twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന് ഇപ്പോഴും മെസേജ് അയക്കാറുണ്ട്, ആ നമ്പർ ഉപയോ​ഗിക്കുന്നത് മറ്റാരോ ; ആൻ അ​ഗസ്റ്റിൻ

    |

    എൽസമ്മ എന്ന ആൺകുട്ടി എന്ന ലാൽജോസ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആൻ അ​ഗസ്റ്റിൻ. നിരവധി സിനിമകളിൽ താരം പിന്നീട് അഭിനയിക്കുകയും കുറച്ച് കാലത്തേക്ക് സിനിമയിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. ബി​ഗ് സ്ക്രീനിൽ‌ കണ്ടില്ലെങ്കിലും നടി നിർമാണ മേഖലയിൽ സാന്നിധ്യം അറിയിച്ചിരുന്നു. എൽസമ്മ എന്ന സിനിമയ്ക്ക് ശേഷം ആർട്ടിസ്റ്റ്, നീന തുടങ്ങിയ സിനിമകളിലാണ് ആൻ അ​ഗസ്റ്റിൻ ശ്രദ്ധേയ വേഷം ചെയ്തത്.

    സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന അ​ഗ​സ്റ്റിൻ 2013 ലാണ് മരിക്കുന്നത്.

    Also Read: 'കഴിഞ്ഞതൊന്നും ഒരിക്കലും മറക്കില്ല, ഇപ്പോൾ സിം​ഗിളാണ് മിം​ഗിളാകാൻ താൽപര്യമില്ല'; വിവാഹത്തെ കുറിച്ച് മേഘ്ന!<br />Also Read: 'കഴിഞ്ഞതൊന്നും ഒരിക്കലും മറക്കില്ല, ഇപ്പോൾ സിം​ഗിളാണ് മിം​ഗിളാകാൻ താൽപര്യമില്ല'; വിവാഹത്തെ കുറിച്ച് മേഘ്ന!

    അന്തരിച്ച നടൻ അ​ഗസ്റ്റിന്റെ മകളാണ് ആൻ അ​ഗസ്റ്റിൻ. സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന അ​ഗ​സ്റ്റിൻ 2013 ലാണ് മരിക്കുന്നത്. ആരോ​ഗ്യ സംബന്ധമായ പ്രശ്നങ്ങളാൽ 2009 മുതൽ സിനിമയിൽ നിന്നും ഇദ്ദേഹം വിട്ടു നിന്നിരുന്നു. അതേസമയം റബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയിൽ ആൻ അ​ഗസ്റ്റിനും പിതാവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കടൽ കടന്ന് ഒരു മാത്തുക്കുട്ടി എന്ന സിനിമയിലാണ് അ​ഗസ്റ്റിൻ ഒടുവിലായി അഭിനയിച്ചത്.

    ആ നമ്പർ ആരോ ആയിരിക്കും ഉപയോ​ഗിക്കുന്നത്

    ഇപ്പോഴിതാ അ​ഗസ്റ്റിനെ പറ്റി സംസാരിച്ചിരിക്കുകയാണ് മകൾ ആൻ അ​ഗസ്റ്റിൻ. അച്ഛന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ നമ്പറിലേക്ക് ഇപ്പോഴും മെസേജ് അയക്കാറുണ്ടെന്ന് ആൻ അ​ഗസ്റ്റിൻ പറയുന്നു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.

