പോസ്റ്റർ കണ്ടപ്പോൾ‌ ഇപ്പോൾ വരും പണിയെന്ന് ചിന്തിച്ചിരുന്നു, ട്രോളിയവരെ ഒരിക്കലും കുറ്റപ്പെടുത്തില്ല; അന്ന ബെൻ

ആറ് വർഷത്തെ സിനിമാ ജീവിതത്തിനിടെ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും വരെ അരങ്ങേറി കഴിഞ്ഞു യുവനടി അന്ന ബെൻ. നടിയുടെ കരിയറിൽ സംഭവിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ലഭിച്ച രണ്ട് സിനിമകളായിരുന്നു കാപ്പയും കൽക്കിയും. കാപ്പയിൽ അന്ന ചെയ്ത ​ഗുണ്ട ബിനുവാണ് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയത്. കൽക്കിയുടെ പോസ്റ്റർ പുറത്ത് വന്നപ്പോൾ തന്നെ ട്രോളുകൾ താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് പറയുകയാണിപ്പോൾ അന്ന ബെൻ.

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തന്നെ കുറിച്ചുള്ള ട്രോളുകൾ തനിക്ക് ആദ്യം അയച്ച് തരുന്നത് കുടുംബവും സുഹൃത്തുക്കളുമാണെന്നും അന്ന പറഞ്ഞു. എന്നെ കുറിച്ചുള്ള ട്രോളുകൾ എനിക്ക് ആദ്യം അയച്ച് തരുന്നത് എന്റെ കുടുംബവും സുഹൃത്തുക്കളുമാണ്.

Actress Anna Ben

എന്റെ ബെസ്റ്റ് ഫ്രണ്ട്സിൽ ചിലർ വിദേശത്താണ്. അവിടെ നിന്ന് പോലും അവർ ട്രോൾസ് കാണുമ്പോൾ എടുത്ത് അയച്ച് തരും. പക്ഷെ എല്ലാം വളരെ രസമാണ്. ഞാൻ അങ്ങനെ മാത്രമെ അതിനെ എടുക്കാറുള്ളു. കാപ്പ ഫെഫ്കയുടെ പ്രോജക്ടായതുകൊണ്ട് അവരുടെ യൂണിയന് വേണ്ടി ചെയ്തതാണ്. അതൊരു നല്ല ഉദ്ദേശത്തിന് വേണ്ടി ഞാൻ ചെയ്ത സിനിമയാണ്.

അതുകൊണ്ട് തന്നെ അത്തരം ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്തപ്പോൾ രണ്ട് തവണയൊന്നും ആലോചിച്ചില്ല. ആ സിനിമ അതിനെക്കാൾ വലിപ്പമുള്ള ഒരു നല്ല ഉദ്ദേശത്തിന് വേണ്ടി ചെയ്തതാണല്ലോ. ഫീഡ് ബാക്ക് വ്യത്യസ്തമായിരിക്കുമെന്ന അണ്ടർസ്റ്റാന്റിങിൽ തന്നെയാണ് സിനിമ ചെയ്തത്. വേരിയേഷൻസുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്.

ചിലതൊന്നും എന്നെ കൊണ്ട് പറ്റില്ലായിരിക്കാം. പക്ഷെ അത് ചെയ്ത് നോക്കാതെ എനിക്ക് അറിയാൻ പറ്റില്ലല്ലോ. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രം ഞാൻ ചെയ്യുമ്പോൾ വർക്കായില്ലെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് തന്നെ ഇനി അതെങ്ങനെ വ്യത്യസ്തമായി ചെയ്യാൻ പറ്റുമെന്ന് ആലോചിക്കാനും പറ്റും. അതൊരു ചലഞ്ചാണ്. ഞാനും ചിലപ്പോൾ എന്റെ തന്നെ ട്രോൾസ് എടുത്ത് കണ്ട് ചിരിക്കാറുണ്ട്.

കൽക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടപ്പോഴും ഇപ്പോൾ വരും പണിയെന്ന് ഞാൻ ചിന്തിച്ചിരുന്നു. എനിക്ക് തന്നെ ചിരി വന്നു. അതുകൊണ്ട് ആ പോസ്റ്റര്‍ വന്നപ്പോള്‍ ട്രോളിയവരെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തില്ല. എന്റെ ഫ്രണ്ട്‌സ് പോലും പോസ്റ്ററിലെ എന്റെ ലുക്ക് കണ്ടപ്പോള്‍ ഈ പടം എന്താണ് എന്നാണ് സുഹൃത്തുക്കൾ ചോദിച്ചത്.

anna ben

നിങ്ങള്‍ എനിക്കൊരു ചാന്‍സ് തരൂ. ഇത് കുറച്ച് ഡിഫ്രന്റായ കാര്യമാണ് എന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്. പക്ഷെ സിനിമ വന്നപ്പോള്‍ എല്ലാവരില്‍ നിന്നും വളരെ നല്ല റെസ്‌പോണ്‍സായിരുന്നു എനിക്ക് കിട്ടിയത്. ആളുകള്‍ക്ക് വളരെ ഡിഫ്രന്റായി തോന്നുകയും ആ കഥാപാത്രം നന്നായി വര്‍ക്കാകുകയും ചെയ്തു.

ആദ്യം ഷൂട്ടിന് പോയപ്പോൾ എനിക്ക് കുറച്ച് പേടിയുണ്ടായിരുന്നു. ഹൈ ലെവൽ സെക്യൂരിറ്റിയിലായിരുന്നു ഷൂട്ടിങ് എന്നും അന്ന പറയുന്നു. തമിഴിൽ പുറത്തിറങ്ങിയ കൊട്ടുകാളിയായിരുന്നു അന്നയുടേതായി കഴിഞ്ഞ വർഷം അവസാനം തിയേറ്ററുകളിൽ എത്തിയ സിനിമ.

More from Filmibeat

Read more about: anna ben
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X