അച്ഛന് തിരിച്ച് വരാനാവില്ലെന്ന് എനിയ്ക്ക് അറിയാം, പക്ഷെ ഞാൻ അത് ആഗ്രഹിക്കുന്നു, വികാരനിർഭരയായി ആൻ
എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ആൻ അഗസ്റ്റിൻ. മലയാളികളുടെ പ്രിയ നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം അടക്കം നേടുകയും ചെയ്ത താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അച്ഛനെ കുറിച്ചുള്ള ആനിന്റെ വാക്കുകളാണ്. അഗസ്റ്റിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ ഹൃദയസ്പർശിയായ കുറിപ്പ്.

ആനിന്റെ വാക്കുകൾ ഇങ്ങനെ...
അച്ഛനായിരുന്നു തങ്ങളുടെ സുരക്ഷിതത്വവും കരുത്തും. 'പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്. അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കും. അച്ഛന് അതിന് സാധിക്കില്ലെങ്കിലും'എനിക്കറിയാം അച്ഛന് തിരിച്ചുവരാനാകില്ലെന്ന്. പക്ഷെ അങ്ങനെ വന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ട്. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം, ഞങ്ങളുടെ കരുത്തും.'ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛൻ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചു'.
''കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതിൽ അച്ഛന് അഭിമാനിക്കാനായെന്ന് ഞാൻ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ...അച്ഛനെ വിളിക്കുന്നതും ഞാൻ മിസ് ചെയ്യുന്നു" - ആൻ അച്ഛനോടൊപ്പമുള്ള ഒരു ബ്ലാക്ക ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം കുറിച്ചു. ഇൻസ്റ്റഗ്രാമിൽ മികച്ച പ്രതികരണമാണ് നടിയുടെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അഗസ്റ്റിനോടുള്ള സ്നേഹം പങ്കുവെച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴും നടൻ ജനങ്ങളുടെ മനസ്സുകളിൽ ജീവിക്കുന്നു എന്നതിന്റെ തെളിവാണിത്.
സിനിമയിൽ സജീവമായിരുന്ന അഗസ്റ്റിൻ 2009 മുതലാണ് സിനിമയിൽ നിന്ന് വിട്ട് നിന്നത്. 2013 ൽ കിഡ്നി തകരാറായതിനെ തുടർന്നാണ് അഗസ്റ്റിൻ അന്ത്യം.കടൽ കടന്ന് ഒരു മാത്തുക്കുട്ടി എന്ന മമ്മൂട്ടി ചിത്രത്തിലാണ് അഗസ്റ്റിൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അതേസമയം റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിൽ അച്ഛനോടൊപ്പം അഭിനയിക്കാനുളള ഭാഗ്യം ആനിന് ലഭിച്ചിരുന്നു. മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച അതേ വർഷമായിരുന്നു അഗസ്റ്റിന്റെ വിയോഗം


Click it and Unblock the Notifications