    'ഞാനിപ്പോഴും അച്ഛന് മെസേജ് അയക്കുന്നുണ്ട്. ആ നമ്പർ ആരോ ആയിരിക്കും ഉപയോ​ഗിക്കുന്നത്. എനിക്കറിയില്ല. എനിക്കൊരിക്കലും അതിൽ നിന്ന് മെസേജ് ഒന്നും വന്നിട്ടില്ല. പക്ഷെ മെസേജ് അയക്കാറുണ്ട്. സിനിമയുടെ ഷൂട്ടിന്റെ സമയത്ത് മെസേജ് അയച്ചിരുന്നു,' ആൻ അ​ഗസ്റ്റിൻ പറയുന്നു

    Also Read:&..." data-gal-src="malayalam.filmibeat.com/img/600x100/2022/10/ann-augustine-1608646959-1666848690.jpg">
     അച്ഛൻ മരിച്ച സമയത്ത് ഇതേ ആൾ എന്റെയടുത്ത് വന്ന് സംസാരിച്ചു

    Also Read: ഇളമകളായത് കൊണ്ട് എന്റെ കല്യാണം ആഘോഷമാക്കാനിരുന്നതാണ്; അനൂപ് നല്ല മകനായിരിക്കുമെന്ന് ദര്‍ശന<br />Also Read: ഇളമകളായത് കൊണ്ട് എന്റെ കല്യാണം ആഘോഷമാക്കാനിരുന്നതാണ്; അനൂപ് നല്ല മകനായിരിക്കുമെന്ന് ദര്‍ശന

    'അച്ഛൻ വളരെ നല്ല സുഹൃത്ത് ആയിരുന്നു. തനി കോഴിക്കോട്ടുകാരനായിരുന്നു അച്ഛൻ. നമുക്കൊന്നും ഇല്ലെങ്കിലും മറ്റുള്ളവരെ സഹായിക്കണം എന്ന് കരുതുന്ന ആളാണ്. അച്ഛൻ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ഒരാൾ കാണാൻ വന്നു. ഞാനപ്പോൾ ആശുപത്രിയിൽ ഉണ്ട്. ഒരു മാസത്തോളം അച്ഛൻ ആശുപത്രിയിൽ കിടന്നിട്ടുണ്ടായിരുന്നു. അച്ഛൻ മരിച്ച സമയത്ത് ഇതേ ആൾ എന്റെയടുത്ത് വന്ന് സംസാരിച്ചു.

    'അച്ഛൻ ഒരു ജോലി ശരിയാക്കി തന്നിരുന്നു, അദ്ദേഹം മരിച്ച അന്നാണ് ജോയിൻ ചെയ്യേണ്ടിയിരുന്നതെന്ന് പറഞ്ഞു. അത്രയും വയ്യാണ്ടിരിക്കുന്ന സമയത്ത് പോലും അച്ഛന് കഴിയുന്നത് എന്താണോ അത് ചെയ്തിട്ടുണ്ടായിരുന്നു. ഞാനെപ്പോഴും വിചാരിക്കും അതിന്റെയൊക്കെ ദൈവാനു​ഗ്രഹം എവിടെയെങ്കിലും എനിക്ക് ജീവിതത്തിൽ ഉണ്ടെന്ന്. നല്ല സുഹൃത്തായിരുന്നു. എന്നും ആൾക്കാർക്ക് കൂടെ കൂട്ടാൻ പറ്റുന്ന ആളായിരുന്നു,' ആൻ അ​ഗസ്റ്റിൻ പറഞ്ഞു.

    സുരാജ് വെഞ്ഞാറമൂടാണ് സിനിമയിലെ നായകൻ

    ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ് ആൻ അ​ഗസ്റ്റിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഒരിടവേളയ്ക്ക് ശേഷം നടി നായികയായി വീണ്ടും എത്തുന്ന സിനിമ ആണിത്. സുരാജ് വെഞ്ഞാറമൂടാണ് സിനിമയിലെ നായകൻ. എഴുത്തുകാരൻ എം മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന സിനിമ കൂടിയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.

    എം മുകുന്ദന്റെ തന്നെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇതേപരിൽ തന്നെ ആയിരുന്നു നോവലും പുറത്തിറങ്ങിയത്. കൈലാഷ്, ജനാർദ്ദനൻ, സ്വാസിക, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയി തുടങ്ങിയവർ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു.

    Read more about: ann augustine
    English summary
    Actress Ann Augustine's Emotional Words About Her Father; Says She Still Messages To His Number
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X