ആനയെ എഴുന്നെള്ളിപ്പിന് വെച്ചത് പോലെയുണ്ട്! നടി ഫാഷന്‍ ഡിസൈനറെ മാറ്റാന്‍ സമയമായെന്ന് ആരാധകര്‍
ഒരൊറ്റ സിനിമയിലൂടെ കരിയര്‍ മാറിമറിഞ്ഞ നടിയാണ് അന്ന രേഷ്മ രാജന്‍. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ആണ് അന്ന അഭിനയത്തിലേക്ക് എത്തുന്നത്. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം വലിയ ജനപ്രീതിയാണ് നടിയ്ക്ക് നേടി കൊടുത്തത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായിട്ട് അന്ന സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത് ഉദ്ഘാടനം സ്റ്റാര്‍ എന്ന പേരിലാണ്. നടി ഹണി റോസിനെ പോലെ നിരന്തരം ഉദ്ഘാടനങ്ങളിലും മറ്റും പങ്കെടുത്ത നടി ആരാധകര്‍ക്കിടയില്‍ പുതിയൊരു തരംഗം സൃഷ്ടിക്കുകയും ചെയ്തു. എന്നിരുന്നാലും അന്നയുടെ ചിത്രങ്ങള്‍ക്ക് ഇപ്പോഴും വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്.

ഉദ്ഘാടനങ്ങള്‍ക്കെത്തുമ്പോഴും മറ്റുമായി അന്ന ധരിക്കുന്ന വസ്ത്രങ്ങളായിരുന്നു നടിയ്ക്ക് വിമര്‍ശനം നേടി കൊടുത്തിരുന്നത്. ഗ്ലാമറസ് ആയിട്ടുള്ള നടിയുടെ ഗെറ്റപ്പ് ബോഡി ഷെയിമിങ്ങിനും വഴിയൊരുക്കി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് കൊണ്ട് നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ഫോട്ടോ പങ്കുവെക്കുകയാണ് അന്ന ചെയ്യാറുള്ളത്.
വീണ്ടും ഇന്‍സ്റ്റാഗ്രാമിലൂടെ പുതിയ ചില ഫോട്ടോസുമായി നടി എത്തിയിരുന്നു. കോഫി ബ്രൗണ്‍ നിറമുള്ള വെല്‍വെറ്റ് ഡ്രസ്സാണ് നടി ധരിച്ചത്. ഹെയറില്‍ വലിയൊരു ആക്‌സസറി വെച്ച് സിംപിള്‍ ആന്‍ഡ് എലഗന്റ് ലുക്ക് ക്രിയേറ്റ് ചെയ്യാനും അന്നയ്ക്ക് സാധിച്ചു. എന്നാല്‍ ഇതിന് താഴെ വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് നടിയ്ക്ക് ലഭിച്ചിരിക്കുന്നത്.

'ആനയെ എഴുനെള്ളിപ്പിന് വെച്ചത് പോലെയുണ്ടെന്നാണ്' ഒരാള്‍ അന്നയുടെ ഫോട്ടോ കണ്ടതിന് ശേഷം പറഞ്ഞത്. ഇങ്ങനെ പിടിച്ച് നില്‍ക്കാന്‍ പാവം ഒരുപാട് കഷ്ടപെടുന്നുണ്ട്. ചിലയിടങ്ങളില്‍ ഒരുപാട് വലിപ്പങ്ങള്‍ വരുത്തുന്നതിന് വേണ്ടി കെട്ടി വെച്ചിരിക്കുന്നു, നാണമുണ്ടോ ഇങ്ങനെ വേഷം കെട്ടാന്‍, മാന്യമായ വേഷം ധരിച്ചിരുന്നെങ്കില്‍ നല്ലൊരു നടിയായിരുന്നു... എന്നിങ്ങനെ അന്നയെ ബോഡി ഷെയിമിങ് ചെയ്തും അധിഷേപിച്ചുമാണ് കമന്റുകള്‍ വന്നിരിക്കുന്നത്.
മാത്രമല്ല ഒരു നല്ല കോസ്റ്റ്യൂം ഡിസൈനറെ കൂടി നടി പരിഗണിക്കുന്നത് നല്ലതായിരിക്കുമെന്ന് ചിലര്‍ ഒാര്‍മ്മപ്പെടുത്തുകയാണ്. ആരോഗ്യമുള്ള ശരീരവും സുന്ദരമായ ഹൃദയവുമുള്ള പെണ്‍കുട്ടിയാണ് നിങ്ങളെ ഒരു ദിവസം ഡേറ്റിങ്ങിന് കൊണ്ട് പോയിക്കോട്ടെ എന്നിങ്ങനെ അഭ്യര്‍ഥനകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











