'സെലിബ്രിറ്റിയായി ​പരി​ഗണിക്കാറില്ല അതൊക്കെ ​ഗേറ്റിന് പുറത്ത് വരെ, അപ്പ എന്നെ ​ഗുണ്ട ബിനുവെന്ന് വിളിക്കും'

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിയുടെ ഭാഗമാണ് അന്ന ബെന്നും. അന്നയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. കയ്റ എന്ന കഥാപാത്രമായി അന്ന വിസ്മയിപ്പിച്ചുവെന്ന് തന്നെയാണ് ഇതുവരെ സിനിമ കണ്ടവരെല്ലാം ഒന്നടങ്കം പറഞ്ഞത്. ചെറുതെങ്കിലും മികച്ച റോളാണ് അന്നയുടേത്. താരം ഏറ്റവും ഭയപ്പെട്ടത് തന്റെ ആക്ഷൻ രം​ഗങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമോ എന്നതാണ്.

സിനിമയുടെ റിലീസിനുശേഷം ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ടത്. അന്നയുടെ ആക്ഷൻ സീനുകളാണ്. കുമ്പളങ്ങി നെറ്റ്സിലൂടെ അഭിനയരം​​ഗത്തേക്ക് എത്തിയ അന്ന തെലുങ്കിൽ മാത്രമല്ല തമിഴിലുമിപ്പോൾ സജീവമാണ്. കൽക്കി തിയേറ്ററുകൾ നിറഞ്ഞ് പ്രദർശനം തുടരുമ്പോൾ തന്റെ ഷൂട്ടിങ് അനുഭവങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അന്ന പങ്കുവെച്ചു.

Anna Ben

ഇപ്പോഴും കാസ്റ്റിങ് കോൾ പരസ്യങ്ങൾ കാണുമ്പോൾ മടി കൂടാതെ മെയിൽ അയക്കാറുള്ള അഭിനേത്രിയാണ് താനെന്നും അന്ന പറയുന്നു. പപ്പയുടെ കൂടെ സെറ്റിൽ പോവുകയും സിനിമകൾ കണ്ട് വന്നശേഷം വീട്ടിൽ അതിനെ കുറിച്ച് ഡിസ്കസ് ചെയ്യുകയുമെല്ലാം ചെയ്യാറുണ്ടായിരുന്നു. സ്റ്റണ്ട് ആദ്യമായി ചെയ്യുന്നത് കൽക്കിയിലാണ്. അതുകൊണ്ട് തന്നെ അത് വർക്കാകുമോയെന്ന ടെൻഷനുണ്ടായിരുന്നു.

പക്ഷെ ആളുകളുടെ കയ്യടിയും സ്വീകരണവും മറ്റും കണ്ടപ്പോൾ സന്തോഷമായി. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ധാരണയുള്ള സംവിധായകനാണ് നാ​ഗ് അശ്വിൻ. കപ്പേളയും കുമ്പളങ്ങിയുമെല്ലാം അദ്ദേഹം കണ്ടിട്ടുണ്ട്. കയ്റ എന്ന കഥപാത്രം നാ​ഗ് അശ്വിന് വളരെ ഇഷ്ടമുള്ളതാണ്. കല്‍ക്കിയിലെ കയ്റയും കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളും തമ്മില്‍ ഒരു ബന്ധമുണ്ട്. രണ്ടുപേരും ജീവിതത്തെ വളരെ സിമ്പിളായി കാണുന്ന ആളുകളാണ്.

അവര്‍ക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങളും അങ്ങനെ തന്നെയാണ്. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും അവരെ സന്തോഷത്തോടെ മാത്രമാണ് കാണാന്‍ കഴിയുക. നാഗ് സാര്‍ കഥയെ പറ്റി സംസാരിക്കുമ്പോള്‍ വളരെ പോസിറ്റീവ് ഔട്ട്‌ലുക്കുള്ള ഒരു കഥാപാത്രമാണ് എന്നായിരുന്നു കയ്റയെ കുറിച്ച് പറഞ്ഞത്. കയ്റയെ പറ്റി അങ്ങനെയുള്ള ഡിസ്‌ക്രിപ്ഷനായിരുന്നു എനിക്ക് നാഗ് സാറില്‍ നിന്ന് ലഭിച്ചത്. ഇത്രയേറെ കാമിയോസ് സിനിമയിലുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.

സിനിമയിലെ മെയിൻ ആളുകൾക്ക് മാത്രമെ അത് അറിയുമായിരുന്നുള്ളു. ഡിക്യു കാമിയോ റോളിലുണ്ടെന്ന് അറിഞ്ഞത് വളരെ വൈകിയാണ്. ആ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടതാണ്. കോമ്പിനേഷൻ സീൻ ഇല്ലാത്തതുകൊണ്ട് പ്രഭാസ് സാറിനെ നേരിട്ട് കണ്ടിട്ടില്ല. ദീപിക മാമിനൊപ്പവും ശോഭന മാമിനൊപ്പവുമായിരുന്നു എനിക്കുള്ള കോമ്പിനേഷൻ സീനുകൾ.

Anna Ben

സ്റ്റണ്ട് ചെയ്യാൻ വേണ്ടി വർക്ക് ഔട്ട് ചെയ്യുമായിരുന്നു. ബോഡി വെയിറ്റ് കൂടാതെ ശ്രദ്ധിച്ചു. റെ​ഗുലർ ജിം ചെയ്യാൻ മടിയുള്ള വ്യക്തിയാണ് ഞാൻ. കുടുംബം എന്നെ സെലിബ്രിറ്റിയായി ​പരി​ഗണിക്കുന്നതായി തോന്നിയിട്ടില്ല. അതൊക്കെ ​ഗേറ്റിന് പുറത്ത് വരെ മാത്രം. എന്നെ എല്ലാവർക്കും അറിയാം എന്നത് പുറത്ത് പോകുമ്പോൾ ഫാമിലിയും ഫ്രണ്ട്സും പലപ്പോഴും മറന്ന് പോകാറുണ്ട്.

മലയാളത്തിൽ തന്നെ നിരവധി സിനിമകളുടെ കാസ്റ്റിങ് കോളിൽ ഞാനും അപേക്ഷിക്കാറുണ്ട്. അപ്പ ഫേമസാണെന്ന് സ്കൂൾ കാലം മുതൽ അറിയാമായിരുന്നു. വീട്ടിലൊക്കെ വെച്ച് ഇടയ്ക്കിടെ അപ്പ എന്നെ ​ഗുണ്ട ബിനുവെന്ന് വിളിക്കാറുണ്ട്. അതിന്റെ ട്രോളൊക്കെ അപ്പ കാണാറുണ്ട്. ട്രോൾസ് എഞ്ചോയ് ചെയ്യാനാണ് അപ്പ പറയാറുള്ളതെന്നും അന്ന ബെൻ പറയുന്നു.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി.അശ്വിനി ദത്താണ് കൽക്കി എന്ന ബിഗ് ബജറ്റ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.

More from Filmibeat

Read more about: anna ben
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X