'പപ്പയെ മമ്മൂട്ടിയങ്കിള്‍ മടിയില്‍ കിടത്തി ഉറക്കി, ചുറ്റുമുള്ളവരെ മമ്മൂട്ടിയങ്കിള്‍ സ്‌നേഹിക്കും'; അന്ന ബെൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അന്ന ബെന്‍. നിരവധി സിനിമകളിലൂടെ ചെറിയ കാലം കൊണ്ട് തന്നെ മുന്‍ നിര നായികമാരിലൊരാളായി മാറിയ താരം കൂടിയാണ് അന്ന. അന്ന ബെന്നിന്റെ സോഷ്യല്‍ മീഡിയില്‍ വരുന്ന ഫോട്ടോകളും പോസ്റ്റുകളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടാണ് അന്ന ബെന്‍ ആരാധകരെ നേടിയത്. 2019-ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് അന്ന തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

പിന്നീടങ്ങോട്ട് ഒട്ടനവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. ആഷിക് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നാരദൻ, കാപ്പ എന്നീ സിനിമകളാണ് അന്നയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രങ്ങൾ. മികച്ച തുടക്കമായിരുന്നു അന്നയ്ക്ക് കുമ്പളങ്ങി നൈറ്റ്‌സ്.

താൻ ഒരു താരപുത്രിയാണെന്ന് വെളിപ്പെടുത്താതെയാണ് അന്ന ബെൻ കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ ഓഡീഷനിൽ പങ്കെടുത്ത് അവസരം നേടിയെടുത്തത്. സെലക്ടായെന്ന് ഉറപ്പായശേഷമാണ് തിരക്കഥാ കൃത്ത് ബെന്നി പി നായരമ്പലം തന്റെ അച്ഛനാണെന്ന് അന്ന വെളിപ്പെടുത്തിയത്. നാച്വറൽ ആക്ടിങിന്റെ ആൾ കൂടിയാണ് അന്ന.

Anna Ben

ത്രിശങ്കുവാണ് അന്നയുടെ ഏറ്റവും പുതിയ സിനിമ. അർജുൻ‌ അശോകനാണ് ചിത്രത്തിലെ നായകൻ. നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കുവിൻ്റെ സംവിധായകൻ. അന്ധാധൂൻ, മോണിക്ക ഒ മൈ ഡാർലിംഗ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ത്രിശങ്കു.

ചലച്ചിത്ര സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിൻ്റെ മെൻറ്റർ. മാച്ച്ബോക്‌സ് ഷോട്സിൻ്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ സംയുക്തമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Anna Ben

അന്നയ്ക്ക് വളരെ പ്രതീക്ഷയുള്ളൊരു സിനിമ കൂടിയാണ് ത്രിശങ്കു. ഇപ്പോഴിത സിനിമയുടെ പ്രമോഷന് വേണ്ടി പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്ന തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. മമ്മൂട്ടിയുടെ മടിയില്‍ കിടന്ന് ബെന്നി പി. നായരമ്പലം ഉറങ്ങിയ സംഭവത്തെ കുറിച്ചാണ് അവതാരകൻ അന്നയോട് ചോദിച്ചത്.

അപ്പോഴാണ് മമ്മൂട്ടിയും തന്റെ അച്ഛൻ ബെന്നി പി. നായരമ്പലവും തമ്മിലുള്ള സൗഹൃദത്തെ പറ്റി അന്ന ബെന്‍ വിവരിച്ചത്. ചുറ്റുമുള്ള ആളുകളെ ഒരുപാട് സ്‌നേഹിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും അതിന്റെ ഭാഗമാവാന്‍ അച്ഛനും പറ്റിയിട്ടുണ്ടെന്നും അന്ന പറഞ്ഞു.

ഉച്ചക്ക് ഭക്ഷണ ശേഷം ഉറങ്ങാന്‍ പോയ പപ്പയെ മമ്മൂട്ടി അങ്കിൾ മടിയില്‍ കിടത്തി ഉറക്കിയിട്ടുണ്ട്. ആ സംഭവം സത്യമാണ്. ശരിക്കും പറഞ്ഞാല്‍ ചുറ്റും നില്‍ക്കുന്ന ആളുകളെ മമ്മൂട്ടിയങ്കിള്‍ ഒരുപാട് സ്‌നേഹിക്കും. ഇത്രയും വലിയ സ്റ്റാറായിട്ട് പോലും ആളുകളെ റിസീവ് ചെയ്യുന്ന ഒരു രീതിയുണ്ട്. കൊവിഡ് സമയത്ത് ഇന്‍ഡസ്ട്രിയിലുള്ള എല്ലാവരേയും വിളിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

വീട്ടിലൊക്കെ ഓക്കെയല്ലേയെന്ന് ചോദിച്ചിട്ടുണ്ട്. അങ്ങനെ നില്‍ക്കുന്ന ആളാണ്. അത്രയും സ്‌നേഹമുണ്ട്. പപ്പക്കും അതിന്റെ ഒരു ഭാഗമാവാന്‍ പറ്റിയിട്ടുണ്ട്. ഒരുപാട് പടങ്ങള്‍ അവര്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു സൗഹൃദം അവര്‍ക്കുണ്ട് അന്ന ബെന്‍ പറഞ്ഞു.

അതുപോലെ തന്നെ തമിഴിലേക്കും ചേക്കേറിയിരിക്കുകയാണ് അന്ന. അന്ന ബെൻ നായികയാകുന്ന തമിഴ് പ്രൊജക്റ്റാണ് കൊട്ടുകാളി. സൂരിയാണ് നായകൻ. പി എസ് വിനോദ് രാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയനാണ് സിനിമ നിര്‍മിക്കുന്നത്.

More from Filmibeat

Read more about: anna ben
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X