For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ കരയുന്ന കണ്ടപ്പോൾ അവൻ ഒന്നുകൂടി അടിച്ചു, പ്രതിഫലം പുരുന്മാർക്കാണ് കൂടുതൽ ലഭിക്കുന്നത്'; അന്നാ ബെൻ!

  |

  ഫഹദ് ഫാസിലിന് ഒപ്പം യുവതാരങ്ങളും അണിനിരന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ യുവ സുന്ദരിയാണ് അന്നാ ബെൻ. വളരെ ചുരുങ്ങിയ സമയംകൊണ്ട് വെറും നാല് സിനിമകളിലൂടെ മലയാളത്തിൽ പേരെടുക്കാനായ താരമാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സിലും ഹെലനിലും കപ്പേളയിലും സാറാസിലും മികച്ച പ്രകടനത്തിലൂടെ അന്നാ ബെൻ പ്രേക്ഷകരെ അതിശയിപ്പിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രമാണ് അന്നാ ബെന്നിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. നാടകരചയിതാവും തിരക്കഥാകൃത്തുമായ ബെന്നി.പി. ‌നായരമ്പലത്തിന്റെ മകളാണ് അന്ന.

  'പിടിച്ച് നിൽക്കാൻ പണം ആവശ്യമായിരുന്നു... അതാണ് ഐറ്റം ഡാൻസുകൾ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്'; നടി നിതു ചന്ദ്ര

  ‌സിനിമയായിരിക്കും തന്റെ കരിയർ എന്ന് ഒരിക്കലും താൻ കരുതിയിരുന്നില്ലെന്നും അഭിനയം മോശമാണെങ്കിൽ നിർത്തിക്കളയാം എന്ന ഒരു ചിന്തയിലാണ് സിനിമയിലെത്തിയതെന്നുമാണ് അന്നാ ബെൻ പറഞ്ഞിട്ടുള്ളത്. എന്നാൽ കുമ്പളങി നൈറ്റ്സ് എന്ന ഒറ്റ ചിത്രം അന്നയുടെ തലവര തന്നെ മാറ്റി. ഇപ്പോൾ നാരാദനാണ് അന്നാ ബെൻ നായികയായി റിലീസിനെത്തിയ ഏറ്റവും പുതിയ സിനിമ. ടൊവിനോയാണ് ചിത്രത്തിൽ നായകനായി അഭിനയിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിൽ ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് അന്നാ ബെൻ അവതരിപ്പിച്ചിരിക്കുന്നത്.

  'ഒരു ലിപ് ലോക്ക് ഉണ്ടെന്ന് പറഞ്ഞു, പിന്നെ അതിന്റെ എണ്ണം കൂടി, ഭയന്ന് പോയി'; അനുഭവം പറഞ്ഞ് ​ഗായത്രി അശോക്!

  ഈ കഥാപാത്രത്തേക്കുറിച്ച് കൂടുതൽ പറയണമെന്നുണ്ടെങ്കിലും അല്പം പേടിയുണ്ട്. അതുകൊണ്ട് കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അന്ന ബെൻ നേരത്തെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. അവൾ തീക്ഷ്ണ സ്വഭാവത്തോട് കൂടിയവളും ധൈര്യമുള്ളമുള്ളവളുമാണെന്ന് മാത്രം ഇപ്പോൾ പറയാം. ഇത്തരമൊരു കഥാപാത്രം ചെയ്യുന്നതിൽ അതിയായ ആവേശമുണ്ടെന്നും അന്ന നാളുകൾക്ക് മുമ്പ് പോസ്റ്റർ പങ്കുവെച്ച് കുറിച്ചിരുന്നു. അന്ന, ടൊവിനോ എന്നിവർക്ക് പു‌റമെ ഷറഫുദ്ദീൻ, ജാഫർ ഇടുക്കി, റാഫി, ബാലചന്ദ്രൻ ചുള്ളിക്കാട്, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, ജയരാജ് വാര്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഉണ്ണി ആർ. ആണ് നാരദന് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ജാഫർ സാദിഖ് ഛായാഗ്രഹണവും ഡി.ജെ. ശേഖർ, യാക്‌സൻ, നേഹ എന്നിവർ സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു.

  സന്തോഷ് കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമ തിയേറ്ററിലെത്തിയ സന്തോഷം പങ്കുവെച്ച് അന്ന മനോരമയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. 'ഷാക്കീറ ഞാൻ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ്. പിന്നെ പരിചയമുള്ളവരായിരുന്നു സിനിമയുടെ അണിയറയിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് ഫ്രീയായി ജോലി ചെയ്യാൻ സാധിക്കുമായിരുന്നു. ഷാക്കിറെ അവതരിപ്പിക്കുമ്പോൾ നല്ല ഭായമായിരുന്നു. പിന്നെ റീമ ചേച്ചിയും മറ്റുള്ളവരും കാര്യങ്ങൾ പറഞ്ഞ് കൂൾ ആക്കുമായിരുന്നു. ടൊവിനോയുടെ ഒറിജിനൽ സ്വഭാവവും നാരദനിലെ കഥാപാത്രവും വലിയ വ്യത്യാസമുള്ളതാണ്. അതിനാൽ രസമായിരുന്നു അഭിനയം കണ്ടിരിക്കാൻ. ഇത്രയും സിനിമകൾ ചെയ്തതിൽ കെമിസ്ട്രി തോന്നിയിട്ടുള്ളത് ഷെയ്നുമായിട്ടാണ്. സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ വിവേചനമുള്ളതായി തോന്നിയിട്ടുണ്ട്. ഞാൻ അതെല്ലാം ബാധിക്കാത്ത തരത്തിൽ മുന്നോട്ട് പോകാൻ ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്.'

  'കപ്പേള ചെയ്യുന്ന സമയത്ത് രോഷൻ അടിക്കുന്ന രം​ഗമുണ്ട്. അന്ന് അവൻ എനിക്ക് പണി തന്നു. അവൻ എന്നോട് പറഞ്ഞത് അത് ക്ലോസപ്പ് ഷോട്ടായതിനാൽ ഒറിജിനാലിറ്റി തോന്നാൽ അടിക്കുമെന്നായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ അവൻ അടിച്ചു. എന്നിട്ട് കരയാൻ തുടങ്ങിയപ്പോൾ ഒന്നുകൂടി അടിച്ചു. ചോദിച്ചപ്പോൾ പറഞ്ഞത് നീ കരയുന്ന കണ്ടപ്പോൾ‌ ഒന്നും കൂടി അടിക്കാൻ തോന്നി എന്നാണ്. സിനിമയിലെത്തും മുമ്പ് തന്നെ റോഷനെ പരിചയമുണ്ട്. അവൻ നല്ല സുഹൃത്തുമാണ്. അച്ഛനൊപ്പം സിനിമ എന്നത് ഞങ്ങൾ ഇടയ്ക്കിടയ്ക്ക് ചർച്ച ചെയ്യാറുണ്ട്. പക്ഷെ അതൊരു വലിയ ഭാ​രമാണ് അതുകൊണ്ട് അത് പിന്നീട് ചിന്തിക്കാമെന്നാണ് പപ്പയും പറയുന്നത്' അന്നാ ബെൻ കൂട്ടിച്ചേർത്തു.

  Read more about: anna ben
  English summary
  actress Anna Ben shared her Naaradan movie shooting experience and upcoming projects details
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X