവിതത്തിൽ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഒരു ദിവസം തീരുമാനിച്ചു- ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ. ക്രിയേറ്റീവായ എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച് ബാംഗ്ലൂരിലേക്ക് പോന്നു. മിരമാർ തുടങ്ങി. പ്രൊഡക്ഷൻ ഹൗസ് എനിക്ക് അറിയാത്ത മേഖലയായിരുന്നു. ഒരുപാട് അധ്വാനിച്ചു. നല്ലൊരു ടീം ഉണ്ടാക്കി ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു." ആൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു,

  മടങ്ങി വരവിൽ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. പുത്തൻ ചിത്രങ്ങളും തന്റെ വിശേഷങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. 2014 ആണ് ആനും ജോമോനും തമ്മിൽ വിവാഹിതരാവുന്നത്. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോനാണ് സമർപ്പിച്ചത്.

  ചേര്‍ത്തല കുടുംബ കോടതയില്‍ ജോമോനാണ് ഹര്‍ജി നല്‍കിയത്

  . ആനെറ്റ് അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. ഹൈസ്കൂൾ വരെ കോഴിക്കോട് പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂളിലും, തുടർന്ന് എസ്എസ്എൽസി തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. തൃശൂർ സേക്രട്ട് ഹേർട്ട് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഹയർ സെക്കൻഡറി വിദ്യാഭ്യാസവും, 2007-ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടി.

  Read more about: ann augustine
  English summary
  Actress Ann Augustine Opens Up Her divorce And Back To Work
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X